Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഹെൽപ്' എന്ന് മൂന്നുതവണ ഉറക്കെ പറഞ്ഞാൽ മൊബൈൽ ഫോൺ രക്ഷകനാകും; പുതിയ സുരക്ഷാ ഫീച്ചറുമായി ഗൂഗിൾ

text_fields
bookmark_border
ഹെൽപ് എന്ന് മൂന്നുതവണ ഉറക്കെ പറഞ്ഞാൽ മൊബൈൽ ഫോൺ രക്ഷകനാകും; പുതിയ സുരക്ഷാ ഫീച്ചറുമായി ഗൂഗിൾ
cancel

ആൻഡ്രോയിഡ് ഫോണുകളിൽ കൈകൾ ഉപയോഗിക്കാതെ തന്നെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഒരു പുതിയ 'വോയ്‌സ്-ആക്റ്റിവേറ്റഡ് എമർജൻസി SOS' ഫീച്ചർ വികസിപ്പിക്കുന്നതിനുള്ള തിരക്കിലാണ് ഗൂഗിൾ. നിലവിൽ ഫോണിന്റെ പവർ ബട്ടൺ തുടർച്ചയായി അഞ്ച് തവണ അമർത്തുമ്പോഴാണ് ഈ എമർജൻസി അലേർട്ട് സിസ്റ്റം പ്രവർത്തിക്കുന്നത്. എന്നാൽ പുതിയ മാറ്റം വരുന്നതോടെ ഫോണിൽ തൊടുകപോലും ചെയ്യാതെ തന്നെ അത്യാവശ്യ ഘട്ടങ്ങളിൽ സഹായത്തിനായി സന്ദേശങ്ങൾ അയക്കാൻ ഉപയോക്താക്കൾക്ക് കഴിയും. ഗൂഗിളിന്റെ 'പെഴ്സണൽ സേഫ്റ്റി' ആപ്പിന്റെ കോഡുകളിൽ നിന്നാണ് ഈ പുതിയ ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്.

ഈ പുതിയ സുരക്ഷാ സംവിധാനം എങ്ങനെയാണ് പ്രവർത്തിക്കുകയെന്ന് പരിശോധിക്കാം. ആപ്പിന്റെ വിവരങ്ങൾ അനുസരിച്ച് അപകടത്തിലോ സഹായം ആവശ്യമുള്ള സാഹചര്യങ്ങളിലോ ഉപയോക്താവ് "Help" എന്ന് തുടർച്ചയായി മൂന്ന് തവണ ഉറക്കെ പറഞ്ഞാൽ ഈ സിസ്റ്റം താനേ സജീവമാകും. ഈ വാക്ക് തിരിച്ചറിയുന്നതോടെ ഫോൺ നിങ്ങളുടെ നിലവിലെ ലൊക്കേഷൻ പരിശോധിക്കുകയും റെക്കോർഡിങ് ആരംഭിക്കുകയും കൃത്യമായ എമർജൻസി കോളുകൾ ചെയ്യുകയും ചെയ്യും. മാത്രമല്ല അബദ്ധത്തിൽ ഇത് ആക്റ്റിവേറ്റ് ആകുന്നത് ഒഴിവാക്കാനും വോയിസ് കമാൻഡുകൾ തന്നെയാണ് നൽകിയിരിക്കുന്നത്. അലേർട്ട് റദ്ദാക്കാൻ "Cancel" എന്നും അത് തുടരാൻ "Yes" എന്നും ഉപയോക്താവിന് പറയാൻ സാധിക്കും.

പെഴ്സണൽ സേഫ്റ്റി ആപ്പ് ഗൂഗിൾ പിക്സൽ ഫോണുകളിൽ മാത്രമല്ല ലഭ്യമാകുന്നത് എന്നതിനാൽ മറ്റ് പ്രമുഖ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലും ഈ ഫീച്ചർ വൈകാതെ പ്രതീക്ഷിക്കാം. എന്നാൽ സ്വന്തമായി അടിയന്തര സുരക്ഷാ സംവിധാനങ്ങളുള്ള സാംസങ് ഫോണുകളിൽ ഇത് ലഭ്യമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

നിലവിൽ ഈ ഫീച്ചർ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ ലഭ്യമായിത്തുടങ്ങിയിട്ടില്ല. പുറത്തുവന്ന ആപ്പ് കോഡുകളിൽ നിന്നാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്. അതിനാൽ തന്നെ, ഇത് ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുൻപ് ഗൂഗിൾ ഇതിൽ കൂടുതൽ മാറ്റങ്ങൾ വരുത്താനോ അല്ലെങ്കിൽ പൂർണ്ണമായും ഉപേക്ഷിക്കാനോ സാധ്യതയുണ്ട്. നിലവിൽ ലൊക്കേഷൻ ഷെയറിങ്, കാലാവസ്ഥാ മുന്നറിയിപ്പുകൾ, വാഹനാപകടങ്ങൾ തിരിച്ചറിയാനുള്ള ക്രാഷ് ഡിറ്റക്ഷൻ എന്നിവ നൽകുന്ന 'പെഴ്സണൽ സേഫ്റ്റി' ആപ്പിലേക്ക് ഈ വോയ്‌സ് SOS ഫീച്ചർ കൂടി എത്തുന്നതോടെ ഉപയോക്താക്കളുടെ സുരക്ഷ കൂടുതൽ ശക്തമാകുമെന്നാണ് കരുതപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Google introduces touch free safety feature
Next Story