ചാറ്റ്ജിപിടിയെയും ക്ലൗഡിനെയും തകർക്കാൻ ഗൂഗിൾ; ജെമിനി 4 ആർഗോൺ പുറത്തിറങ്ങി
text_fieldsഗൂഗിളിന്റെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ ജെമിനി 4 ആർഗോൺ കമ്പനി ആഗോളതലത്തിൽ പുറത്തിറക്കി. ആന്ത്രോപിക്കിന്റെ ക്ലൗഡ് ഓപ്പസ് 5.5, ഓപ്പൺഎഐയുടെ ജിപിടി-6 അസ്ട്ര തുടങ്ങിയ മുൻനിര മോഡലുകളോട് നേരിട്ട് മത്സരിക്കുന്നതാണ് പുതിയ ആർഗോൺ. ഉപയോക്താക്കൾക്ക് ഇപ്പോൾ ഫോണിലെ ജെമിനി ആപ്പ് വഴിയോ വെബ് വഴിയോ ഇത് ഉപയോഗിക്കാൻ സാധിക്കും. ഡെവലപ്പർമാർക്കും ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
ഫിനാൻസ്, കോഡിംഗ്, നിയമപരമായ ജോലികൾ, നികുതി സംബന്ധമായ കാര്യങ്ങൾ എന്നിവയിൽ മോഡലിന്റെ പ്രകടനം വിലയിരുത്തുന്ന വാൽസ് ഇൻഡക്സിൽ ജെമിനി 4 ആർഗോൺ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. കോഡിംഗ്, സൈബർ സുരക്ഷ തുടങ്ങിയ വിവിധ മേഖലകളിലെ സങ്കീർണ്ണമായ ജോലികൾ കൈകാര്യം ചെയ്യാനാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ജെമിനി എഐ പ്രോ, അൾട്രാ ഉപയോക്താക്കൾക്ക് ജെമിനി ആപ്പ് വഴിയും ഗൂഗിൾ സെർച്ചിലെ എഐ മോഡ് വഴിയും ജെമിനി 4 ആർഗോൺ ഉപയോഗിക്കാനാകും. അഡോബി, ഷോപ്പിഫൈ ഉൾപ്പെടെ 40-ലധികം ആപ്പുകളുമായി ഈ എഐയെ ബന്ധിപ്പിക്കാൻ സാധിക്കും. ഇതുവഴി പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്യുക, ഹോട്ടലുകളിൽ ടേബിൾ ബുക്ക് ചെയ്യുക തുടങ്ങിയ ദൈനംദിന ജോലികൾ എഐ എളുപ്പത്തിൽ ചെയ്തുതരും. കൂടാതെ സങ്കീർണ്ണമായ 3D ആൻഡ്രോയിഡ് യൂസർ ഇന്റർഫേസുകൾ രൂപകൽപ്പന ചെയ്യാനും ജെമിനി 4 ആർഗോണിന് സാധിക്കുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു.
ഓട്ടോമേഷൻബെഞ്ച്, ഡീപ്എസ്ഡബ്ല്യു 1.1 തുടങ്ങിയ പ്രമുഖ ബെഞ്ച്മാർക്കുകളിൽ ജിപിടി-6 അസ്ട്രയെയും ക്ലൗഡ് ഓപ്പസ് 5.5-നെയും ജെമിനി 4 ആർഗോൺ മറികടക്കുന്നുണ്ട്. ഡെവലപ്പർമാർക്കായി ജെമിനി API വഴിയും ഗൂഗിൾ AI അൾട്രാ സബ്സ്ക്രൈബർമാർക്കായി ഗൂഗിൾ ആന്റിഗ്രാവിറ്റി വഴിയുമാണ് ജെമിനി 4 ആർഗോൺ നൽകുന്നത്.
ശാസ്ത്രീയ ഗവേഷണങ്ങൾ, ക്വാണ്ടം എറർ-കറക്ഷൻ, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലും ജെമിനി 4 ആർഗോൺ വലിയ കുതിച്ചുചാട്ടങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് കമ്പനി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം പുറത്തിറക്കിയ ജെമിനി 3 പ്രോക്ക് ശേഷമുള്ള ഗൂഗിളിന്റെ പ്രധാന എഐ മോഡലാണ് ജെമിനി 4 ആർഗോൺ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

