
(Picture: Reuters)
'ഇത്തരം ലിങ്കുകൾ തുറക്കരുത്'; ഹാക്കർമാരെ കുറിച്ച് മുന്നറിയിപ്പുമായി ഫേസ്ബുക്ക്
text_fieldsന്യൂഡൽഹി: ഫേസ്ബുക്ക് ഉപയോക്താക്കളെ ലക്ഷ്യംവെച്ച് ഹാക്കർമാർ വ്യാജ പകർപ്പവകാശ പരാതി ലിങ്കുകൾ അയക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സുരക്ഷ വിദഗ്ധൻ. 'പകർപ്പവകാശ നിയന്ത്രണ പേജ് 2021' എന്ന പേരിൽ വ്യാജ പേജുകൾ സൃഷ്ടിച്ചാണ് കമ്പ്യൂട്ടറുകൾക്ക് ഹാനികരമായേക്കാവുന്ന ലിങ്കുകൾ ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ഹാക്കർമാർ അയക്കുന്നത്.
എം.പി, എം.എൽ.എ തുടങ്ങിയ രാഷ്ട്രീയ നേതാക്കളേയും മറ്റ് പ്രശസ്ത വ്യക്തികളേയും ടാഗ് ചെയ്താണ് കൂടുതൽ ലിങ്കുകൾ അയച്ചിരിക്കുന്നതെന്ന് ഫേസ്ബുക്കിെൻറ സൈബർ സുരക്ഷ ടീം അംഗമായ രാജ്ശേഖർ രജാഹാരിയ ട്വീറ്റ് ചെയ്തു. കമ്പ്യൂട്ടറുകൾക്ക് മാരക പ്രഹരമേൽപ്പിക്കാൻ ശേഷിയുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫേസ്ബുക്ക് വെരിഫിക്കേഷൻ ആവശ്യപ്പെട്ടാണ് ഒന്നിലധികം തവണ ലിങ്ക് പ്രത്യക്ഷപ്പെടുകയെന്നും അതിെൻറ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.