ഗൂഗിളിനെ ഇളക്കിമറിക്കാൻ ഇനി 6-7 എന്ന് സെർച്ച് ചെയ്താൽ മതി: ട്രെന്‍റിങ്ങായി പുതിയ ഫീച്ചർ
text_fieldsകുറച്ചു മാസങ്ങളായി ഇന്‍റർനെറ്റിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ട്രന്‍റാണ് 6-7. ഇപ്പോളിതാ ഗൂഗിളും ഈ ട്രെന്‍റിനെ ഏറ്റെടുത്തിരിക്കുകയാണ്. ഗൂഗിളിന്‍റെ സെർച്ച് ബാറിൽ 6-7', അല്ലെങ്കിൽ '67' എന്നു ടൈപ്പ് ചെയ്താൽ മുഴുവൻ സ്ക്രീനും ഷേക്ക് ചെയ്യും. ഇത് കുറച്ചു നിമിഷത്തേക്ക് നിലനിൽക്കുകയും ശേഷം സ്ക്രീൻ നോർമലാവുകയും ചെയ്യും. സമൂഹമാധ്യമങ്ങളായ ടിക്ക് ടോക്ക്, യൂട്യൂബ്, എക്സ്, ഇൻസ്റ്റഗ്രാം എന്നിവയിൽ വൈറലായ ഒരു മീംമാണ് 6-7. ആൽഫ ജെനറേഷനിലെ കുട്ടികളാണ് 67 ട്രെന്‍റ് കൂടുതലായും ഉപയോഗിക്കുന്നത്.
ഫിലാഡൽഫിയൻ റാപ്പർ സ്‌ക്രില്ലയുടെ 2024ൽ പുറത്തിറങ്ങിയ 'ഡോട്ട് ഡോട്ട്' എന്ന ആൽബത്തിലൂടെയാണ് 67 ട്രെന്‍റ് വൈറലായത്. ഇന്‍റർനെറ്റ് കൾച്ചർ സൃഷ്ടിച്ച മറ്റു പല പേരുകളും പോലെ ഇതിനും കൃത്യമായ അർത്ഥമൊന്നുമില്ല. ജെൻ ആൽഫ 67 എന്നത് അറുപത്തിയേഴ് എന്നല്ല മറിച്ച് ആറെ ഏഴ് എന്നാണ് പറയുക. ഇത് ഇവർ കോഡായും മീമായും ഒക്കെ ഉപയോഗിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

