Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right2ഡി ചിത്രങ്ങളെ...

2ഡി ചിത്രങ്ങളെ സിനിമാറ്റിക്​ 3ഡിയാക്കുന്ന മാജിക്കുമായി ഗൂഗ്​ൾ ഫോട്ടോസ്

text_fields
bookmark_border
2ഡി ചിത്രങ്ങളെ സിനിമാറ്റിക്​ 3ഡിയാക്കുന്ന മാജിക്കുമായി ഗൂഗ്​ൾ ഫോട്ടോസ്
cancel

ഗൂഗ്​ൾ അവരുടെ ഫോ​േട്ടാസ്​ ആപ്പിൽ നൂതനമായ പല ഫീച്ചറുകളും അവതരിപ്പിക്കാറുണ്ട്​. ഇതേ രംഗത്ത്​ മത്സരത്തിനുള്ളത്​​ ആപ്പിളി​െൻറ ഫോ​േട്ടാ ആപ്പായതിനാൽ ​െഎ.ഒ.എസിലും പ്ലേസ്​റ്റോറിലും ഒരുമിച്ചാണ്​ രസകരവും ഉപകാരപ്രദവുമായ ഫീച്ചറുകൾ അപ്​ഡേറ്റുവഴി നൽകാറുള്ളത്​. സമീപകാലത്തായി ആപ്പിൽ കൊണ്ടുവന്ന ഫീച്ചറുകളെല്ലാം തന്നെ ഉപയോക്​താക്കളുടെ മനം കവർന്നിട്ടുണ്ട്​.

എന്നാൽ, 3ഡി ചിത്രങ്ങളെന്ന ഏറ്റവും പുതിയ ഫീച്ചർ ഇതുവരെയുള്ളതിനെയെല്ലാം നിസാരമാക്കുന്ന തരത്തിലുള്ളതാണ്​. നാം കാമറയിൽ പകർത്തുന്ന സാധാരണ ചിത്രങ്ങളെ നിർമിത ബുദ്ധിയുപയോഗിച്ച്​ 3ഡി ചിത്രങ്ങളാക്കി മാറ്റുന്നതാണ്​ പുതിയ ഫീച്ചർ. 'സിനിമാറ്റിക്​ ഫോ​േട്ടാസ്'​ എന്നാണ്​ ഗൂഗ്​ൾ ഇതിനെ വിളിക്കുന്നത്​. 2ഡി ചിത്രങ്ങളെ സിനിമാറ്റിക്​ 3ഡിയാക്കി മാറ്റുന്ന പുതിയ സംവിധാനം ഏവരെയും ആകർഷിക്കുമെന്ന്​ തീർച്ച.


മെഷീൻ ലേർണിങ്ങിലൂടെ​ നാം ഏത്​ സന്ദർഭിത്തിലും പകർത്തുന്ന നോർമൽ ചിത്രങ്ങളുടെ ഡെപ്​ത് മനസിലാക്കി ആ രംഗത്തി​െൻറ 3ഡി റെപ്രസ​േൻറഷൻ നിർമിക്കുകയാണ്​ ഗൂഗ്​ൾ ഫോ​േട്ടാസ്​ ചെയ്യുന്നത്​.​ അതിനോടൊപ്പം വെർച്വൽ കാമറ ഉപയോഗിച്ചുകൊണ്ട്​​ ചിത്രത്തിന്​ ഒരു സ്​മൂത്ത്​ പാനിങ്​ മൂവ്​മെൻറും ആപ്പ്,​ നൽകും. ഇതിലൂടെ 2ഡിയിലുള്ള ചിത്രത്തിന്​ 3ഡി സിനിമാറ്റിക്​ എഫക്​ട്​ സ്വന്തമാകും. അതേസമയം .gif ഫോർമാറ്റിലുള്ള ചിത്രമായിരിക്കും യൂസർമാർക്ക്​ 3ഡിയായി​ ലഭിക്കുക.

അടുത്ത മാസം എല്ലാവരിലേക്കും അപ്​ഡേറ്റിലൂടെ ഇൗ ഫീച്ചർ എത്തുന്നതതോടെ ഗൂഗ്​ൾ ഫോ​േട്ടാസ്​ തന്നെ ചിത്രങ്ങൾക്ക്​ 3ഡി എഫക്​ട്​ നൽകി നമുക്ക്​ കാട്ടിത്തരും. ഇത്​ മാന്വലി ഒാഫ്​ ചെയ്യാനുള്ള ഫീച്ചറും ആപ്പിൽ ഉണ്ടായിരിക്കും.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Google PhotosCinematic 3D3D Images
News Summary - Google Photos Can Now Turn Your 2D Photos Into Cinematic 3D Images
Next Story