Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightവിലകുറച്ച്​ വിപണി...

വിലകുറച്ച്​ വിപണി പിടിക്കാൻ ഗൂഗ്​ൾ; പിക്​സൽ 5ഉം പിക്​സൽ 4എ 5ജിയും അവതരിപ്പിച്ചു

text_fields
bookmark_border
വിലകുറച്ച്​ വിപണി പിടിക്കാൻ ഗൂഗ്​ൾ; പിക്​സൽ 5ഉം പിക്​സൽ 4എ 5ജിയും അവതരിപ്പിച്ചു
cancel

ഗൂഗ്​ൾ അവരുടെ ഏറ്റവും പുതിയ രണ്ട്​ ഫ്ലാഗ്​ഷിപ്പ്​ ഫോണുകൾ ഒൗദ്യോഗികമായി അവതരിപ്പിച്ചു. പിക്​സൽ 4 ഫ്ലാഗ്​ഷിപ്പ്​ സീരീസി​െൻറ ഞെട്ടിക്കുന്ന പരാജയത്തിൽ നിന്നും കരകയറാനായി പുതിയ അടവുമായിട്ടാണ്​ ഇത്തവണ ഗൂഗ്​ൾ, പിക്​സലുമായി എത്തുന്നത്​. പിക്​സൽ 5, പിക്​സൽ 4എ 5ജി എന്നീ മോഡലുകളാണ്​ ഇന്ന്​ ലോഞ്ച്​ ചെയ്​തത്​.

ഫ്ലാഗ്​ഷിപ്പ്​ പ്രൊസസറില്ലാതെ എത്തുന്ന ഫ്ലാഗ്​ഷിപ്പാണ്​ പിക്​സൽ 5. പൊതുവെ തങ്ങളുടെ പ്രീമിയം ഫോണുകളിൽ സ്​നാപ്​ഡ്രാഗൺ 800 സീരീസിലുള്ള വമ്പൻ ചിപ്​സെറ്റുകൾ ഉൾപ്പെടുത്താറുള്ള ഗൂഗ്​ൾ ഇത്തവണ സ്​നാപ്​ഡ്രാഗൺ 700 സീരീസിലെ ഏറ്റവും കരുത്തനായ 765ജിയാണ്​ നൽകിയിരിക്കുന്നത്​. അതുകൊണ്ടുതന്നെ പിക്​സൽ 5ന്​ 5ജി പിന്തുണയുണ്ട്​. എന്നാൽ, ഫോണി​െൻറ പ്രകടനത്തി​െൻറ കാര്യത്തിൽ മത്സരിക്കുന്നത്​ ​െഎഫോണിനോടോ മറ്റ്​ കമ്പനികളുടെ ഫ്ലാഗ്​ഷിപ്പ്​ ഫോണുകളോടോ അല്ല. ഏറ്റവും ലൈറ്റ്​ വൈറ്റായ സ്​റ്റോക്​ ആൻഡ്രോയ്​ഡ്​ യൂസർ ഇൻറർഫേസായതിനാൽ ഒരു പ്രീമിയം ഫോണി​െൻറ അനുഭവം പിക്​സൽ 5 നൽകിയേക്കും.


6 ഇഞ്ച്​ വലിപ്പത്തിൽ, 2340×1080 പിക്​സൽ റെസൊല്യൂഷനോടെയുള്ള ഫുൾ എച്ച്​.ഡി അമോലെഡ്​ ഡിസ്​പ്ലേക്ക്​ 90 ഹെഡ്​സ്​ റിഫ്രഷ്​ റേറ്റുകൂടി നൽകിയിട്ടുണ്ട്​. ആറിഞ്ച്​ വലിപ്പമുള്ള ഫോണിന്​​ പിക്​സൽ 4ൽ നിന്നും വിഭിന്നമായി പഞ്ച്​ ​ഹോൾ സെൽഫി കാമറയാണ്​ നൽകിയിരിക്കുന്നത്​. അതിനാൽ തന്നെ ഫോർഹെഡും ചിന്നുമില്ലാത്ത ഫുൾ സക്രീൻ അനുഭവവുമുണ്ട്​. കയ്യിലൊതുങ്ങുന്ന വിധത്തിലാണ്​ നിർമാണം.

പിക്​സൽ ഫോണുകൾ എപ്പോഴും ഒരുപടി മുന്നിൽ നിൽക്കാറുള്ളത്​ കാമറയുടെ കാര്യത്തിലാണ്​. ഇത്തവണയും അതിൽ യാതൊരു വിട്ടുവീഴ്​ച്ചയും ഗൂഗ്​ൾ വരുത്തിയിട്ടില്ല. ഏറെ കാലത്തെ ആരാധകരുടെ ആവശ്യപ്പെടലിന്​ വിരാമമിട്ട്​ പിക്​സൽ 5ലൂടെ ഗൂഗ്​ൾ അൾട്രാ വൈഡ്​ ലെൻസും പരീക്ഷിച്ചു. കൂടെ കുറഞ്ഞ ലൈറ്റിലും മികച്ച പോർട്രെയ്​റ്റ് ഷോട്ട്​ തരുന്ന ​ നൈറ്റ്​ സൈറ്റ്​ ടു പോർട്രെയ്​റ്റ് എന്ന ഗംഭീര ഫീച്ചറും ഇത്തവണയുണ്ട്​. 12.2MP യുള്ള OIS പ്ലസ്​ EIS അടങ്ങിയ പ്രധാന കാമറ, 16 MP അൾട്രാ വൈഡ്​ ലെൻസ്​ എന്നിവയാണ്​ പുറകിൽ. മുമ്പിൽ പഞ്ച്​ ഹോളിലായി ഒരു 8 മെഗാ പിക്​സൽ സെൽഫി കാമറയുമുണ്ട്​.

8 ജിബി റാമും 128 ജിബി ഇ​േൻറണൽ സ്​റ്റോറേജും ഒപ്പം വലിയ 4,080mAh ഉള്ള ബാറ്ററിയും നൽകിയിട്ടുണ്ട്​. 18W ഫാസ്റ്റ്​ ചാർജറായിരിക്കും ബോക്​സിൽ നൽകുക. വയർലെസ്​ ചാർജിങ്​, റിവേഴ്​സ്​ വയർലെസ്​ ചാർജിങ്​ ഫീച്ചറും പിക്​സൽ 5​െൻറ പ്രധാന പ്രത്യേകതകളാണ്​. ​െഎ.പി റേറ്റിങ്ങും മറ്റ്​ ഫ്ലാഗ്​ഷിപ്പിലുള്ളത്​ പോലെ തന്നെ പിക്​സൽ 5നുമുണ്ട്​. 699 യു.എസ്​ ഡോളറാണ്​ (51,140 രൂപ) പിക്​സൽ 5ന്​ ഗൂഗ്​ൾ ഇട്ടിരിക്കുന്ന വില. പിക്​സൽ 4ൽ നിന്നും വലിയ വില വെത്യാസം വരാൻ പ്രധാന കാരണം പ്രൊസസർ സ്​നാപ്​ഡ്രാഗൺ 765ജി ആക്കിയത്​ തന്നെയാണ്​. ഒക്​ടോബർ 5ന്​ അമേരിക്കയിൽ പിക്​സൽ 5 വിപണിയിലെത്തും. ഇന്ത്യയിലെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട യാതൊരു വിവരവും ഗൂഗ്​ൾ​ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.

പിക്​സൽ 4എ 5ജി



പിക്​സൽ 4അ - യിൽ നിന്നും വലിയ മാറ്റങ്ങളുമായാണ്​ പിക്​സൽ 4എ 5ജി എത്തുന്നത്​. പ്രധാന വെത്യാസം 5ജി പിന്തുണയാണ്​​. സ്​നാപ്​ഡ്രാഗൺ 765ജി തന്നെയാണ്​ ഇൗ മോഡലിലും ചിപ്​സെറ്റായി ഗൂഗ്​ൾ നൽകിയിരിക്കുന്നത്​. 6.2 ഇഞ്ചുള്ള വലിയ ഡിസ്​പ്ലേയുടെ പ്രധാന പ്രത്യേകത 2340x1080 പിക്​സൽ റെസൊല്യൂഷനുള്ള OLED പാനൽ തന്നെ​. 6GB RAM + 128GB സ്​റ്റോറേജും മുൻ മോഡലിനേക്കാൾ വലിയ 3,885mAh ബാറ്ററിയും പിക്​സൽ 4എ 5ജിയുടെ മാറ്റ്​ കൂട്ടും. പിക്​സൽ 5ൽ നിന്നുമുള്ള മാറ്റം വയർലെസ്​ ചാർജിങ്, ​െഎ.പി ​റേറ്റിങ്​​ പിന്തുണയില്ല എന്നതാണ്​. യു.എസിൽ 499 ഡോളറിന്​ (36000 രൂപ) ഒക്​ടോബർ 15 മുതൽ ഫോൺ വാങ്ങാം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Google Pixel 5Pixel 4a 5G
Next Story