Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോൺ ആദ്യം ഫ്രീസ് ആകും, പിന്നെ കോൾ വരും; അറിയാം സൈബർ തട്ടിപ്പിന്‍റെ പുതിയ വഴികൾ

text_fields
bookmark_border
https://www.madhyamam.com/tags/cyber-scam
cancel

ന്യൂഡൽഹി: സോഷ്യൽ മീഡിയ പരസ്യങ്ങളിലോ അപരിചിതമായ ലിങ്കുകളിലോ ക്ലിക്ക് ചെയ്യുമ്പോൾ ഫോൺ പെട്ടെന്ന് ഫ്രീസ് ആയിപ്പോകുന്നത് സാധാരണ സാങ്കേതിക തകരാറാണെന്ന് കരുതി അവഗണിക്കരുത്. ഇത് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ചോർത്താനുള്ള ഡിജിറ്റൽ തട്ടിപ്പിന്റെ ഭാഗമായിരിക്കാമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഫോൺ സ്ക്രീൻ നിശ്ചലമാകുന്നതിലൂടെ ഉപയോക്താക്കളിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും തുടർന്ന് വ്യാജ സന്ദേശങ്ങളിലൂടെയോ കോളുകളിലൂടെയോ കബളിപ്പിച്ച് ബാങ്ക് അക്കൗണ്ടുകൾ കാലിയാക്കുകയുമാണ് തട്ടിപ്പുകാരുടെ രീതി. പരസ്യങ്ങളിലോ ലിങ്കുകളിലോ ക്ലിക്ക് ചെയ്യുമ്പോൾ ഫോൺ തകരാറിലായതായി വിശ്വസിപ്പിക്കാൻ തട്ടിപ്പുകാർ വ്യാജ എറർ സന്ദേശങ്ങളോ കസ്റ്റമർ കെയർ എന്ന വ്യാജേനയുള്ള കോളുകളോ ഉപയോഗിക്കുന്നു. ബാങ്കിങ് ആപ്പിലോ യുപിഐ അക്കൗണ്ടിലോ പ്രശ്നമുണ്ടെന്ന് പറഞ്ഞ് ഉപയോക്താക്കളെ വിശ്വസിപ്പിച്ച ശേഷം ക്യാഷ്ബാക്ക്, റിവാർഡ് അല്ലെങ്കിൽ വെരിഫിക്കേഷൻ ആപ്ലിക്കേഷനുകളുടെ പേരിൽ വ്യാജ എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ പ്രേരിപ്പിക്കുന്നു.

ഇത്തരത്തിലുള്ള ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നതോടെ, ആക്‌സസിബിലിറ്റി, നോട്ടിഫിക്കേഷൻ പെർമിഷനുകൾ എന്നിവ ദുരുപയോഗം ചെയ്ത് തട്ടിപ്പുകാർക്ക് ഫോണിന്റെ നിയന്ത്രണം ലഭിക്കുന്നു. ഒ.ടി.പികൾ ചോർത്താനും സ്ക്രീൻ നിരീക്ഷിക്കാനും ഉപയോക്താവിന്റെ അറിവില്ലാതെ തന്നെ പണമിടപാടുകൾ നടത്താനും ഇതിലൂടെ സാധിക്കും.

യുപിഐ സംവിധാനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ നേരിട്ട് തകർക്കുന്നതിന് പകരം ഉപയോക്താവിന്റെ ഡിവൈസ്, ലോഗിൻ വിവരങ്ങൾ, ഒ.ടി.പി എന്നിവ ചോർത്തുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. സ്ക്രീൻ ഷെയറിങ് ആപ്പുകൾ വഴിയോ വ്യാജ ആപ്പുകൾ വഴിയോ ഉപയോക്താവ് അറിയാതെ തന്നെ അവരെക്കൊണ്ട് യുപിഐ പിൻ നൽകിപ്പിക്കുകയോ പണമയക്കാൻ അനുവാദം വാങ്ങിപ്പിക്കുകയോ ചെയ്യുന്നു. അതിനാൽ ഇത്തരം ഇടപാടുകൾ വ്യാജമാണെന്ന് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാറില്ല.

തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ ഇക്കാര്യങ്ങൾ ചെയ്യുക;

  • ഫോൺ പെട്ടെന്ന് ഫ്രീസ് ആയാൽ ഉടൻ തന്നെ മൊബൈൽ ഡാറ്റയും വൈഫൈയും ഓഫാക്കുക
  • ബാങ്കിങ് വിവരങ്ങളോ യുപിഐ പിൻ നമ്പറോ യാതൊരു കാരണവശാലും നൽകരുത്
  • സംശയാസ്പദമായ ആപ്ലിക്കേഷനുകൾ ഫോണിൽ നിന്ന് അൺഇൻസ്റ്റാൾ ചെയ്യുകയും ആവശ്യമില്ലാത്ത ആക്സസിബിലിറ്റി പെർമിഷനുകൾ റദ്ദാക്കുകയും ചെയ്യുക.
  • ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായി സംശയിക്കുന്നുവെങ്കിൽ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെടുകയും 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിച്ച് പരാതിപ്പെടുകയും ചെയ്യുക.

യഥാർത്ഥ ബാങ്കുകളോ ഔദ്യോഗിക സേവനദാതാക്കളോ ഒരിക്കലും റിമോട്ട് ആക്സസ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനോ സ്ക്രീൻ ഷെയർ ചെയ്യാനോ ആവശ്യപ്പെടില്ല എന്ന കാര്യം എപ്പോഴും ഓർക്കുക. ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാകുന്നതിനൊപ്പം തന്നെ ഡിജിറ്റൽ തട്ടിപ്പുകളും പെരുകുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - frozen screen upi scam
Next Story