Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഴയ പതിപ്പുകളേക്കാൾ 2.5 മടങ്ങ് വേഗത; 'ജെമിനി 4 ഹൈഡ്രജൻ' പുറത്തിറക്കി ഗൂഗ്ൾ

text_fields
bookmark_border
Gemini 4 Hydrogen
cancel
camera_alt

ജെമിനി 4 ഹൈഡ്രജൻ

സാങ്കേതികലോകത്ത് പുതിയ വിപ്ലവവുമായി ഗൂഗ്ൾ തങ്ങളുടെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ 'ജെമിനി 4 ഹൈഡ്രജൻ' (Gemini 4 Hydrogen) ഔദ്യോഗികമായി പുറത്തിറക്കി. കോഡിങ്, ഗവേഷണം, വിവിധ ഘട്ടങ്ങളായുള്ള സങ്കീർണ്ണമായ ജോലികൾ എന്നിവ കൂടുതൽ വേഗതയിലും കൃത്യതയിലും കൈകാര്യം ചെയ്യാൻ ലക്ഷ്യമിട്ടാണ് ഈ പുതിയ എഐ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗൂഗ്ൾ സെർച്ച്, ജെമിനി ആപ്പ്, ഗൂഗ്ൾ എഐ സ്റ്റുഡിയോ, ജെമിനി എപിഐ ബിസിനസ് ടൂളുകൾ എന്നിവയുൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഈ മോഡൽ ആഗോളതലത്തിൽ ലഭ്യമായിതുടങ്ങി.

മുൻ പതിപ്പായ ജെമിനി 3.8 ഫ്ലാഷിനേക്കാൾ (Gemini 3.8 Flash) വളരെ വേഗത്തിൽ ജോലികൾ പൂർത്തിയാക്കാൻ ഹൈഡ്രജന് സാധിക്കുമെന്ന് ഗൂഗ്ൾ വ്യക്തമാക്കുന്നു. ഇതിന്റെ ഡിഫോൾട്ട് ഹൈ തിങ്കിങ് ലെവലിൽ 2.5 മടങ്ങ് അധിക വേഗതയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. കോഡിങ് ബെഞ്ച്മാർക്ക് ഫലങ്ങളിൽ വൻ മുന്നേറ്റമാണ് പുതിയ മോഡൽ കാഴ്ചവെച്ചിരിക്കുന്നത്.

'ടെർമിനൽ-ബെഞ്ച് 4.1'ൽ 57% സ്കോർ നേടാൻ ഹൈഡ്രജന് സാധിച്ചു (ജെമിനി 3.8 ഫ്ലാഷ് നേടിയത് 18.2% മാത്രമാണ്). കൂടാതെ, തെറ്റായതോ കെട്ടിച്ചമച്ചതോ ആയ അവകാശവാദങ്ങൾ കുറക്കാനും, ടൂൾ കോൾ പരാജയപ്പെടുമ്പോൾ അല്ലെങ്കിൽ സെർച്ച് ഫലം ലഭിക്കാതെ വരുമ്പോൾ മികച്ച രീതിയിൽ പ്രതികരിക്കാനും ഇതിന് കഴിഞ്ഞിട്ടുണ്ട്. 1 ദശലക്ഷം ടോക്കണുകൾ വരെയുള്ള വലിയ കോൺടെക്സ്റ്റ് വിൻഡോയെ ഈ മോഡൽ പിന്തുണക്കുന്നു. ഇതിലൂടെ പ്രമാണങ്ങൾ, സ്പ്രെഡ്ഷീറ്റുകൾ, ചാർട്ടുകൾ, ഓഡിയോ, വിഡിയോ ഫയലുകൾ എന്നിവയെല്ലാം വലിയ അളവിൽ പ്രോസസ്സ് ചെയ്ത് വിവരങ്ങൾ നൽകാൻ സാധിക്കും.

ലോ, മീഡിയം, ഹൈ, എക്സ്ഹൈ എന്നിങ്ങനെ നാല് വ്യത്യസ്ത ചിന്താ നിലവാരങ്ങൾ ഗൂഗ്ൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ ആവശ്യാനുസരണം വേഗതയും ചെലവും കണക്കിലെടുത്ത് റീസണിങ് ഡെപ്ത് ക്രമീകരിക്കാം. ഡെവലപ്പർമാരുടെ സൗകര്യാർത്ഥം ഗൂഗ്ൾ ആന്റിഗ്രാവിറ്റിയിൽ 'ഓർക്കസ്ട്രേറ്റർ' എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. സെഷനുകൾക്കിടയിൽ വ്യത്യസ്ത ജെമിനി മോഡലുകൾക്കിടയിൽ തടസ്സമില്ലാതെ മാറാൻ ഇത് സഹായിക്കുന്നു. കൂടുതൽ വേഗത ആവശ്യമുള്ള ഘട്ടങ്ങളിൽ വേഗതയേറിയ മോഡലുകളും സങ്കീർണ്ണമായ റീസണിങ്ങിന് നൂതന മോഡലുകളും ഉപയോഗിക്കാൻ ഇത് വഴിയൊരുക്കുന്നു.

ഗൂഗ്ൾ 4 കാർബണിന്റെ വിജയനിരക്കിനടുത്ത് എത്താൻ ഇതിലൂടെ സാധിച്ചതായും, 24% കുറഞ്ഞ കോട്ട ഉപയോഗിച്ച് 19% വേഗത്തിൽ ജോലികൾ പൂർത്തിയാക്കാൻ ഇതിന് സാധിച്ചതായും ഗൂഗ്ൾ പറയുന്നു. ഗൂഗ്ൾ സെർച്ചിൽ പുതിയ ഹൈഡ്രജൻ മോഡൽ സംയോജിപ്പിച്ചതോടെ, സങ്കീർണ്ണവും ഒന്നിലധികം ഭാഗങ്ങളുള്ളതുമായ ചോദ്യങ്ങൾ അല്ലെങ്കിൽ അക്ഷരത്തെറ്റുകൾ ഉള്ളവ പോലും കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ സെർച്ചിന് സാധിക്കും. സെർച്ച് പ്രതികരണങ്ങൾ കൂടുതൽ ദൃശ്യപരവും എളുപ്പത്തിൽ പരിശോധിക്കാവുന്നതുമാകുന്നതിനൊപ്പം വിശാലമായ ലിങ്കുകളും ലഭ്യമാക്കും. ജെമിനി ആപ്പിലാകട്ടെ, ഉപയോക്താക്കളുടെ നിർദേശങ്ങൾ കൂടുതൽ കൃത്യമായി പാലിക്കാനും പുതിയ മോഡൽ സഹായിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Google Unveils Gemini 4 Hydrogen AI Model
Next Story