Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightപരസ്യ രംഗത്ത്​ 'വൻ...

പരസ്യ രംഗത്ത്​ 'വൻ ഉഡായിപ്പ്​'; ഗൂഗ്​ളിന് ഭീമൻ തുക പിഴയിട്ട്​ ഫ്രഞ്ച്​ അധികൃതർ

text_fields
bookmark_border
Sundar Pichai
cancel

പാരിസ്​: അമേരിക്കൻ ടെക്​ ഭീമൻ ഗൂഗ്​ളിന് ഭീമൻ തുക പിഴയീടാക്കി ഫ്രഞ്ച്​ അധികൃതർ. ഡിജിറ്റല്‍ പരസ്യ മേഖലയിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ്​ ഫ്രഞ്ച് കോംപറ്റീഷന്‍ അതോറിറ്റി 26.8 കോടി ഡോളര്‍ ( 1950 കോടി രൂപയോളം) ഗൂഗ്​ളിന് പിഴയിട്ടത്​. എതിരാളികളെ ബാധിക്കുന്ന വിധം ഗൂഗ്​ള്‍ സ്വന്തം പരസ്യ പ്ലാറ്റ്ഫോമുകള്‍ക്ക് ആനുപാതികമല്ലാത്ത മുന്‍ഗണന നല്‍കിയെന്നാണ് അധികൃതർ കണ്ടെത്തിയത്.

ഡിജിറ്റല്‍ പരസ്യ രംഗത്തുള്ള ആധിപത്യം ഗൂഗ്​ള്‍ ദുരുപയോഗം ചെയ്തെന്ന്​ കാട്ടി 2019ൽ റൂപര്‍ട് മര്‍ഡോക്കി​െൻറ കീഴിലുള്ള ന്യൂസ് കോര്‍പ്, ഫ്രഞ്ച് പത്രമായ ലെ-ഫിഗരോ, ബെല്‍ജിയന്‍ മാധ്യമ സ്ഥാപനമായ റൊസല്‍ എന്നിവര്‍ ചേര്‍ന്ന് നൽകിയ പരാതിയിലാണ് നടപടി. നടപടിക്കുപിന്നാലെ പരസ്യസേവനങ്ങളിൽ മാറ്റം വരുത്താൻ തയ്യാറാണെന്ന് ഗൂഗ്​ൾ അറിയിച്ചിട്ടുണ്ട്​.

ഗൂഗ്​ൾ സ്വന്തം പരസ്യ പ്ലാറ്റ്​ഫോമുകളായ ആഡ്​-എക്​സിനും ​ഡബിൾക്ലിക്ക് ആഡ് എക്സ്‌ചെയ്ഞ്ചിനും പരിധിയിലധികം മുൻഗണന നൽകി മാർക്കറ്റിൽ അവർക്കുള്ള സ്ഥാനം ദുരുപയോഗം ചെയ്യുന്നതായും കമ്പനികൾ ആരോപിക്കുന്നു. അതുവഴി വൻ തുക മുടക്കി മാധ്യമങ്ങളുടെ വെബ്​ സൈറ്റുകളിലും മറ്റ്​ ആപ്പുകളിലും നൽകിവരുന്ന പരസ്യങ്ങളും വാർത്തകളും ടെക്​ ഭീമൻ മറയ്​ക്കുന്നതായും മത്സര രംഗത്തുള്ള മറ്റ്​ കമ്പനികൾ ആരോപിക്കുന്നു. മറ്റ് പ്ലാറ്റ്ഫോമുകളിലെ റേറ്റ് അനുസരിച്ച് ഗൂഗ്​ളി​െൻറ പരസ്യ പ്ലാറ്റ്ഫോമുകള്‍ കമീഷനില്‍ വ്യത്യാസം വരുത്തുന്നുണ്ടായിരുന്നു എന്നും കോംപറ്റീഷന്‍ അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്​.

മുമ്പും ഫ്രാന്‍സില്‍ ഗൂഗിളിന് പിഴയിട്ടിരുന്നു. 2019 ഡിസംബറില്‍ സമാനമായ കേസില്‍ 150 മില്യന്‍ യൂറോയാണ് ടെക്​ ഭീമന്​ പിഴയൊടുക്കേണ്ടിവന്നത്​. 2018 ല്‍ വിപണി മര്യാദകള്‍ ലംഘിച്ചതിനു ഗൂഗിള്‍ 34,500 കോടി രൂപ പിഴ നല്‍കണമെന്നു യൂറോപ്യന്‍ കമീഷനും നിര്‍ദേശിച്ചിരുന്നു. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തി​െൻറ വന്‍ സ്വാധീനം ഉപയോഗിച്ച് മറ്റു കമ്പനികളുടെ സാധ്യതകള്‍ അടയ്ക്കുന്നുവെന്നാണ് അന്നവർ വെളിപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Googleadvertising abuseGoogle fined
News Summary - Google hugely fined in France over advertising abuse
Next Story