Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightകാത്തിരുന്ന ആ ഫീച്ചർ...

കാത്തിരുന്ന ആ ഫീച്ചർ ഗൂഗ്​ൾ മാപ്​സിലേക്ക്​

text_fields
bookmark_border
കാത്തിരുന്ന ആ ഫീച്ചർ ഗൂഗ്​ൾ മാപ്​സിലേക്ക്​
cancel

2020 ഡാർക്​ മോഡി​െൻറ വർഷമായിരുന്നു. ജനപ്രിയമായ മിക്ക ആപ്പുകൾക്കും അവയുടെ നിർമാതാക്കൾ ഡാർക്​ മോഡ്​ പരീക്ഷിച്ച്​ നടപ്പിലാക്കിയത്​ കഴിഞ്ഞ വർഷമായിരുന്നു. തൂവെള്ള നിറത്തിലുള്ള യൂസർ ഇൻറർഫേസുള്ള ആപ്പുകൾ മിനിമം ബ്രൈറ്റ്​നസിൽ ഉപയോഗിക്കു​േമ്പാൾ പോലും കണ്ണിന്​ അലോസരമുണ്ടാക്കുന്നതായി യൂസർമാർ റിവ്യൂ എഴുതാൻ തുടങ്ങിയതോടെ ഫേസ്​ബുക്ക്​, ഇൻസ്റ്റഗ്രാം, വാട്​സ്​ആപ്പ്​, ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയ ആപ്പുകൾക്ക്​ പോലും ഡാർക്​ മോഡ്​ നൽകേണ്ടതായി വന്നു.

ഗൂഗ്​ളും അവരുടെ ആപ്പുകൾക്ക്​ ഇരുണ്ട യൂസർ ഇൻറർഫേസ്​ നൽകിയിട്ടുണ്ട്​. എന്നാൽ, ലോകത്ത്​ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ആപ്പായ ഗൂഗ്​ൾ മാപ്പിന്​ മാത്രം ഇതുവരെ അത്​ നൽകിയിരുന്നില്ല. കഴിഞ്ഞ സെപ്​തംബറിൽ കമ്പനി അത്​ ടെസ്റ്റ്​ ചെയ്യുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ചില യൂസർമാർക്ക്​ അത്​ സെർവർ-സൈഡ്​ അപ്​ഡേറ്റായി പരീക്ഷണത്തിന്​ നൽകുകയും ചെയ്​തു. ഇപ്പോൾ, എല്ലാ യൂസർമാർക്കുമായി ഗൂഗ്​ൾ മാപ്​സിൽ ഡാർക്​ മോഡ്​ നൽകാൻ പോവുകയാണെന്ന്​ പ്രഖ്യാപിച്ചിരിക്കുകയാണ്​ ഗൂഗ്​ൾ.


ഗൂഗ്​ൾ മാപ്പിന്​ ഡാർക്​ തീമും ഒപ്പം തങ്ങളുടെ മറ്റ്​ ആപ്പുകൾക്കും സേവനങ്ങൾക്കും പുതുപുത്തൻ ഫീച്ചറുകൾ നൽകുന്ന കിടിലൻ അപ്​ഡേറ്റുകൾ​ വൈകാതെ ഒാരോരുത്തർക്കായി ഗൂഗ്​ൾ പ്ലേസ്​റ്റോറിലൂടെ ലഭിച്ചുതുടങ്ങുമെന്നാണ്​​ കമ്പനി അറിയിച്ചിരിക്കുന്നത്​. ഗൂഗ്​ൾ മെസ്സേജിന്​ ഷെഡ്യൂൾ മെസ്സേജ്​ സംവിധാനം, ടോക്​ ബാക്കിനും, ആൻഡ്രോയ്​ഡ്​ ഒാ​േട്ടാക്കും മറ്റ്​ ഫീച്ചറുകൾ എന്നിവയും അപ്​ഡേറ്റായി ലഭിച്ചേക്കും.

പുതിയ ഡാർക്​ തീം വരുന്നതോടെ മാപ്പ്​ ഉപയോഗിക്കു​േമ്പാൾ സ്​മാർട്ട്​ഫോൺ സ്​ക്രീൻ കാരണം നേരിട്ടുകൊണ്ടിരിക്കുന എല്ലാ പ്രശ്​നങ്ങളിൽ നിന്നും യൂസർമാരുടെ കണ്ണിന്​ അത്യാവശ്യമായ ബ്രേക്​ ലഭിക്കുമെന്നാണ്​ ഗൂഗ്​ൾ പറയുന്നത്​. കൂടാതെ ബാറ്ററി ലൈഫും ലാഭിക്കാമെന്നും നാവിഗേഷൻ അനുഭവം കൂടുതൽ സുഖകരമാവുമെന്നും ഗൂഗ്​ൾ അവകാശപ്പെടുന്നു. മാപ്പ്​ സെറ്റിങ്​സ്​ മെനുവിലെ തീം' സെക്ഷനിലായിരിക്കും ഡാർക്​ മോഡ്​ ഒാപ്​ഷനുണ്ടാവുക. മാപ്പ്​സിൽ ഡാർക്​ മോഡ്​ സംവിധാനം കൊണ്ടുവരുന്ന അപ്​ഡേറ്റ്​ വരും ആഴ്​ച്ചകളിൽ ആൻഡ്രോയ്​ഡ്​ യൂസർമാർക്ക്​ ലഭിച്ചുതുടങ്ങും. അതേസമയം, ഗൂഗ്​ൾ മാപ്പ്​സി​െൻറ ​െഎ.ഒ.എസ് ആപ്പിലേക്ക്​ അത്​ എപ്പോൾ​ എത്തുമെന്ന കാര്യത്തിൽ നിലവിൽ വിവരങ്ങളൊന്നും ലഭ്യമല്ല. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AndroidGoogle Maps
News Summary - Google Maps Finally Gains Much-Awaited Dark Mode on Android
Next Story