Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ക്രിയേറ്റർമാർക്ക്​ പണമുണ്ടാക്കാം; 2022-ൽ വലിയ മാറ്റം പ്രഖ്യാപിച്ച്​ ഇൻസ്റ്റഗ്രാം തലവൻ
cancel
Homechevron_rightTECHchevron_rightTech Newschevron_right'ക്രിയേറ്റർമാർക്ക്​...

'ക്രിയേറ്റർമാർക്ക്​ പണമുണ്ടാക്കാം'; 2022-ൽ വലിയ മാറ്റം പ്രഖ്യാപിച്ച്​ ഇൻസ്റ്റഗ്രാം തലവൻ

text_fields
bookmark_border

2022ൽ ഫോട്ടോ ഷെയറിങ്​ ആപ്പായ ഇൻസ്റ്റഗ്രാമിൽ വലിയ മാറ്റം കൊണ്ടുവരുമെന്ന സൂചന നൽകി തലവൻ ആദം മെസ്സേറി. "ഇൻസ്റ്റാഗ്രാം എന്താണെന്നതിൽ നാം പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്, കാരണം ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു, അതിനനുസരിച്ച് ഞങ്ങളും മാറേണ്ടതുണ്ട്." അദ്ദേഹം വ്യക്​തമാക്കി.

''ഞങ്ങൾ പ്ലാറ്റ്​ഫോമിൽ വിഡിയോകൾക്ക്​ കൊടുക്കുന്ന ശ്രദ്ധ ഇരട്ടിയാക്കും... ഇൻസ്റ്റഗ്രാം ഇനിമുതൽ കേവലമൊരു ഫോട്ടോ പങ്കിടൽ ആപ്പ് മാത്രമായിരിക്കില്ല. ഞങ്ങൾ സന്ദേശമയക്കലിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുകയാണ്'' ടിക്​ടോകിന്​ എതിരായി അവതരിപ്പിച്ച റീൽസിനും പതിവിലേറെ പ്രാധാന്യം കൊടുക്കുമെന്നും മൊസേരി പറഞ്ഞു.

ഇൻസ്റ്റയിലെ ക്രിയേറ്റർമാർക്ക്​ ജീവിതോപാദിയെന്ന നിലക്ക്​ കൂടുതൽ ധനസമ്പാദന സൗകര്യങ്ങൾ (monetization tools) പ്ലാറ്റ്​ഫോമിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്​. 2022-ൽ സന്ദേശമയയ്ക്കലിലും സുതാര്യതയിലും ഇൻസ്റ്റാഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മൊസ്സേറി കൂട്ടി​ച്ചേർത്തു.

ഇൻസ്റ്റഗ്രാം ഈയിടെയായി പ്ലാറ്റ്​ഫോമിൽ വിഡിയോ കൈകാര്യം ചെയ്യുന്ന വിധത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്​. ഒക്ടോബറിൽ ദൈർഘ്യമേറിയ വീഡിയോകൾ പ്രധാന ഫീഡിലേക്ക് കൊണ്ടുവരാൻ IGTV എന്ന ബ്രാൻഡിനെ തന്നെ അവർ ഇല്ലാതാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InstagramAdam MosseriMonetization Tools
News Summary - We're going to have to rethink what Instagram is says Head of Instagram adam mosseri
Next Story