Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഅനന്തമജ്ഞാതമീ ഗൂഗ്ൾ...

അനന്തമജ്ഞാതമീ ഗൂഗ്ൾ ‘അനന്ത’

text_fields
bookmark_border
അനന്തമജ്ഞാതമീ ഗൂഗ്ൾ ‘അനന്ത’
cancel

‘എ.ഐ ഫസ്റ്റ്’ എന്ന മുദ്രാവാക്യവുമായി ഗൂഗ്ൾ ബംഗളൂരുവിലെ മഹാദേവപുരത്ത് പ്രവർത്തനമാരംഭിച്ച പടുകൂറ്റൻ ‘അനന്ത’ കാമ്പസിൽ അയ്യായിരത്തിലധികം ജീവനക്കാർ. അവസാനമില്ലാത്തത്, പരിധിയില്ലാത്തത് എന്നെല്ലാം അർഥം വരുന്ന സംസ്കൃത നാമം നൽകിയിരിക്കുന്ന ‘അനന്ത’യിൽ വിസ്മയങ്ങൾക്ക് അവസാനമില്ലെന്നാണ് കമ്പനി അവകാശവാദം. പൂർണമായും പ്രാദേശികമായി സംഭരിച്ച ഉൽപന്നങ്ങളുപയോഗിച്ച് പരിസ്ഥിതിക്ക് അനുയോജ്യമാമവിധമാണ് നിർമാണമെന്നും ഗൂഗ്ൾ ഇന്ത്യ വൈസ് പ്രസിഡന്റും കൺട്രി മാനേജറുമായ പ്രീത ലൊബാന പറയുന്നു.

‘‘ചുവരുകൾക്കുള്ളിൽ മാത്രമല്ല ചുവരിലും നവീന ആശയങ്ങൾ പിറവിയെടുക്കുന്ന കാമ്പസാണിത്. ലോകത്തിനു വേണ്ടി, ഇന്ത്യയിൽ നിന്ന് ഉയിരെടുത്തതാണിത്. എ.ഐ സാ​ങ്കേതിക വിദ്യയിൽ രാജ്യത്തെ മനുഷ്യവിഭവശേഷിയുടെ സാധ്യതകൾ മാത്രമല്ല, എ.ഐ വഴി സമൂഹത്തിൽ ഏറെ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന സ്ഥലം കൂടിയാണ് ഇന്ത്യ’’ -അവർ പറയുന്നു.

എ.ഐ ഫസ്റ്റ്, പരിസ്ഥിതി ഫസ്റ്റ്

മാലിന്യം സംസ്കരിച്ച് പുനരുപയോഗിക്കാനും ലോപയോഗം സംഭരിച്ച മഴവെള്ളത്തിലൂടെയാക്കാനും ഇവിടെ സംവിധാനമുണ്ട്. അരണ്യ എന്ന പേരിൽ ചെറു വനവും ഇതിനകത്തുണ്ട്. അതി സങ്കീർണ ഉപയോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്ന സാ​ങ്കേതിക വിദ്യകൾ അനന്തയിലൂടെ ഉൽപാദിപ്പിക്കപ്പെടുമെന്നാണ് കമ്പനി പറയുന്നത്. ബംഗളൂരുവിന് പുറമെ, മുംബൈ, ഹൈദരാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളിലായി 10000 ജീവനക്കാരാണ് രാജ്യത്ത് ഗൂഗ്ളിനുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anantha CampusGoogle Largest CampusGoogle Campus Bangaluru
News Summary - google's anantha campus opened in bangluru
Next Story