ജെമനൈ 3.5 പ്രോ വൈകും; കൂടുതൽ മികവിനായെന്ന് ഗൂഗ്ൾ
text_fieldsഎ.ഐ വിപണയിൽ ഗൂഗിളിന് വൻ മുന്നേറ്റം സാധ്യമാക്കിയ ‘ജെമനൈ’ മോഡലിന്റെ ഏറ്റവും ആധുനിക പതിപ്പായ ജെമനൈ 3.5 പ്രോയുടെ അവതരണം വീണ്ടും നീട്ടിവെച്ചതായി വാർത്ത. ജൂണിൽ മോഡൽ ലഭ്യമാക്കുമെന്ന്, മാതൃകമ്പനിയായ ഗൂഗിളിന്റെ വാർഷിക ഡെവലപ്പർ സമ്മേളനത്തിൽ സി.ഇ.ഒ സുന്ദർ പിച്ചൈ പ്രഖ്യാപിച്ചിരുന്നെങ്കലും അതു ജൂലൈയിലേക്ക് നീളുമെന്നാണ് റിപ്പോർട്ട്.
ആദ്യഘട്ട പരീക്ഷണ ഉപയോക്താക്കളിൽനിന്ന് കൂടുതൽ ഫീഡ്ബാക്ക് ശേഖരിക്കുകയും മോഡലിന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനായാണ് റിലീസ് വൈകിപ്പിച്ചിരിക്കുന്നത്. അതേസമയം, വാർത്തയോട് ഗൂഗ്ൾ പ്രതികരിച്ചിട്ടില്ല. ഗൂഗിളിന്റെ ആന്റിഗ്രാവിറ്റി പ്ലാറ്റ്ഫോമിലൂടെയും എ.െഎ ബെഞ്ച്മാർക്കിങ് വെബ്‌സൈറ്റായ എൽ.എം അറീന വഴിയും തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് നിലവിൽ 3.5 പ്രോ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഫീഡ്ബാക്കുകൾ ഉപയോഗിച്ച് ദൈർഘ്യവും സങ്കീർണതയമുള്ള ജോലികൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ മോഡലിനെ സജ്ജമാക്കാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഈയിടെ പുറത്തിറക്കിയ ജെമനൈ 3.5 ഫ്ലാഷ് മോഡലിന്റെ ഉപയോക്തൃ ഫീഡ്ബാക്കുകളും അനുസരിച്ചാണ് പ്രോ ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

