Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ തടയണം, ഇല്ലെങ്കിൽ നടപടി; സമൂഹ മാധ്യമങ്ങൾക്ക്​​​ കേന്ദ്രത്തി​െൻറ മുന്നറിയിപ്പ്​
cancel
Homechevron_rightTECHchevron_rightTech Newschevron_rightകോവിഡുമായി...

കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ തടയണം, ഇല്ലെങ്കിൽ നടപടി; സമൂഹ മാധ്യമങ്ങൾക്ക്​​​ കേന്ദ്രത്തി​െൻറ മുന്നറിയിപ്പ്​

text_fields
bookmark_border

ന്യൂഡൽഹി: രാജ്യം കോവിഡ്​ രണ്ടാം തരംഗത്തിനോട്​ പൊരുതുന്ന സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളും ആരോഗ്യ വകുപ്പും മറ്റ്​ അധികൃതരും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്ന കാര്യങ്ങളിലൊന്ന്​ ജനങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളുമാണ്​​. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വ്യാജ വാർത്തകളും കോവിഡ്​ ചികിത്സയും മരുന്നുകളുമായി ബന്ധപ്പെട്ട അപകടരമായേക്കാവുന്ന കാര്യങ്ങൾ പോലും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വാട്​സ്​ആപ്പിലൂടെയും ഫേസ്​ബുക്കിലൂടെയും പ്രചരിക്കുകയാണ്​.

എന്നാൽ, സമൂഹ മാധ്യമങ്ങളോട്​ അതിന്​ പരഹാരം കാണാൻ ഉത്തരവിട്ടിരിക്കുകയാണ്​ കേന്ദ്ര സർക്കാർ. ഫേസ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ടെലിഗ്രാം തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്​ഫോമുകൾ വഴി പ്രചരിക്കുന്ന കോവിഡുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ നീക്കംചെയ്യണമെന്നാണ്​ കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുന്നത്​. ഇക്കാര്യത്തിൽ നടപടി ഉടനടി വേണമെന്നാണ്​ കേന്ദ്രത്തി​െൻറ അറിയിപ്പ്​​. ഇല്ലെങ്കിൽ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000 പ്രകാരം നടപടിയെടുക്കേണ്ടിവരുമെന്നും സർക്കാർ മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്​.

സോഷ്യൽ മീഡിയ കമ്പനികളെ നിയമപ്രകാരം ഇടനിലക്കാരായി തരംതിരിച്ചിട്ടുണ്ടെന്നും ഉപദേശകർ ഓർമ്മപ്പെടുത്തുന്നു, കൂടാതെ "തെറ്റായ വാർത്തകളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കാതിരിക്കാൻ" ഉപയോക്താക്കൾക്കിടയിൽ "അവബോധ ക്യാമ്പെയ്‌നുകൾ ആരംഭിക്കാൻ" പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social MediaMisinformationFakeNewsfacebookCovid Misinformation
News Summary - Government Tells Social Media Platforms To Control Misinformation
Next Story