Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബിറ്റ്​കോയിൻ തട്ടിപ്പിനായി റിയൽമിയുടെ ട്വിറ്റർ അക്കൗണ്ട്​ ഹാക്ക്​ ചെയ്​ത്​ ടെസ്​ലയാക്കി; ചൂണ്ടയിട്ടത്​ മസ്​കി​െൻറ ട്വിറ്റർ ഫീഡിൽ
cancel
Homechevron_rightTECHchevron_rightTech Newschevron_rightബിറ്റ്​കോയിൻ...

ബിറ്റ്​കോയിൻ തട്ടിപ്പിനായി റിയൽമിയുടെ ട്വിറ്റർ അക്കൗണ്ട്​ ഹാക്ക്​ ചെയ്​ത്​ 'ടെസ്​ല'യാക്കി; ചൂണ്ടയിട്ടത്​ മസ്​കി​െൻറ ട്വിറ്റർ ഫീഡിൽ

text_fields
bookmark_border

ചുരുങ്ങിയ കാലം കൊണ്ട്​ ഞെട്ടിക്കും വിധമാണ്​​​ ബിറ്റ്​ കോയിൻ എന്ന ഡിജിറ്റൽ കറൻസിയുടെ വിനിമയ മൂല്യം ഉയർന്നത്​. നിലവിൽ ഒരു ബിറ്റ്​കോയിൻ വാങ്ങണമെങ്കിൽ 43.11 ലക്ഷം ഇന്ത്യൻ രൂപ നൽകേണ്ടിവരും. ബിറ്റ്​കോയിൻ വളരുന്നതിനൊപ്പം അതിന്​ സമമായി ബിറ്റ്​കോയിൻ തട്ടിപ്പുകളും സ്​കാമുകളും പതിവാകുന്ന കാഴ്​ച്ചയാണ്​. മുൻ​ അമേരിക്കൻ പ്രസിഡൻറ്​ ബരാക്​ ഒബാമയുടെതടക്കം നിരവധി പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക്​ ചെയ്​ത്​ ബിറ്റ്​കോയിൻ തട്ടിപ്പ്​ നടത്തിയതിന്​ ഒരു യുവാവ്​ പിടിയിലായ വാർത്ത ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. അത്തരമൊരു സംഭവം ആവർത്തിക്കാനുള്ള ശ്രമം നടന്നിരിക്കുകയാണ്​ കഴിഞ്ഞ ദിവസം.

പ്രമുഖ ചൈനീസ്​ സ്​മാർട്ട്​ഫോൺ ബ്രാൻഡായ റിയൽമിയുടെ ഇന്ത്യയിലെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ്​ തട്ടിപ്പുകാർ അതിന്​ വേണ്ടി ഹാക്ക്​ ചെയ്​തത്​. @realmecareIN എന്ന യൂസർനെയിമിലുള്ള അക്കൗണ്ട്​ റിയൽമിയുടെ ഔദ്യോഗിക സപ്പോർട്ട്​ പേജാണ്​. ട്വിറ്റർ വെരിവൈ ചെയ്​ത പേജ്​ ആയതിനാൽ, 'ബ്ലൂ ടിക്കും' റിയൽമി ഇന്ത്യയുടെ ട്വിറ്റർ ഹാൻഡിലിനുണ്ടായിരുന്നു. ക്രിപ്​റ്റോ കറൻസി തട്ടിപ്പിന്​ അത്​ ഗുണം ചെയ്യും എന്നുള്ളതിനാലാണ്​ സ്​കാമർമാർ വെരിഫൈഡ്​ പേജുകൾ ഹാക്ക്​ ചെയ്​ത്​ ഉപയോഗിക്കുന്നത്​.

പേജ്​ ഹാക്ക്​ ചെയ്​തതിന്​ പിന്നാലെ, റിയൽമി ഇന്ത്യയുടെ യൂസർ നെയിമും ചിത്രങ്ങളും മറ്റും നീക്കം ചെയ്​ത് ഇലോൺ മസ്​കി​െൻറ ഉടമസ്ഥതയിലുള്ള ഇലക്​ട്രിക്​ കാർ നിർമാതാക്കളായ​ ടെസ്​ലയുടെ അക്കൗണ്ടാക്കി മാറ്റുകയും ചെയ്​തു. ശേഷം ഇലോൺ മസ്​കി​െൻറ ട്വിറ്റർ ഫീഡിൽ പോയി അദ്ദേഹമിട്ട ട്വീറ്റുകളുടെ താഴെ കമൻറുകളിട്ടാണ്​ തട്ടിപ്പിന്​ ശ്രമം നടത്തിയത്​. അതിസമ്പന്നരുടെ പട്ടികയിലെ മുൻനിരക്കാരൻ ഇലോൺ മസ്​ക്​ ബിറ്റ്​കോയിനിൽ നിക്ഷേപമിറക്കിയത്​ അതി​െൻറ മൂല്യം ഗണ്യമായി ഉയരുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. അതുകൊണ്ട്​ തന്നെ ക്രിപ്​റ്റോ തട്ടിപ്പിനായി ടെസ്​ലയെയും മസ്​കിനെയും അവർ കരുവാക്കുകയായിരുന്നു.

കൂടാതെ, ''മൂന്ന്​ മിനിറ്റുകൾക്കകം തങ്ങൾ ആരംഭിക്കുന്ന പ്രക്ഷേപണത്തിലൂടെ ധാരാളം ബിറ്റ്​കോയിനുകൾ സ്വന്തമാക്കൂ'' എന്ന്​ ട്വീറ്റ്​ ചെയ്​ത്​ ആളുകളെ ആകർഷിക്കുകയും ചെയ്​തു. ''വികേന്ദ്രീകരണത്തെക്കുറിച്ചുള്ള പൊതുവെയുള്ള ധാരണകളെ മറികടന്നുകൊണ്ട്​ പോവുകയാണ്​ ടെസ്‌ല.. ഇന്ന്​ നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന ഒരു കാര്യവുമായി നമ്മളെത്തുന്നു..'' -തട്ടിപ്പുകാർ ഹാക്ക്​ ചെയ്​ത അക്കൗണ്ടിലിട്ട മറ്റൊരു ട്വീറ്റ്​ ഇങ്ങനെയായിരുന്നു.

എന്തായാലും കൂടുതൽ അപകടമുണ്ടാകുന്നതിന്​ മു​േമ്പ റിയൽമി അവരുടെ ട്വിറ്റർ അക്കൗണ്ട്​ തിരിച്ചുപിടിച്ചു. ഉടൻ തന്നെ ടെസ്​ല എന്ന പേര്​ മാറ്റി ട്വീറ്റുകൾ ഡിലീറ്റ്​ ചെയ്​ത്​ അക്കൗണ്ട്​ പഴയപടിയാക്കുകയു ചെയ്​തു. എങ്ങനെയാണ്​ അക്കൗണ്ട്​ ഹാക്ക്​ ചെയ്യപ്പെട്ടതെന്ന്​ അന്വേഷിച്ച്​ വരികയാണെന്നും കമ്പനി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elon MuskTeslacryptocurrencyBitcoin scamRealme India
News Summary - Hackers use Realme Indias Twitter account to run Bitcoin scam
Next Story