Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചരിത്രത്തിലെ​ ഏറ്റവും വലിയ ഹാക്കിങ്ങുമായി റഷ്യൻ സൈബർ കുറ്റവാളികൾ​; ആവ​ശ്യം​ 500 കോടിയിലധികം രൂപ
cancel
Homechevron_rightTECHchevron_rightTech Newschevron_rightചരിത്രത്തിലെ​ ഏറ്റവും...

ചരിത്രത്തിലെ​ ഏറ്റവും വലിയ ഹാക്കിങ്ങുമായി റഷ്യൻ സൈബർ കുറ്റവാളികൾ​; ആവ​ശ്യം​ 500 കോടിയിലധികം രൂപ

text_fields
bookmark_border

മയാമി അടിസ്ഥാനമാക്കിയുള്ള പ്രമുഖ ഐടി സോഫ്റ്റ്​വെയർ പ്രൊവൈഡറായ കാസിയക്കെതിരെ ഹാക്കർ ആക്രമണം. നൂറോളം കമ്പനികളെ ബാധിച്ച സൈബർ ആക്രമണത്തിന്​ പിന്നാലെ ഡാറ്റ ചോർത്താതിരിക്കാനായി ഹാക്കർമാർ ആവശ്യപ്പെട്ടത്​ 520 കോടി രൂപയും(70 മില്യൺ ഡോളർ). സപ്ലൈ ചെയിൻ റാൻസംവെയർ ആക്രമണമായിരുന്നു കാസിയക്കെതിരെ നടന്നത്​. മോഷ്​ടിച്ച ഡാറ്റ ചോർത്താതിരിക്കണമെങ്കിൽ പണം ബിറ്റ്​കോയിനായി നൽകാനാണ്​ ആവശ്യപ്പെട്ടിരിക്കുന്നത്​.

ഒരു മില്യൺ സിസ്റ്റങ്ങൾ തങ്ങൾ ലോക്ക്​ ചെയ്​തതായി റഷ്യൻ ബന്ധമുള്ള റെവിൽ (REvil) എന്ന സൈബർ കുറ്റവാളികൾ അവകാശപ്പെടുന്നുണ്ട്​. ഹാക്കിങ്​ നടന്നതായുള്ള വാർത്തകൾ വന്ന്​ രണ്ട്​ ദിവസങ്ങൾക്ക്​ ശേഷമായിരുന്നു കുറ്റവാളികൾ പണമാവശ്യപ്പെട്ടത്​​. നൂറുകണക്കിന് ചെറുകിട, ഇടത്തരം കമ്പനികളെ ബാധിച്ചേക്കാവുന്ന സൈബർ ആക്രമണമാണ്​ നടന്നതെന്ന്​ നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. അത്തരം കമ്പനികൾക്ക്​ സോഫ്​റ്റ്​വെയറുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന കമ്പനിയാണ്​ കാസിയ.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹാക്കർ ആക്രമണമെന്നാണ് കാസിയക്ക്​ സംഭവിച്ചതിനെ ചൂണ്ടിക്കാട്ടപ്പെടുന്നത്​. അതോടൊപ്പം ഡാറ്റ ചോർത്താതിരിക്കാനായി റെവിൽ ഗാങ്ങിന്​ വേണ്ട പണം, ഇതുവരെ ഹാക്കർമാർ ആവശ്യപ്പെട്ടതിൽ വെച്ച്​ ഏറ്റവും വലിയ തുകയാണ്​. ഇരയായവരിൽ ചെറിയ കമ്പനികളിൽ നിന്ന്​ 45,000 ഡോളറും (33 ലക്ഷം രൂപ) വലിയ എം‌എസ്‌പികളിൽ നിന്ന് 37 കോടി രൂപയുമാണ്​​ ഹാക്കർമാർ ആവശ്യപ്പെടുന്നത്​.

അതേസമയം, സംഭവത്തിന്​ പിന്നാലെ അമേരിക്കൻ പ്രസിഡൻറ്​ ജോ ബൈഡൻ യു.എസ്​ സർക്കാറി​െൻറ മുഴുവൻ റിസോഴ്സുകളും അന്വേഷണത്തിനായി ഉപയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ransomwarecyber attackdark webHackershacking
News Summary - Hackers behind holiday crime spree demand 70 million dollars
Next Story