Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightപഴയ സ്മാർട് ഫോണുകൾ...

പഴയ സ്മാർട് ഫോണുകൾ ചില്ലറക്കാരല്ല; ഇവ ഉപയോഗിച്ച് മിനി ഡാറ്റാ സെന്‍റർ രൂപീകരിക്കാൻ പദ്ധതിയുമായി ഗൂഗ്ൾ

text_fields
bookmark_border
പഴയ സ്മാർട് ഫോണുകൾ ചില്ലറക്കാരല്ല; ഇവ ഉപയോഗിച്ച് മിനി ഡാറ്റാ സെന്‍റർ രൂപീകരിക്കാൻ പദ്ധതിയുമായി ഗൂഗ്ൾ
cancel

പഴയ സ്മാർട്ട്‌ഫോണുകൾ പുനരുപയോഗിച്ച് മിനി ഡാറ്റാ സെന്റർ നിർമിക്കാൻ പദ്ധതിയിടുകയാണ് ഗൂഗ്ൾ. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഗവേഷകർ ഗൂഗ്ളുമായി സഹകരിച്ച് ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഒരു 'കമ്പ്യൂട്ടിങ് ക്ലസ്റ്റർ' ആക്കി മാറ്റാനാണ് ശ്രമിക്കുന്നത്. കമ്പ്യൂട്ടിങ് രംഗത്തുണ്ടാകുന്ന കാർബൺ ഉദ്‌വമനം മൂലമുള്ള വർധിച്ചുവരുന്ന സുസ്ഥിരതാ വെല്ലുവിളികൾക്ക് ഈ ഗവേഷണം ഒരു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്മാർട്ട്‌ഫോണുകളെ ഡാറ്റാ സെന്ററുകളാക്കി മാറ്റുന്നു

"ഫോൺ ക്ലസ്റ്റർ കമ്പ്യൂട്ടിങ്" എന്ന ആശയത്തിലാണ് ഗവേഷകർ പരീക്ഷണം നടത്തുന്നത്. ഇതിലൂടെ ആയിരക്കണക്കിന് പഴയ സ്മാർട്ട്‌ഫോണുകളുടെ മദർബോർഡുകൾ പരസ്പരം ബന്ധിപ്പിച്ച് ഒരു വികേന്ദ്രീകൃത കമ്പ്യൂട്ടിങ് ശൃംഖല രൂപീകരിക്കുന്നു. നിലവിലുള്ള ഫോൺ ഹാർഡ്‌വെയറുകൾക്ക് ഒരു ഡാറ്റാ സെന്ററോ ക്ലൗഡ് കമ്പ്യൂട്ടിങ് സിസ്റ്റം കൈകാര്യം ചെയ്യുന്നതുപോലെയുള്ള കമ്പ്യൂട്ടിങ് ജോലികൾ ചെയ്യാൻ ഈ സംവിധാനം സാധ്യമാക്കുന്നു. ഇത് പുതിയ ഇൻഫ്രാസ്ട്രക്ചറുകൾ നിർമിക്കേണ്ടതിന്റെ ആവശ്യകത കുറക്കുന്നു.

ഗൂഗ്ളിന്റെ പിന്തുണയോടെ, 2,000 പഴയ പിക്സൽ സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് ഒരു ഡാറ്റാ സെന്റർ നിർമിക്കാനാണ് യൂണിവേഴ്സിറ്റിയുടെ പ്രാരംഭ പദ്ധതി. ഈ സിസ്റ്റം ഗവേഷകർക്കും വിദ്യാർഥികൾക്കും കുറഞ്ഞ ചെലവിൽ ക്ലൗഡ് കമ്പ്യൂട്ടിങ് സൗകര്യങ്ങൾ നൽകും. കൂടാതെ, നിലവിലുള്ള ഹാർഡ്‌വെയറുകളുടെ ആയുസ് വർധിപ്പിക്കാനും, ഇ-വേസ്റ്റ് (ഇലക്ട്രോണിക് മാലിന്യങ്ങൾ) കുറയ്ക്കാനും, കാർബൺ ഉദ്‌വമനം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

ഈ പരീക്ഷണത്തിൽ 20 ഫോണുകൾ അടങ്ങുന്ന ഒരു ക്ലസ്റ്ററിന് 75-ലധികം വിദ്യാർഥികളുള്ള ഒരു യൂണിവേഴ്സിറ്റി കോഴ്സിന്റെ വർക്ക് ലോഡ് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തി. കൂടാതെ, ആ പ്രത്യേക ടെസ്റ്റിൽ ആമസോൺ വെബ് സർവീസസിൽ പ്രവർത്തിക്കുന്ന ഡിഫോൾട്ട് ബാക്കെൻഡിനേക്കാൾ വേഗത്തിൽ ഈ സിസ്റ്റം അസൈൻമെന്റുകൾ പ്രോസസ് ചെയ്യുകയും ഗ്രേഡ് നൽകുകയും ചെയ്തു.

ഇങ്ങനെയൊക്കയാണെങ്കിലും ഗൂഗ്ൾ, ആമസോൺ തുടങ്ങിയ വൻകിട കമ്പനികൾ നടത്തുന്ന വലിയ എ.ഐ ഡാറ്റാ സെന്ററുകളോട് മത്സരിക്കാൻ ഈ ഗവേഷണം ലക്ഷ്യമിടുന്നില്ല. പകരം, കാലാവധി കഴിഞ്ഞ സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് വിലകുറഞ്ഞതും കൂടുതൽ പരിസ്ഥിതി സൗഹൃദവുമായ ഒരു കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോം സൃഷ്ടിക്കുകയാണ് ടീമിന്റെ ലക്ഷ്യം. അടിസ്ഥാന ഡാറ്റാ പ്രോസസിങ്, ഗവേഷണ പ്രോജക്ടുകൾ, ടെസ്റ്റിങ് എൻവയോൺമെന്റുകൾ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള കമ്പ്യൂട്ടിങ് അല്ലെങ്കിൽ ലൈറ്റ് വെയ്റ്റ് (ലളിതമായ) ക്ലൗഡ് സേവനങ്ങൾ എന്നിവക്കായിരിക്കും ഈ സിസ്റ്റം ഉപയോഗിക്കുക.

ആളുകൾ ഓരോ വർഷവും ദശലക്ഷക്കണക്കിന് സ്മാർട്ട്‌ഫോണുകൾ മാറ്റുന്നുണ്ട്, അവയിൽ ഭൂരിഭാഗവും ഇലക്ട്രോണിക് മാലിന്യങ്ങളായി മാറുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിങ്, വൻതോതിലുള്ള ഡാറ്റാ പ്രോസസിങ് എന്നിവയുടെ വർധിച്ചുവരുന്ന ആവശ്യകത കാരണം കമ്പ്യൂട്ടിങ് പവറിനായുള്ള ഡിമാൻഡ് അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പരീക്ഷണം ഇതിനൊക്കെ ഒരു പരിഹാരമായേക്കാമെന്നാണ് ഗവേഷക ലോകം കരുതുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googlesmart phoneTech NewsData Center
News Summary - google to build mini data center by using old smart phones
Next Story