റോബോട്ടിക്സ് പഠിക്കാൻ ഗിഫ്റ്റഡ് ചിൽഡ്രൻ കൂട്ടുകാർ
text_fieldsതാമരശ്ശേരി വിദ്യാഭ്യാസ ജില്ല പ്രതിഭാപോഷണ പരിപാടിയായ ഗിഫ്റ്റഡ് ചിൽഡ്രൻസ് ഗ്രൂപ്പിന്റെ അംഗങ്ങൾ റോബോട്ടുകളുടെ നിർമാണവും പ്രവർത്തനവും പഠിക്കുന്നതിനായി കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ് ലാബിൽ എത്തിയപ്പോൾ
കൊടുവള്ളി: താമരശ്ശേരി വിദ്യാഭ്യാസജില്ല പ്രതിഭാപോഷണ പരിപാടിയായ ഗിഫ്റ്റഡ് ചിൽഡ്രൻസ് ഗ്രൂപ്പിന്റെ അംഗങ്ങൾ റോബോട്ടുകളുടെ നിർമാണവും പ്രവർത്തനവും പഠിക്കുന്നതിനായി കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ് ലാബിൽ പ്രായോഗിക പരിശീലനം നേടി. ബേസിക് ഇലക്ട്രോണിക്സ്, മൈക്രോ കൺട്രോളർ, റോബോട്ടിക്സ് അസംബ്ലിങ്, റോബോട്ടിക്സ് പ്രോഗ്രാമിങ് എന്നീ വിഭാഗങ്ങളിലായാണ് പരിശീലനം നേടിയത്.
ലെഗോ റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ചാണ് റോബോട്ട് നിർമാണം. തടസ്സങ്ങൾ മറികടന്ന് മുന്നേറുന്ന റോബോട്ടുകളെയാണ് നിർമിച്ചത്.
നിത്യജീവിതത്തിൽ പരിചിതമായ വിവിധ സ്വയംപ്രവർത്തന ഉപകരണങ്ങളുടെ രഹസ്യം ഗ്രഹിക്കാൻ അവസരം ലഭിച്ചത് വിദ്യാർഥികൾക്ക് കൗതുകമായി.
ഗിഫ്റ്റഡ് ചിൽഡ്രൻ താമരശ്ശേരി വിദ്യാഭ്യാസ ജില്ല കോഓഡിനേറ്റർ പി.ടി. സിറാജുദ്ദീൻ, പ്രധാനാധ്യാപിക പി. ഗീത, കെ. ഫിർദൗസ് ബാനു, കെ.കെ. മുഹമ്മദ് അക്ബർ, സി.എൻ. അഭിജിത്ത്, ഡോ. ആസിഫ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

