Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകത്തെ ഏറ്റവും വില കുറഞ്ഞ ആൻഡ്രോയിഡ്​ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ച്​ റിലയൻസ്​

text_fields
bookmark_border
ലോകത്തെ ഏറ്റവും വില കുറഞ്ഞ ആൻഡ്രോയിഡ്​ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ച്​ റിലയൻസ്​
cancel

മുംബൈ: ഗൂഗ്​ളുമായി ചേർന്ന്​ വില കുറഞ്ഞ ​​4ജി ഫോൺ പുറത്തിറക്കുമെന്ന്​ റിലയൻസ്​. കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ്​ അംബാനിയാണ്​ ഇക്കാര്യം അറിയിച്ചത്​. സെപ്​റ്റംബർ 10ന്​ ഫോൺ പുറത്തിറങ്ങും.

ജ​ിയോ ഫോൺ നെക്​സ്റ്റ്​ എന്ന പേരിലാവും ഫോണെത്തുക. ആൻഡ്രോയിഡ്​ ഓപ്പറേറ്റിങ്​ സിസ്റ്റമായിരിക്കും ഫോണിലുണ്ടാവുക.ആൻഡ്രോയിഡ്​, ജിയോ ആപുകൾ പ്രവർത്തിക്കും. ഇന്ത്യയിലെ മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും വില കുറഞ്ഞ ഫോണായിരിക്കും ജിയോ നെക്​സ്​റ്റെന്നും അംബാനി അവകാശപ്പെട്ടു.

ഇന്ത്യയെ 2ജിയിൽ നിന്ന്​ മോചിപ്പിച്ച്​ രാജ്യത്ത്​ പൂർണമായും 5ജി സംവിധാനം വ്യാപിപ്പിക്കും. ഇതിന്​ വേണ്ടി ഗൂഗ്​ളുമായി കരാറുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ജിയോ മാർട്ടിനെ വാട്​സാപ്പുമായി ബന്ധിപ്പിക്കാൻ ഫേസ്​ബുക്കുമായി ചർച്ച ആരംഭിച്ചുവെന്നും അംബാനി കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Google and RIL have developed JioPhone Next
Next Story