Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightജിമെയിലിൽ സന്ദേശങ്ങൾ...

ജിമെയിലിൽ സന്ദേശങ്ങൾ അയക്കാനാവുന്നില്ലെന്ന്​ ഉപയോക്​താക്കളുടെ പരാതി

text_fields
bookmark_border
ജിമെയിലിൽ സന്ദേശങ്ങൾ അയക്കാനാവുന്നില്ലെന്ന്​ ഉപയോക്​താക്കളുടെ പരാതി
cancel

ന്യൂഡൽഹി: കഴിഞ്ഞ ഒരു മണിക്കൂറായി ജിമെയിലിൽ സന്ദേശങ്ങൾ അയക്കാനാവുന്നില്ലെന്നും ഫയലുകൾ കൂട്ടിച്ചേർക്കാൻ കഴിയുന്നില്ലെന്നും ഉപയോക്​താകളുടെ പരാതി. ഇന്ത്യയിലാണ്​ ആദ്യം പ്രശ്​നം ഉണ്ടായതെങ്കിലും പിന്നീട്​ ആസ്​ട്രേലിയ, ജപ്പാൻ തുടങ്ങി മറ്റ്​ രാജ്യങ്ങളിലും പ്രശ്​നം കണ്ടെത്തുകയായിരുന്നു.

ഗൂഗ്​ൾ ഡ്രൈവിലും പ്രശ്​നങ്ങൾ കണ്ടെത്തിയിട്ടുണ്ട്​. ഡ്രൈവിൽ ഫയലുകൾ അപ്​ലോഡ്​ ചെയ്യാനോ ഡൗൺലോഡിനോ കഴിയുന്നില്ല. ഇക്കാര്യത്തിൽ ഗൂഗ്​ളി​െൻറ എഞ്ചിനിയറിങ്​ സംഘം അന്വേഷണം ആരംഭിച്ചതായാണ്​ വിവരം.

രണ്ട്​ മാസത്തിനിടെ ഇത്​ രണ്ടാം തവണയാണ്​ ജിമെയിലിൽ പ്രശ്​നം കണ്ടെത്തുന്നത്​. കഴിഞ്ഞ ജൂലൈയിൽ ഉപയോക്​താക്കൾക്ക്​ ജിമെയിൽ അക്കൗണ്ടുകളിലേക്ക്​ ലോഗ്​ ഇൻ ചെയ്യാൻ സാധിച്ചിരുന്നില്ല. ഈ പ്രശ്​നം പിന്നീട്​ ഗൂഗ്​ൾ പരിഹരിച്ചുവെങ്കിലും ഇതുസംബന്ധിച്ച്​ വിശദീകരണം നൽകിയിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GmailGmail down
Next Story