എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾ ഒരൊറ്റ ചാർജർ; യോഗം വിളിച്ച് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒരൊറ്റ ചാർജർ എന്ന നയം സ്വീകരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. മൊബൈൽ മുതൽ പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വരെ ഒരൊറ്റ ചാർജർ ഉപയോഗിക്കുകയാണ് പുതിയ നീക്കത്തിന് പിന്നിൽ. ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിങ്ങാണ് യോഗത്തിൽ അധ്യക്ഷത വഹിക്കുക.
ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ നിർമ്മാതാക്കൾ, ലാപ്ടോപ് നിർമ്മാതാക്കൾ, മൊബൈൽ ഫോൺ നിർമ്മാതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഇതിന് പുറമേ സി.ഐ.ഐ, ഫിക്കി തുടങ്ങിയ സംഘടന പ്രതിനിധികളും ഐ.ഐ.ടി ഡൽഹി, ഐ.ഐ.ടി ബി.എച്ച്.യു എന്നിവിടങ്ങളിൽ നിന്നുള്ളവരും യോഗത്തിൽ പങ്കെടുക്കും. എങ്ങനെ കോമൺ ചാർജർ ഉപയോഗിക്കാമെന്നത് സംബന്ധിച്ചാകും ചർച്ച നടക്കുക. ഇക്കാര്യത്തിൽ നിർമ്മാതാക്കളുടെ ആശങ്കകൾ ഉൾപ്പടെ പരിഗണിക്കുമെന്നും രോഹിത് കുമാർ സിങ്ങാണ് വ്യക്തമാക്കിയിട്ടുണ്ട്.
ഇവേസ്റ്റ് പരമാവധി ഒഴിവാക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. യുറോപ്പ്യൻ യൂണിയൻ ഒരൊറ്റ ചാർജർ എന്ന നയത്തിലേക്ക് മാറാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ടൈപ്പ് സി ചാർജർ എല്ലാ ഉപകരണങ്ങളിലും വ്യാപകമാക്കാനുള്ള നടപടികൾക്കാണ് യുറോപ്യൻ യൂണിയൻ തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

