എ.ഐ ജോലി കളയില്ല, മറിച്ച് ജോലിയിൽ നേട്ടമേ ഉണ്ടാക്കൂ എന്ന് ഗൂഗ്ൾ ക്ലൗഡ് സി.ഇ.ഒ; പ്രസ്താവന കൂട്ട പിരിച്ചുവിടലുകൾക്കിടയിൽ
text_fieldsഎ.ഐ സാങ്കേതിക വിദ്യ വിന്യസിക്കുന്നതിന്‍റെ ഭാഗമായി നിരവധി പേരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിട്ടും എ.ഐ നിങ്ങളുടെ ജോലിയെ ബാധിക്കില്ലെന്നും മറിച്ച് അത് കൂടുതൽ നേട്ടമേ ഉണ്ടാക്കൂ എന്ന് ഗൂഗ്ൾ ക്ലൗഡ് സി.ഇ.ഒ തോമസ് കുര്യൻ. ഗൂഗ്ളിന്‍റെ അതി വേഗം വളരുന്ന ക്ലൗഡ് വിഷനെ നയിക്കുന്ന ഇന്ത്യൻ വംശജനായ എക്സിക്യൂട്ടീവാണ് ഇദ്ദേഹം. ജോലി നഷ്ടപ്പെടുത്തുന്നതിനപ്പുറം അത് ശാക്തീകരണത്തിനുള്ള ആയുധമാണെന്നാണ് കുര്യൻ വിശ്വസിക്കുന്നത്.
മാസ് ഓട്ടോമേഷനും എ.ഐയുടെ വ്യാപനവും തമ്മിൽ ഒരു അന്തർധാര ഉണ്ട്. ജോലി ചെലവ് കുറച്ച് ഉപഭോക്തൃ സേവനം ലഭ്യമാക്കുന്നതിന് കമ്പനി കഴിഞ്ഞ വർഷം എ.ഐ അധിഷ്ഠിത കസ്റ്റമർ സർവീസ് ടൂൾ അവതരിപ്പിച്ചിരുന്നു. ഇത് തുടക്കക്കാരായ ക്ലൈന്‍റുകൾ നഷ്ടപ്പെടാൻ കാരണമാകുമെന്ന ഭയന്നെങ്കിലും അങ്ങനെ ഉണ്ടായില്ല. മറിച്ച് ഈ സംവിധാനം മുമ്പ് പരിഗണിക്കാതെ പോയ സങ്കീർണമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിച്ചുവെന്ന് കുര്യൻ പറയുന്നു. എ.ഐ ഗൂഗ്ൾ എൻജിനീയർമാരുടെ പ്രവർത്തന ക്ഷമത വർധിപ്പിക്കുമെന്ന് ഈ വർഷം ഗൂഗ്ൽ സി.ഇ.ഒ സുന്ദർ പിച്ചൈ അഭിപ്രായപ്പെട്ടിരുന്നു.
പിരിച്ച് വിടൽ ആശങ്ക
എ.ഐ സാങ്കേതിക വിദ്യയുടെ വരവോടെ ജീവനക്കാരെ വെട്ടിക്കുറക്കുന്ന ഐ.ടി കമ്പനികളുടെ നിലപാടിന് വൈരുദ്ധ്യാത്മകമാണ് കുര്യന്‍റെ ശുഭാപ്തി വിശ്വാസം. റിപ്പോർട്ടുകൾ പ്രകാരം കമ്പനിയുടെ ജെമിനി ചാറ്റ്ബോട്ട് മെച്ചപ്പെടുത്താൻ വേണ്ടി പ്രവർത്തിച്ച 200 കരാർ ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. എ.ഐക്ക് പരിശീലനം നൽകുന്ന തങ്ങളെ തന്നെ പിരിച്ചു വിടുമെന്ന ഭയത്തിലാണ് മിക്ക ഐ.ടി ജീവനക്കാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

