Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightവഴികാട്ടി മാത്രമല്ല,...

വഴികാട്ടി മാത്രമല്ല, ഗൂഗ്ൾ മാപ്പിൽ ഇനി ഭക്ഷണവും മുറിയും കിട്ടും; വൻ അപ്ഡേറ്റുമായി ‘ആസ്ക് മാപ്സ്’

text_fields
bookmark_border
google
cancel

നമ്മുടെ സ്വന്തം വഴിക്കാട്ടിയും ട്രാവൽ മേറ്റുമായ ഗൂഗ്ൾ മാപ്പ് ഇനി വഴിയറിയാൻ മാത്രമല്ല. യാത്രക്കാർക്കാർക്ക് ആവശ്യമായ ഭക്ഷണം ഓർഡർ ചെയ്യാനും ഹോട്ടലുകളിൽ മുറി ബുക്ക് ചെയ്യാനും മാപിലൂടെ സാധിക്കും. അതിനായി ഗൂഗ്ൾ മാപിന്റെ ചാറ്റ് ബോട്ടായ ‘ആസ്ക് മാപ്സിൽ’ പുതിയ എ.ഐ ഫീച്ചറുകൾ ചേർത്തിയതായി അധികൃതർ അറിയിച്ചു.

പുതുതായി അവതരിപ്പിച്ച ഈ ഫീച്ചറിലൂടെ ലൊക്കേഷന് പുറമേ, ഇഷ്ടയിടങ്ങളിൽനിന്ന് പ്രത്യേക ഭക്ഷണപദാർഥങ്ങൾ തിരയാനും അവ നമ്മുടെ കാർട്ടിലേക്ക് നേരിട്ട് ചേർക്കാനും ഉപയോക്താക്കൾക്ക് സാധിക്കും. ഇതിനുപുറമെ, ഫിൽട്ടറുകൾ ഉപയോഗിക്കാതെതന്നെ ആവശ്യങ്ങൾക്കനുസരിച്ച് ഹോട്ടലുകൾ കണ്ടെത്താനും മുറികൾ ബുക്ക് ചെയ്യാനും തത്സമയ നിരക്കുകൾ അറിയാനും സാധിക്കും. അതും ബജറ്റ്, ഫാമിലി ഫ്രണ്ട്ല്ലി, ബീച്ച് വ്യൂ തുടങ്ങീ നമ്മുടെ താൽപര്യങ്ങൾക്കനുസരിച്ച് പരിശോധിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. ഗൂഗിൾ ഐ ഒ 2026ൽ പ്രഖ്യാപിച്ച യൂനിവേഴ്സൽ കൊമേഴ്സ് പ്രോട്ടോകോളിന്റെ ഭാഗമായാണ് ഈ സംവിധാനം വികസിപ്പിക്കുന്നത്.

ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ആസ്ക് മാപ്സ് ഹിന്ദിയിലും വിവരങ്ങൾ അന്വേഷിക്കാം. കൂടാതെ, ജിമെയിൽ പോലുള്ള ഗൂഗിൾ സേവനങ്ങളുമായി മാപ്പ്സിനെ ബന്ധിപ്പിക്കുന്ന ഓപ്ഷനായ പേഴ്സണൽ ഇന്റലിജൻസ് സേവനവും കാണാം. ഇൻബോക്സിലുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾ, ഹോട്ടൽ റിസർവേഷനുകൾ എന്നിവ അടിസ്ഥാനമാക്കി യാത്രക്ക് അനുയോജ്യമായ നിർദേശങ്ങൾ ആപ്പ് നൽകുകയും ചെയ്യും. ബസ്, മെട്രോ, ട്രെയിൻ, ഫെറി സർവിസുകളുടെ തത്സമയ സമയവിവരങ്ങളും റൂട്ടുകളും ലഭ്യമാകും. യാത്ര ചെയ്യുന്ന സ്ഥലത്തെ പ്രാദേശിക ഉത്സവങ്ങൾ, കൺസെർട്ടുകൾ, മറ്റ് ആകർഷണങ്ങൾ എന്നിവ കണ്ടെത്തി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ലിങ്കുകളും ആസ്ക് മാപ്സ് നൽകും. ഇന്ത്യയിൽ മാത്രമല്ല. ആസ്ട്രേലിയ, ബ്രസീൽ, കാനഡ, ഇന്തോനേഷ്യ, ജപ്പാൻ, മെക്സിക്കോ തുടങ്ങി 150ലധികം രാജ്യങ്ങളിലാണ് ഗൂഗിൾ ഈ പുതിയ ഫീച്ചറുകൾ ലഭ്യമാക്കുന്നത്.

ഭക്ഷണം ഓർഡർ ചെയ്യാൻ

  • ഗൂഗിൾ മാപ്പ്സ് ആപ്പ് തുറന്ന്, സേർച്ച് ബാറിന് താഴെ കാണുന്ന 'Ask Maps' ബട്ടൺ ടാപ്പ് ചെയ്യുക.
  • ത്സനിങ്ങൾക്ക് കഴിക്കാൻ ആഗ്രഹമുള്ള ഭക്ഷണവും സ്ഥലവും ടൈപ്പ് ചെയ്യുകയോ വോയ്സ് കമാൻഡ് നൽകുകയോ ചെയ്യുക (ഉദാഹരണത്തിന് -ക്ലോസ് ആയ ട്രാഫിക്കില്ലാത്ത റൂട്ടിൽ ബട്ടർ ചിക്കൻ കിട്ടുന്ന മികച്ച റസ്റ്റാറന്റുകൾ ഏതാണ്?)
  • ലഭിക്കുന്ന നിർദ്ദേശങ്ങളിൽ നിന്ന് അനുയോജ്യമായ റസ്റ്റാറന്റ് തിരഞ്ഞെടുക്കുമ്പോൾ ആസ്ക് മാപ്സ് ആ ഭക്ഷണം നേരിട്ട് നമ്മുടെ കാർട്ടിലേക്ക് ചേർത്തുനൽകും
  • ശേഷം ലിങ്ക് ചെയ്തിട്ടുള്ള തേർഡ്-പാർട്ടി ആപ്പുകൾ (ഊബർ ഈറ്റ്സ്, ടോസ്റ്റ് മുതലായവ) വഴി പേയ്‌മെന്റ് നടത്തി ഓർഡർ കൺഫേം ചെയ്യാം

ഹോട്ടൽ മുറികൾ ബുക്ക് ചെയ്യാൻ

  • ആസ്ക് മാപ്സിൽ ലൊക്കേഷനും നിങ്ങളുടെ കൃത്യമായ ആവശ്യങ്ങളും നൽകുക. (ഉദാഹരണത്തിന്: "ഗോവയിൽ ബീച്ച് വ്യൂ ഉള്ള, ബജറ്റ് ഫ്രണ്ട്ലിയും ഫാമിലി ഫ്രണ്ട്ലിയുമായ ഹോട്ടൽ കണ്ടെത്തുക").
  • ആസ്ക് മാപ്സ് തത്സമയ മുറി ലഭ്യത, നിരക്കുകൾ, ഓഫറുകൾ എന്നിവ പരിശോധിച്ചു അനുയോജ്യമായ ഹോട്ടലുകളുടെ പട്ടിക കാണിക്കും.
  • ഇഷ്ടപ്പെട്ട ഹോട്ടൽ തിരഞ്ഞെടുത്ത് അതിനൊപ്പം നൽകിയിട്ടുള്ള ബുക്കിങ് ലിങ്ക് അല്ലെങ്കിൽ 'ബുക്ക്' ബട്ടൺ വഴി മുറി റിസർവ് ചെയ്യാം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sciencetravelsnew serviceGoogle MapMadhyamamtechnews
News Summary - More than just a guide: Google Maps now offers food and accommodation options; a major update from the service
Next Story