Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്ത്യക്കാരനോ.. അതോ അമേരിക്കക്കാരനോ...? സുക്കർബർഗിനോട്​ സംസാരിക്കാറുണ്ടോ..? മറുപടിയുമായി സുന്ദർ പിച്ചൈ
cancel
Homechevron_rightTECHchevron_rightTech Newschevron_rightഇന്ത്യക്കാരനോ.. അതോ...

ഇന്ത്യക്കാരനോ.. അതോ അമേരിക്കക്കാരനോ...? സുക്കർബർഗിനോട്​ സംസാരിക്കാറുണ്ടോ..? മറുപടിയുമായി സുന്ദർ പിച്ചൈ

text_fields
bookmark_border

വാഷിങ്​ടൺ: താങ്കൾ ഇന്ത്യക്കാരനാണോ.. അമേരിക്കക്കാരനാണോ... ? ഒരു അഭിമുഖത്തിൽ ബി.ബി.സിയുടെ അവതാരകനായ അമോൽ രാജനായിരുന്നു ഗൂഗ്​ൾ സി.ഇ.ഒ സുന്ദർ പിച്ചൈയോട്​ ഇൗ ചോദ്യം ചോദിച്ചത്​. 'ഞാൻ അമേരിക്കൻ പൗരനാണ്​, പക്ഷെ എ​െൻറയുള്ളിൽ ആഴത്തിൽ ഇന്ത്യയുണ്ട്​​... ഞാനാരാണോ അതി​െൻറ വലിയൊരു ഭാഗമാണ്​ ഇന്ത്യ' -അദ്ദേഹത്തി​െൻറ മറുപടി ഇങ്ങനെയായിരുന്നു. തമിഴ്​നാട്ടിൽ ജനിച്ച്​ ഐ.ഐ.ടി ഖരഗ്പൂരിൽ പഠനം പൂർത്തിയാക്കിയ പിച്ചൈ, 2004ലായിരുന്നു ഗൂഗ്​ളിലെത്തുന്നത്​.

ഒരുപാട്​ രസകരമായ ചോദ്യങ്ങളാൽ സമ്പന്നമായിരുന്നു അമോൽ രാജൻ-പിച്ചൈ അഭിമുഖം. ആമസോൺ സി.ഇ.ഒ ജെഫ്​ ബെസോസ്​ ബഹിരാകാശത്തേക്ക്​ പറക്കാനൊരുങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു മറ്റൊരു ചോദ്യം. താങ്കൾക്കും ബഹിരാകാശത്തേക്ക്​ പോകാൻ താൽപര്യമുണ്ടോ എന്നായി​ അമോൽ രാജൻ. 'ഞാൻ കുറച്ച്​ അസൂയാലുവാണെന്നായിരുന്നു പിച്ചൈ അതിന്​ മറുപടി നൽകിയത്​. ബഹിരാകാശത്ത്​ നിന്ന്​ ഭൂമിയിലേക്ക്​ നോക്കാൻ അത്രത്തോളം ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും അവസാനം കരഞ്ഞത്​ എപ്പോഴാണ്​..? എന്നും ചോദ്യ വന്നു. കോവിഡ്​ കാലത്ത്​ ലോകമെമ്പാടും മൃതദേഹങ്ങളേന്തിയുള്ള ട്രക്കുകൾ പാർക്ക്​ ചെയ്​തിരിക്കുന്നത്​ കാണേണ്ടി വന്നപ്പോഴും കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യയിൽ സംഭവിച്ചത്​ കാര്യങ്ങൾ കണ്ടപ്പോഴുമാണ്​ അവസാനമായി താൻ കരഞ്ഞതെന്നും സുന്ദർ പിച്ചൈ വ്യക്​തമാക്കി. കഴിഞ്ഞ ജൂണിൽ ഗൂഗ്​ൾ ഇന്ത്യക്ക്​ കോവിഡ്​ ധനസഹായമായി 15.5 മില്യൺ ഡോളർ കൂടി നൽകിയിരുന്നു.

പ്രധാന എതിരാളിയായ ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗുമായി എപ്പോഴൊക്കെ സംസാരിക്കാറുണ്ട്​ എന്ന ചോദ്യത്തിന്​ 'ആവശ്യമുള്ളപ്പോൾ മാത്രം' എന്നായിരുന്നു ഗൂഗ്​ൾ സി.ഇ.ഒയുടെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GoogleSundar PichaiBBCMark Zukerburg
News Summary - Google CEO Sundar Pichai bbc interview goes viral
Next Story