Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഗൂഗിളിന് ഇന്ന് 25-ാം...

ഗൂഗിളിന് ഇന്ന് 25-ാം പിറന്നാൾ; ടെക് ഭീമനെ കുറിച്ചുള്ള രസകരമായ 10 കാര്യങ്ങൾ

text_fields
bookmark_border
google at 25
cancel

ഗൂഗിൾ ഇന്ന് (സെപ്തംബർ 27) അതിന്റെ 25-ാം ജന്മദിനം ആഘോഷിക്കുകയാണ്. സെർജി ബ്രിന്നും ലാറി പേജും ഒരു ഡോർമിറ്ററിയിൽ വെച്ച് തുടക്കമിട്ട സെർച് എൻജിൻ അമേരിക്കൻ ബഹുരാഷ്ട്ര ടെക്‌നോളജി ഭീമനായി വളരുകയും ഇപ്പോഴിതാ വിജയകരമായി സിൽവർ ജൂബിലി ആഘോഷിക്കുകയാണ്. ഈ സുപ്രധാന നാഴികക്കല്ല് പിന്നിടുമ്പോൾ ഗൂഗിളിന്റെ വലിയ പൊലിമയൊന്നുമില്ലാത്ത തുടക്ക കാലത്തെ കുറിച്ച്, കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കാം..

ഗൂഗിളിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം സെർജി ബ്രിനും ലാറി പേജും 1997 ജനുവരിയിൽ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ വെച്ചാണ് ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് യൂണിവേഴ്സിറ്റിയിലെ പിഎച്ച്.ഡി വിദ്യാർഥിയായിരുന്നു സെർജി ബ്രിൻ. സ്റ്റാൻഫോർഡിൽ ചേരാൻ ആഗ്രഹിച്ചെത്തിയ ലാറി പേജിനെ ക്യാമ്പസ് ചുറ്റിക്കാണിക്കാനായി നിയോഗിക്കപ്പെട്ടത് സെർജി ബ്രി​ന്നിനെയായിരുന്നു. അന്നായിരുന്നു അവരൊരുമിച്ചുള്ള യാത്രയുടെ തുടക്കം. ഒപ്പം, ഗൂഗിളിന്റെയും.

ഗൂഗിളിനെ കുറിച്ചുള്ള 10 രസകരമായ ഫാക്ടുകൾ

  1. ഒരു ഗൂഗിൾ റിപ്പോർട്ട് അനുസരിച്ച്, സെർജി ബ്രിനും ലാറി പേജും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയിൽ, തന്നെ എല്ലാ വിഷയങ്ങളിലും ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.
  2. വേൾഡ് വൈഡ് വെബിനുള്ളിലെ (www) വ്യക്തിഗത വെബ് പേജുകളുടെ പ്രാധാന്യം വിലയിരുത്തുന്നതിനായി തുടക്കത്തിൽ ലിങ്കുകൾ വിശകലനം ചെയ്യുന്നതിനെ സെർച്ച് എഞ്ചിൻ
    ആശ്രയിച്ചിരുന്നു. ഒരു വെബ്‌സൈറ്റിന്റെ പ്രാധാന്യം അളക്കുന്നതിന് 'ബാക്ക് ലിങ്കുകൾ' വിലയിരുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ഇതിന് ആദ്യം 'ബാക്ക്‌റബ്' എന്ന് പേരായിരുന്നു നൽകിയത്. വൈകാതെ, ഗൂഗിൾ എന്ന പേര് സ്വീകരിക്കുകയായിരുന്നു.

  3. ഗൂഗിൾ എന്ന പേര് ഗണിതശാസ്ത്രത്തിലെ ഒരു പദമായ "googol" എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ഒന്നിനു ശേഷം 100 പൂജ്യങ്ങൾ വരുന്ന സംഖ്യയാണ് googol.

  4. അക്കാലത്ത് ഡൊമെയ്ൻ നാമങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ചുമതലയുള്ള സ്ഥാപനമായ ICANN പറയുന്നത് അനുസരിച്ച്, Google.com എന്ന ഡൊമെയ്ൻ 1997 സെപ്റ്റംബർ 15 നാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ, ഗൂഗിൾ അതിന്റെ വെബ്‌സൈറ്റ് 1998 സെപ്തംബർ വരെ ആരംഭിച്ചിരുന്നില്ല.
  5. ഗൂഗിളിന്റെ ആദ്യ ഓഫീസ് 1998-ൽ പ്രവർത്തിച്ചിരുന്നത് കാലിഫോർണിയയിലെ മെൻലോ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗാരേജിലായിരുന്നു, അത് അവരുടെ 16 ജീവനക്കാരിൽ ഒരാളായ സൂസൻ വോജിക്കിയുടെ ഉടമസ്ഥതയിലായിരുന്നു. അവർ പിന്നീട് ഗൂഗിളിന് കീഴിലുള്ള ഔദ്യോഗിക ഓൺലൈൻ വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ YouTube-ന്റെ സിഇഒ ആയി മാറി.
  6. ഗൂഗിൾ തങ്ങളുടെ ആദ്യത്തെ കമ്പനി നായയായി അവതരിപ്പിച്ചത് ‘യോഷ്കയെ’ ആയിരുന്നു. ഓഫീസ് മൗണ്ടൻ വ്യൂ ലൊക്കേഷനിലേക്ക് മാറിയപ്പോൾ ഗൂഗിളിന്റെ കാമ്പസ് സന്ദർശിച്ച ആദ്യത്തെ നായ ആയിരുന്നു യോഷ്ക. 2011ൽ യോഷ്ക മരിച്ചു, പക്ഷേ അവന്റെ ഓർമ്മകൾ ഇന്നും നിലനിൽക്കുന്നു. 2011 ഡിസംബറിൽ, ഗൂഗിളിന്റെ മൗണ്ടൻ വ്യൂ കാമ്പസിലെ പേരിടാത്ത ഒരു കഫേയിൽ ഒരു ചടങ്ങ് നടന്നു. ബിൽഡിങ് 43-ലെ പേരിടാത്ത ആ കഫേ പിന്നീട് യോഷ്കാസ് കഫേ എന്നറിയപ്പെട്ടു.
  7. ഗൂഗിളിന്റെ ഓഫീസുകളിൽ വർണ്ണാഭമായ അന്തരീക്ഷം നിലനിർത്തുന്ന പാരമ്പര്യം ഇപ്പോഴും തുടരുന്നു.
  8. 2006-ൽ 'ഗൂഗിൾ (Google)' എന്ന പദം നിഘണ്ടുവിൽ ഒരു ക്രിയ(verb) ആയി മാറി. "വേൾഡ് വൈഡ് വെബിൽ (എന്തെങ്കിലും) വിവരങ്ങൾ നേടുന്നതിന് ഗൂഗിൾ സെർച് എഞ്ചിൻ ഉപയോഗിക്കുന്നതിന് പറയുന്ന പേര്" - മെറിയം-വെബ്‌സ്റ്റർ നിഘണ്ടുവിൽ 'ഗൂഗിൾ' എന്ന വാക്കിന് നൽകിയ അർഥം ഇങ്ങനെയായിരുന്നു.
  9. ഫെബ്രുവരി 25, 2009, ഗൂഗിൾ അതിന്റെ ആദ്യ ട്വീറ്റ് അയച്ചു, ബൈനറി കോഡിൽ എഴുതിയ ട്വീറ്റ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോൾ "ഞാൻ ഭാഗ്യവാനാണ് (I'm feeling lucky.)" എന്ന സന്ദേശമായിരുന്നു അതിലുണ്ടായിരുന്നത്.
  10. സാങ്കേതിക മേഖലയിൽ കരിയർ പടുത്തുയർത്താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ ഗൂഗിൾ അവർക്ക് സ്കോളർഷിപ്പുകൾ നൽകിവരുന്നുണ്ട്.

പിറന്നാൾ ആശംസകൾ ഗൂഗിൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GoogleTechnology News25th BirthdayHBD GoogleGoogle 25th Birthday
News Summary - Google's 25th Birthday
Next Story