സേവനങ്ങള്‍ മുടങ്ങിയതിന് കാരണം യൂസർ ഐ.ഡി സംവിധാനത്തിന്‍റെ തകരാറെന്ന് ഗൂഗ്ള്‍
text_fieldsകാലിഫോര്‍ണിയ: ഉപയോക്താക്കളെ തിരിച്ചറിയുന്ന യൂസർ ഐ.ഡി. സംവിധാനത്തിന്‍റെ തകരാർ മൂലമാണ് തെന്ന വിശദീകരണവുമായി ഗൂഗ്ള്‍.
ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കളെ സ്ഥിരീകരിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും നിരവധി ടൂളുകള്‍ ഗൂഗ്ള്‍ ഉപയോഗിക്കുന്നുണ്ട്. ഒക്ടോബറില്‍ ഇവയെയെല്ലാം പുതിയ ഫയല്‍ സ്റ്റോറേജ് സംവിധാനത്തിലേക്ക് മാറ്റുന്ന പ്രക്രിയ കമ്പനി ആരംഭിച്ചിരുന്നു. ഈ പ്രക്രിയയില്‍ പിഴവുകളുണ്ടായെന്നാണ് ഗൂഗ്ള്‍ വിശദീകരിക്കുന്നത്.
തിങ്കളാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ച് മണിയോടെയാണ് ഗൂഗ്ളിന്റെ വിവിധ സേവനങ്ങളില്‍ മുക്കാൽ മണിക്കൂറോളം തടസം നേരിട്ടത്. ഗൂഗ്ള്‍ ഡ്രൈവ്, ഗൂഗ്ള്‍ കോണ്‍ടാക്ട്സ്, ഗൂഗ്ള്‍ പേ അടക്കമുള്ളവയും തടസ്സപ്പെട്ടു. പ്രവര്‍ത്തനരഹിതമെന്ന സന്ദേശമാണ് ഉപയോക്താക്കൾക്ക് ലഭിച്ചത്. ഗൂഗിള്‍ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളിലേക്ക് വന്ന 15 ശതമാനം റിക്വസ്റ്റുകളും നിരസിക്കപ്പെട്ടു.
സോളാര്‍ വിന്‍ഡ്‌സ് എന്ന സോഫ്റ്റ് വെയര്‍ കമ്പനിയ്ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണം ഗൂഗ്ള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള കമ്പനികളെയും ചില അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സികളെയും സുരക്ഷാഭീഷണിയിലാക്കിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഗൂഗ്ൾ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സോളാര്‍ വിൻഡ്സിന് നേരെയുണ്ടായ ഹാക്കിങ് ശ്രമം തങ്ങളെ ബാധിച്ചിട്ടില്ലെന്ന് ഗൂഗ്ൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

