Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗൂഗ്​ൾ പേയിലും ഇനി പരസ്യം; വരുന്നത്​ പണമിടപാട്​ ചരിത്രമടക്കം വിലയിരുത്തിയുള്ള ടാർഗറ്റഡ്​ ആഡുകൾ
cancel
camera_alt

image: ShutterStock

Homechevron_rightTECHchevron_rightTech Newschevron_rightഗൂഗ്​ൾ പേയിലും ഇനി...

ഗൂഗ്​ൾ പേയിലും ഇനി പരസ്യം; വരുന്നത്​ പണമിടപാട്​ ചരിത്രമടക്കം വിലയിരുത്തിയുള്ള ടാർഗറ്റഡ്​ ആഡുകൾ

text_fields
bookmark_border

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഡിജിറ്റൽ പേയ്​മെന്‍റ്​ ആപ്പുകളിൽ ഒന്നായ ഗൂഗ്​ൾ പേയും ഇനിമുതൽ പരസ്യം കാണിച്ചുതുടങ്ങും. ഇന്ത്യയിൽ ടാർഗറ്റഡ്​ ആഡുകൾ അവതരിപ്പിക്കുമെന്ന്​ ഒരു ബ്ലോഗ്​പോസ്റ്റിലൂടെയാണ്​ ഗൂഗ്​ൾ അറിയിച്ചിരിക്കുന്നത്​. എന്നാൽ, യൂസർമാർക്ക്​ പരസ്യങ്ങൾ ഓഫ്​ ചെയ്​ത്​ വെക്കാനുള്ള ഓപ്​ഷനും ഗൂഗ്​ൾ പേ നൽകും.

അടുത്ത ആഴ്​ച്ച മുതലായിരിക്കും ആപ്പിൽ പേഴ്​സണലൈസ്​ഡ്​ പരസ്യങ്ങൾ നൽകിത്തുടങ്ങുക. ഈ ഓപ്ഷനിലൂടെ - "പണമിടപാട് ചരിത്രം ഉൾപ്പെടെ ഗൂഗ്​ൾ പേയിലെ യൂസർമാരുടെ പ്രവർത്തനത്തെ അടിസ്ഥാനമാക്കി കൂടുതൽ പ്രസക്തമായ ഓഫറുകളും റിവാർഡുകളും നൽകുമെന്നും ​ബ്ലോഗിൽ ചൂണ്ടിക്കാട്ടുന്നു. പുതിയ അപ്​ഡേറ്റിലൂടെ ആയിരിക്കും പരസ്യം ആപ്പിൽ ഉൾപ്പെടുത്തുക. ആപ്പ്​ തുറക്കു​േമ്പാൾ തന്നെ പരസ്യം ഓൺ അല്ലെങ്കിൽ ഓഫ്​ ചെയ്യാനുള്ള സംവിധാനവും പ്രദർശിപ്പിക്കും. ഐ.ഒ.എസ്​ ആൻഡ്രോയ്​ഡ്​ പ്ലാറ്റ്​ഫോമുകളിൽ ഒരേസമയം ഓപ്​ഷൻ എത്തും.


അതേസമയം, പരസ്യം വ്യക്​തിഗതമാക്കൽ ഓപ്​ഷൻ ഓഫ്​ ചെയ്​ത്​ വെക്കുന്നതിലൂടെ എല്ലാ പരസ്യങ്ങളും ഗൂഗ്​ൾ പേയിൽ നിന്ന്​ മാഞ്ഞ്​ പോകില്ല. ഇന്ത്യയിൽ ട്രാൻസാക്ഷനുകൾക്ക്​ പണമീടാക്കില്ല എന്ന തീരുമാനം ഗൂഗ്​ൾ സമീപകാലത്തായിരുന്നു പ്രഖ്യാപിച്ചത്​. അതുകൊണ്ട്​, 'ഓഫറുകളും റിവാർഡുകളും' എന്ന വിഭാഗം ആപ്പിൽ പ്രദർശിപ്പിക്കുന്നത്​ തുടർന്നേക്കും. എന്നാൽ, അവയിൽ വ്യക്തിഗതമാക്കിയ ഉള്ളടക്കമൊന്നും ഉൾപ്പെടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Google PayPersonalized Ads
News Summary - Google Pay to Show Personalized Ads to Users in India Soon
Next Story