Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightസിമ്പിൾ ടെക്സ്റ്റ് മതി...

സിമ്പിൾ ടെക്സ്റ്റ് മതി ഇനി വിഡിയോ ഉണ്ടാക്കാൻ; ഗൂഗ്ളിന്‍റെ എഐ എഡിറ്റിങ്ങ് ടൂൾ ജെമിനി ഓംനി ഇനി ഇന്ത്യയിലും

text_fields
bookmark_border
സിമ്പിൾ ടെക്സ്റ്റ് മതി ഇനി വിഡിയോ ഉണ്ടാക്കാൻ; ഗൂഗ്ളിന്‍റെ എഐ എഡിറ്റിങ്ങ് ടൂൾ ജെമിനി ഓംനി ഇനി ഇന്ത്യയിലും
cancel

നിങ്ങൾ നൽകുന്ന ടെക്സ്റ്റ് നിർദേശങ്ങൾക്കനുസരിച്ച് വിഡിയോ നിർമ്മിക്കാൻ കഴിഞ്ഞാലോ. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് ഇനിമുതൽ നിങ്ങൾക്ക് ടെക്സ്റ്റ് പ്രോംപ്റ്റിലൂടെ വിഡിയോകൾ നിർമ്മിക്കാം. ഗൂഗ്ളിന്‍റെ എഐ അധിഷ്ഠിത എഡിറ്റിങ്ങ് ടൂളായ ജെമിനി ഓംനിയിലാണ് ഈ ഉഗ്രൻ ഫീച്ചറുള്ളത്. ഉപയോക്താക്കൾക്ക് ലളിതമായ ഭാഷാ നിർദ്ദേശങ്ങളിലൂടെ വിഡിയോകൾ എഡിറ്റ് ചെയ്യാനും മാറ്റങ്ങൾ വരുത്താനും സഹായിക്കുന്ന അത്യാധുനിക മൾട്ടിമോഡൽ എഐ മോഡലായ ജെമിനി ഓംനി ഇനി മുതൽ ഇന്ത്യയിലും ലഭ്യമാകും.

ഗൂഗ്ളിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസായ ഗൂഗ്ൾ ഐ.ഓ 2026 ൽ ജെമിനി 3.5 മോഡലുകൾക്കൊപ്പം അവതരിപ്പിച്ച ഓംനി, പരമ്പരാഗത എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളുടെ സഹായമില്ലാതെ തന്നെ മികച്ച രീതിയിൽ വീഡിയോകൾ റീമേയ്ക്ക് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കും.

ടെക്സ്റ്റ്, ചിത്രങ്ങൾ, ഓഡിയോ, വീഡിയോ എന്നിവയ്ക്ക് പുറമെ യഥാർത്ഥ ലോകത്തിലെ ഭൗതികശാസ്ത്ര നിയമങ്ങളും കൃത്യമായി മനസ്സിലാക്കാൻ ശേഷിയുള്ള ഒരു സിനിമാറ്റിക് വിഡിയോ ജനറേഷൻ മോഡലായാണ് ഗൂഗ്ൾ ഓംനിയെ വിശേഷിപ്പിക്കുന്നത്. ജെമിനി ആപ്പ് വഴിയും വെബ് പതിപ്പിലൂടെയും ഈ ഫീച്ചർ ഇപ്പോൾ ഉപയോഗിക്കാം.

ജെമിനി ഓംനിയുടെ പ്രധാന സവിശേഷതകൾ

  • സംഭാഷണ രൂപത്തിലുള്ള എഡിറ്റിംഗ്: സാധാരണയായി മറ്റൊരാളോട് സംസാരിക്കുന്നതുപോലെ നിർദ്ദേശങ്ങൾ നൽകി വിഡിയോയിലെ രംഗങ്ങൾ, കഥാപാത്രങ്ങൾ, പശ്ചാത്തലം എന്നിവ മാറ്റാൻ സാധിക്കും
  • പശ്ചാത്തലവും ശൈലിയും മാറ്റാം: വിഡിയോയിലെ ഒരു പ്രത്യേക ഭാഗം മാത്രമായോ അല്ലെങ്കിൽ പൂർണ്ണമായും മാറ്റാം
  • ആക്ഷനുകളിൽ മാറ്റം വരുത്താം: വിഡിയോയിൽ നടക്കുന്ന കാര്യങ്ങൾ മാറ്റാനും പുതിയ കഥാപാത്രങ്ങളെയോ വസ്തുക്കളെയോ കൂട്ടിച്ചേർക്കാനും സാധിക്കും.
  • തുടർച്ച നിലനിർത്താം : മുൻപ് നൽകിയ നിർദ്ദേശങ്ങൾ ഓർമ്മിച്ചുവെക്കാൻ ഈ എഐ മോഡലിന് സാധിക്കുന്നതിനാൽ, പല തവണ മാറ്റങ്ങൾ വരുത്തിയാലും വിഡിയോയുടെ സ്വാഭാവികതയും കഥാപാത്രങ്ങളുടെ ഘടനയും നഷ്ടപ്പെടില്ല
  • യഥാർത്ഥ ലോക ഭൗതികശാസ്ത്രം: ഭൂഗുരുത്വാകർഷണം, ചലനം, ദ്രാവകങ്ങളുടെ ചലനാത്മകത തുടങ്ങിയ ഭൗതികശാസ്ത്ര നിയമങ്ങൾ മനസ്സിലാക്കി ദൃശ്യങ്ങൾ നിർമ്മിക്കുന്നതിനാൽ ഓംനി തയാറാക്കുന്ന വിഡിയോകൾ കൂടുതൽ റിയലിസ്റ്റിക് ആയിരിക്കും.
  • ഡിജിറ്റൽ അവതാർ: ഉപയോക്താക്കൾക്ക് സ്വന്തം ശബ്ദവും രൂപവും ഉപയോഗിച്ച് തങ്ങളുടെ തന്നെ ഒരു ഡിജിറ്റൽ പതിപ്പ് സൃഷ്ടിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. തുടക്കത്തിൽ ഓഡിയോ ഇൻപുട്ടുകൾക്കായി വോയ്‌സ് റെഫറൻസുകൾ മാത്രമാണ് പിന്തുണയ്ക്കുക.

ജെമിനി ഓംനി വഴി വിഡിയോ എഡിറ്റ് ചെയ്യുന്നത് എങ്ങനെ

  • നിങ്ങളുടെ ഫോണിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ എഡിറ്റ് ചെയ്യേണ്ട വിഡിയോ അല്ലെങ്കിൽ റഫറൻസ് ചിത്രങ്ങൾ/ഡ്രോയിംഗുകൾ ജെമിനിയിലേക്ക് അപ്‌ലോഡ് ചെയ്യുക.
  • വിഡിയോയിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന് സാധാരണ ഭാഷയിൽ ടൈപ്പ് ചെയ്ത് ജെമിനിയോട് പറയുക.
  • നിങ്ങളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ജെമിനി ഒമ്നി വിഡിയോ എഡിറ്റ് ചെയ്യുകയും രൂപമാറ്റം വരുത്തുകയും ചെയ്യും. ഇതിനായി അല്പം സമയം നൽകുക.
  • പുതിയ വിഡിയോ നിങ്ങളുടെ ഡിവൈസിലേക്ക് സേവ് ചെയ്യാം.

എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് തടയാനും സുതാര്യത ഉറപ്പാക്കാനുമുള്ള ശ്രമങ്ങളും ഗൂഗ്ൾ ശക്തമാക്കിയിട്ടുണ്ട്. ജെമിനി ഓംനി വഴി നിർമ്മിക്കുന്ന എല്ലാ വിഡിയോകളിലും കാണാനാകാത്ത വിധത്തിലുള്ള ഡിജിറ്റൽ വാട്ടർമാർക്ക് ഉണ്ടായിരിക്കും. ഒരു വിഡിയോ ജെമിനി ഓംനി ഉപയോഗിച്ചാണോ നിർമ്മിച്ചതെന്ന് ജെമിനി ആപ്പ്, ഗൂഗ്ൾ ക്രോം, ഗൂഗ്ൾ സെർച്ച് എന്നിവയിലൂടെ ഉപയോക്താക്കൾക്ക് പരിശോധിച്ച് മനസിലാക്കാൻ കഴിയും. അതുകൊണ്ട് തന്നെ എ.ഐ സംവിധാനം ദുരുപയോഗം ചെയ്യുന്നത് സുഗമമായി തടയാൻ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googlegeminiTech Newsvideo editingAI ​​
News Summary - Google's AI editing tool Gemini Omni is now available in India
Next Story