ഈ ക്രമീകരണങ്ങൾ മാറ്റിയിട്ടില്ലേ; ജെമിനി നിങ്ങളുടെ വാട്സ്ആപ്പ് ചാറ്റുകൾ വായിക്കും
text_fieldsഗൂഗ്ളിന്‍റെ ജനറേറ്റീവ് എ.ഐ ചാറ്റ്ബോട്ടായ ജെമിനിക്ക് വാട്സ്ആപ്പ് ചാറ്റുകൾ വായിക്കാൻ സാധിക്കും. ജൂലൈ 7 മുതൽ ഫോൺ സന്ദേശങ്ങൾ, വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ, എന്നിവ ഉപയോഗിക്കാൻ ജെമിനി സഹായിക്കും എന്ന ഉള്ളടക്കത്തോടെ കഴിഞ്ഞ ആഴ്ച ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഗൂഗ്ൾ ഇ-മെയിൽ അറിയിപ്പ് നൽകിയിരുന്നു.
ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ജെമിനി ലഭ്യമാവുക എന്നും മെയിലില്‍ ഉൾപെടുത്തിയിരുന്നു. ഫോണിലെ ജെമിനി ആപ്പിന്റെ പ്രവര്‍ത്തനം ഓഫാക്കിയാലും വാട്‌സാപ്പ് പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ ജെമിനിക്ക് കഴിയും.
ജെമിനി ആപ്പ് നിങ്ങൾക്ക് ഗൂഗ്ൾ എ.ഐയിലേക്ക് നേരിട്ട് ആക്‌സസ് നൽകുന്നു എന്നും ജെമിനി ആപ്പ് പ്രവർത്തനം ഓണായാലും ഓഫായാലും നിങ്ങളുടെ ചാറ്റുകൾ 72 മണിക്കൂർ വരെ നിങ്ങളുടെ അക്കൗണ്ടിൽ സേവ് ചെയ്യപ്പെടും എന്നും ഗൂഗ്ൾ അതിന്റെ വെബ്‌സൈറ്റിൽ പറയുന്നു . ഉപയോക്താക്കളുടെ മുൻഗണന പരിഗണിക്കാതെ അവരുടെ വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ ഉള്ളടക്കങ്ങൾ ഉൾപ്പെടുന്ന സ്വകാര്യ ഡാറ്റ ഗൂഗ്ൾ ഇതിലൂടെ സംഭരിക്കുന്നു.
ജെമിനി എ.ഐ ചാറ്റ്ബോട്ടിന് ഇപ്പോള്‍ വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കാനും ഉപയോക്താവിന്റെ പേരില്‍ മറുപടികള്‍ അയക്കാനും കഴിയുന്നത് ഉപയോക്താക്കൾക്ക് കൂടുതല്‍ ഉപയോഗപ്രദമാണ് എങ്കിലും ചാറ്റിലെ സുരക്ഷയെ ഇത് ചോദ്യം ചെയ്യുന്നു. എന്നാൽ ഈ പ്രവർത്തനത്തെ ഓഫ് ചെയ്യാൻ സാധിക്കും.
ജെമിനി ആപ്പ് കണക്ഷനുകൾ പ്രവർത്തനരഹിതമാക്കുന്നതിനുള്ള ഘട്ടങ്ങൾ
- നിങ്ങളുടെ ആൻഡ്രോയിഡ് ഉപകരണത്തിൽ നിന്ന് ജെമിനി ആപ്പ് തുറക്കുക
- മുകളിൽ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈലിൽ ക്ലിക്കുചെയ്യുക
- ഓരോ ആപ്പ് വിപുലീകരണവും ടോഗ്ൾ ഓഫ് ചെയ്യാൻ ക്ലിക്ക് ചെയ്യുക
ജെമിനി ആപ്പ് ആക്റ്റിവിറ്റി ഓഫാക്കാനുള്ള ഘട്ടങ്ങൾ
- നിങ്ങളുടെ ആൻഡ്രോയിഡ് ഉപകരണത്തിൽ നിന്ന് ജെമിനി ആപ്പ് തുറക്കുക.
- മുകളിൽ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈലിൽ ക്ലിക്കുചെയ്യുക
- ജെമിനി ആപ്പ്സ് ആക്റ്റിവിറ്റിയിലേക്ക് പോകുക
ഈ ക്രമീകരണം ഓഫാക്കിയാലും ഗൂഗ്ൾ നിങ്ങളുടെ പ്രവർത്തനം 72 മണിക്കൂർ വരെ ജെമിനിയിൽ സംഭരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

