‘ജെമനൈ 3’; പ്രതാപം തിരിച്ചുപിടിച്ച് ഗൂഗ്ൾ
text_fieldsനിർമിത ബുദ്ധിയിൽ ഗൂഗ്ളിന്റെ ആത്മവിശ്വാസം വാനോളമുയർത്തിയിരിക്കുകയാണ്, കമ്പനി കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച ‘ജെമനൈ 3’. നാളുകൾ നീണ്ട നിർത്താതെയുള്ള ജോലികൾക്കൊടുവിൽ തങ്ങളുടെ എൻജിനീയർമാർക്ക് നല്ല വിശ്രമം തന്നെ വേണ്ടിവരുമെന്നാണ് ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈ കഴിഞ്ഞ ദിവസം പറഞ്ഞത്. നിശ്ചിത തീയതിക്കുതന്നെ പുറത്തിറക്കാൻ സമ്മർദം ചെലുത്തിയതിനാൽ തങ്ങളുടെ എൻജിനീയർമാരെല്ലാം തളർന്നിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
തങ്ങളുടെ ഏറ്റവും പുതിയ എ.ഐ മോഡൽ അവതരിപ്പിച്ചതോടെ വിപണിയിൽ കമ്പനിയുടെ ഓഹരികൾ കുതിച്ചുയർന്നിട്ടുണ്ട്. വിപണി മൂല്യം നാലു ട്രില്യൺ ഡോളറിനരികിലാണിപ്പോൾ. ഓഹരികൾക്ക് ഈ വർഷം 70 ശതമാനം വില വർധിച്ചപ്പോൾ, ജെമനൈ 3 യുടെ വരവോടെ 12 ശതമാനവും കൂടി.
2022ൽ ചാറ്റ് ജി.പി.ടിയുടെ വരവോടെ എ.ഐ ലോകത്ത് നഷ്ടമായ കിരീടം ഗൂഗ്ൾ തിരിച്ചുപിടിച്ചിരിക്കുന്നുവെന്നാണ് ടെക് മേഖലയിലെ വിലയിരുത്തൽ. ‘‘2016ൽ താൻ പ്രഖ്യാപിച്ച എ.ഐ ഫസ്റ്റ് എന്ന മുദ്രാവാക്യം യാഥാർഥ്യമായ നിമിഷമാണിത്’’ -പിച്ചൈ പറയുന്നു. 2012ൽ ഗൂഗ്ൾ ബ്രെയിൻ വികസിപ്പിച്ചത്, 2014ൽ ഡീപ് മൈൻഡിനെ ഏറ്റെടുത്തത് എന്നു തുടങ്ങി വിവിധ നാഴികക്കല്ലുകളും അദ്ദേഹം എടുത്തു പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

