ആൻഡ്രോയിഡിന്റെ പുതിയ വേർഷനുകളിൽ സുരക്ഷാ വീഴ്ച; സൈബർ അറ്റാക്കിന് സാധ്യതയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: ആൻഡ്രോയിഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബർ ആക്രമണം നടന്നേക്കാമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആൻഡ്രോയിഡ് വേർഷൻ 12, 13, 14, 15 എന്നിവയിലുള്ള ഡിവൈസുകളിൽ സുരക്ഷാ വീഴ്ചയുണ്ടെണ് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട്-ഇൻ) അറിയിച്ചതിനു പിന്നാലെയാണ് നടപടി. ആൻഡ്രോയിഡ് ഫ്രെയിംവർക്കിലോ ചിപ്സെറ്റിലോ ആകാം തകരാറെന്നും സെർട്ട്-ഇൻ പറയുന്നു.
ഏതെങ്കിലും തരത്തിലുള്ള സൈബർ ആക്രമണം തടയാൻ സെക്യൂരിറ്റി പാച്ച് അപ്ഡേറ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം വ്യക്തിഗത ഡേറ്റ നഷ്ടമാകാൻ സാധ്യതയുണ്ടെന്നും സർക്കാർ ഏജൻസിയുടെ മുന്നറിയിപ്പിൽ പറയുന്നു. സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോ പ്ലേ സ്റ്റോർ അംഗീകരിക്കാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതോ ഒഴിവാക്കണം. ഇവയിലൂടെ മാൽവെയറുകൾ ഫോണിൽ കടന്നേക്കാം. സ്വകാര്യ വിവരങ്ങളോ ക്രെഡൻഷ്യലുകളോ മോഷ്ടിക്കാൻ ശ്രമിച്ചേക്കാവുന്ന ഫിഷിങ് ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

