Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right3.2 കോടി കൊതുകുകളെ...

3.2 കോടി കൊതുകുകളെ തുറന്നുവിടണമെന്ന ആവശ്യവുമായി ഗൂഗ്ൾ! കാരണം വിശദീകരിച്ച് ശാസ്ത്രജ്ഞർ

text_fields
bookmark_border
mosquitoes
cancel

ന്യൂയോർക്ക്: ​മാരക രോഗങ്ങൾ പടർത്തുന്ന കൊതുകുകളെ നിയന്ത്രിക്കാൻ വിവിധ മാർഗങ്ങളുമായി സർക്കാരുകൾ രംഗത്തുവരുമ്പോൾ കോടിക്കണക്കിന് കൊതുകുകളെ തുറന്നുവിടണമെന്ന ‘വിചിത്ര’ ആവശ്യവുമായി ഗൂഗ്ൾ. പ്രത്യേകരീതിയിൽ പ്രജനനം ചെയ്തെടുത്ത കോടിക്കണക്കിന് കൊതുകുകളെ തുറന്നുവിടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഗൂഗ്ൾ രംഗത്തെത്തിയത്.

റിപ്പോർട്ടുകൾ അനുസരിച്ച്, കാലിഫോർണിയയിലെയും ഫ്ലോറിഡയിലെയും ചില ഭാഗങ്ങളിൽ 3.2 കോടി കൊതുകുകളെ തുറന്നുവിടാനുള്ള അനുമതിക്കായി ഗൂഗ്ൾ യു.എസ് ഫെഡറൽ റെഗുലേറ്റർമാരെ സമീപിച്ചിട്ടുണ്ട്. രോഗങ്ങൾ പരത്തുന്ന കൊതുകുകളുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ അവയുടെ എണ്ണം കുറക്കുക എന്നതാണ് നിർദിഷ്ട പരിപാടിയുടെ ലക്ഷ്യമെന്ന് ഗൂഗ്ൾ പറയുന്നു.

ഈ പദ്ധതി പെട്ടന്ന് നടപ്പിലാക്കി​ല്ലെന്നും ഘട്ടം ഘട്ടമായിട്ടാകും നടപ്പാക്കുകയെന്നും ഗൂഗ്ൾ അറിയിച്ചു. ഇത് ഗവേഷകർക്ക് പഠിക്കാനും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താനും അവസരം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. കൊതുകുകളെ തുറന്നുവിടാൻ തെരഞ്ഞെടുത്ത സ്ഥലങ്ങൾ ഉയർന്ന തോതിൽ രോഗവ്യാപനം രേഖപ്പെടുത്തിയ ഇടങ്ങളായിരിക്കുമെന്നും അവർ പറഞ്ഞു.

പദ്ധതി പ്രകാരം പുറത്തുവിടുന്ന കൊതുകുകൾ രോഗങ്ങൾ വഹിക്കുന്നതിന് പകരം അത് തടയാൻ സഹായിക്കുമെന്നാണ് ഗൂഗ്ൾ പറയുന്നത്. അത്തരത്തിലാണ് ഈ കൊതുകുകളെ തയാറാക്കിയിരിക്കുന്നതെന്നും അവയുടെ പ്രജനന ചക്രത്തിൽ ഇടപെട്ട് കാലക്രമേണ രോഗം പകരാനുള്ള സാധ്യത കുറക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കുന്നു. എന്നാൽ ഈ പദ്ധതിക്കുള്ള അനുമതി ഇതുവരെ ഗൂഗ്ളിന് ലഭിച്ചിട്ടില്ല. നിർദേശം അംഗീകരിക്കപ്പെട്ടാൽ കൊതുകുനിയന്ത്രണത്തിനുള്ള പുതിയ മാർഗത്തിലേക്കുള്ള യാത്രതുടങ്ങുമെന്ന് ഗൂഗ്ൾ അധികൃതർ പറയുന്നു. നിരവധി ശാസ്ത്രജ്ഞർ ഈ പദ്ധതിക്ക് പിറകിൽ പ്രവർത്തിക്കുന്നതായി ഗൂഗ്ൾ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googleUSmosquitoes
News Summary - Google wants to release millions of mosquitoes
Next Story