Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഫ്രണ്ട്​ റിക്വസ്​റ്റും...

ഫ്രണ്ട്​ റിക്വസ്​റ്റും പണത്തിന്​ റിക്വസ്​റ്റും; ഫേസ്​ബുക്കിൽ വീണ്ടും തട്ടിപ്പ്​ സംഘം

text_fields
bookmark_border
Front request and money request; Cheating group again on Facebook
cancel

കോ​ഴി​ക്കോ​ട്​: ഫേ​സ്​​ബു​ക്കി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ നി​ർ​മി​ച്ച്​ പ​ണം​ത​ട്ടു​ന്ന ഉ​ത്ത​രേ​ന്ത്യ​ൻ സം​ഘം വീ​ണ്ടും വി​ല​സു​ന്നു. ​നി​ല​വി​ൽ ഫേ​സ്​​ബു​ക്ക്​ അ​ക്കൗ​ണ്ടു​ള്ള​വ​രു​ടെ ഫോ​​ട്ടോ ഉ​പ​യോ​ഗി​ച്ച്​ അ​തേ​പേ​രി​ൽ മ​റ്റൊ​രു അ​ക്കൗ​ണ്ട്​ നി​ർ​മി​ച്ചു​ള്ള ത​ട്ടി​പ്പ്​ കോ​വി​ഡ്​ കാ​ല​ത്താ​ണ്​ സ​ജീ​വ​മാ​യ​ത്. യ​ഥാ​ർ​ഥ അ​ക്കൗ​ണ്ട്​ ഉ​ട​മ​യു​ടെ ഫേ​സ്​​ബു​ക്കി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക്​ ഫ്ര​ണ്ട്​ റി​ക്വ​സ്​​റ്റ്​ അ​യ​ക്കു​ക​യാ​ണ്​ ആ​ദ്യം ചെ​യ്യു​ക.

കാ​ര്യ​മ​റി​യാ​തെ ഫ്ര​ണ്ട്​ റി​ക്വ​സ്​​റ്റ്​ സ്വീ​ക​രി​ച്ചാ​ൽ മെ​സ​ഞ്ച​ർ വ​ഴി സൗ​ഹൃ​ദ​ത്തി​നെ​ത്തും. ഇം​ഗ്ലീ​ഷി​ൽ കു​ശ​ലം പ​റ​ഞ്ഞ്​ ഒ​ടു​വി​ൽ പ​ണം ക​ടം ചോ​ദി​ക്കും. ഗൂ​ഗ്​​ൾ പേ ​പോ​ലു​ള്ള പ​ണം​കൈ​മാ​റ​ൽ സം​വി​ധാ​ന​മോ നെ​റ്റ്​​ബാ​ങ്കി​ങ്ങോ വ​ഴി പ​ണ​മ​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. പ​ണ​മി​ടാ​ൻ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ളും ​ന​ൽ​കും. മ​ല​യാ​ള​ത്തി​ൽ ചാ​റ്റ്​ ചെ​യ്​​താ​ലും ഇം​ഗ്ലീ​ഷി​ൽ മാ​ത്രം മ​റു​പ​ടി ​ പ​റ​യു​ന്ന​വ​രാ​ണ്​ ത​ട്ടി​പ്പ്​ സം​ഘം. കാ​ര്യ​മ​റി​യാ​തെ ചി​ല​ർ പ​ണ​മ​യ​ച്ച്​ കൊ​ടു​ക്കു​ന്നു​മു​ണ്ട്. ഫോ​ൺ​ന​മ്പ​റ​ട​ക്കം ത​ട്ടി​പ്പു​കാ​ർ ന​ൽ​കു​ന്നു​ണ്ട്. വി​ളി​ച്ചാ​ൽ ഈ ​ന​മ്പ​റി​ൽ കി​ട്ടി​ല്ല.

നി​ര​വ​ധി പ​രാ​തി​ക​ളാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ ല​ഭി​ക്കു​ന്ന​ത്. അ​ത​ത്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന്​ സൈ​ബ​ർ​സെ​ല്ലി​ലേ​ക്ക്​ പ​രാ​തി കൈ​മാ​റു​ക​യാ​ണ്​ പ​തി​വ്. ത​ട്ടി​പ്പു​കാ​രു​ടെ വി​വ​ര​ങ്ങ​ൾ സൈ​ബ​ർ ​സെ​ൽ ഫേ​സ്​​ബ​ു​ക്കി​ൽ​നി​ന്ന്​ തേ​ടാ​റു​ണ്ട്. വ്യാ​ജ അ​ക്കൗ​ണ്ടി​ലെ ഇ-​മെ​യി​ൽ ഐ​ഡി, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ​ക്കാ​യാ​ണ്​ ഫേ​സ്​​ബു​ക്ക്​ അ​ധി​കൃ​ത​രെ സ​മീ​പി​ക്കു​ന്ന​തെ​ന്ന്​ സൈ​ബ​ർ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ​ണം ചോ​ദി​ച്ച്​ സ​ന്ദേ​ശം ല​ഭി​ക്കു​​േ​മ്പാ​ൾ യ​ഥാ​ർ​ഥ വ്യ​ക്തി​യെ വി​ളി​ച്ച്​ സ​ത്യാ​വ​സ്ഥ അ​ന്വേ​ഷി​ക്ക​ണ​െ​മ​ന്നും സൈ​ബ​ർ സെ​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Friend request#money request#Facebook
Next Story