Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗജന്യ വിപിഎൻ ആപ്പുകൾ ഉപയോഗിക്കാറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് വൻ സൈബർ കെണികൾ, ഇക്കാര്യങ്ങൾ സൂക്ഷിക്കുക

text_fields
bookmark_border
സൗജന്യ വിപിഎൻ ആപ്പുകൾ ഉപയോഗിക്കാറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് വൻ സൈബർ കെണികൾ, ഇക്കാര്യങ്ങൾ സൂക്ഷിക്കുക
cancel

ഇന്റർനെറ്റിൽ സൗജന്യമായി എന്തു കിട്ടിയാലും ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ? സത്യത്തിൽ ഇൻർനെറ്റ് യാതൊന്നും സൗജന്യമായി നൽകുന്നില്ല. നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ സ്വകാര്യ വിവരങ്ങളുൾപ്പെടെ പലതും അപഹരിക്കുകയും സുരക്ഷക്ക് ഭീഷണിയാകുന്ന തരത്തിൽ പല കാര്യങ്ങൾ നിങ്ങളുടെ ഐഡൻിറ്റി ഉപയോ​ഗിച്ച് ചെയ്യുകയുമാണ് പതിവ്. ഇപ്പോളിതാ ആളുകൾ വളരെ സുലഭമായി ഉപയോ​ഗിക്കുന്ന വിപിഎൻ ആപ്പുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളാണ് ടെക് വിദ​ഗ്ദർ ഉന്നയിച്ചിരിക്കുന്നത്. ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകൾ സന്ദർശിക്കാനും പൊതുസ്ഥലങ്ങളിലെ വൈഫൈ ഉപയോഗിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കാനുമായി പലരും സൗജന്യ വിപിഎനുകളെ ആശ്രയിക്കാറുണ്ട്.

എന്നാൽ യാതൊരു പണവും നൽകാതെ ലഭിക്കുന്ന ഈ സൗകര്യത്തിന് വലിയ വില നൽകേണ്ടിവരുമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സൗജന്യ വിപിഎനുകൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഡിവൈസ് അറിയാതെതന്നെ മറ്റുള്ളവരുടെ സൈബർ കുറ്റകൃത്യങ്ങൾക്കായുള്ള എക്സിറ്റ് ഡോർ ആയി മാറാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഒരു വ്യക്തിയുടെ ഇന്റർനെറ്റ് കണക്ഷൻ അല്ലെങ്കിൽ ഐ.പി വിലാസം മറ്റൊരാൾക്ക് ഉപയോഗിക്കാൻ അനുവാദം നൽകുന്ന ഇടനില സംവിധാനമാണ് റെസിഡൻഷ്യൽ പ്രോക്സി. ഫോണോ, കമ്പ്യൂട്ടറോ, വീടുകളിലെ വൈഫൈ റൂട്ടറോ വഴി മറ്റുള്ളവർക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ ഇത് സൗകര്യമൊരുക്കുന്നു. എന്നാൽ സൗജന്യ വിപിഎൻ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഉപയോക്താക്കൾ അറിയാതെ അവരുടെ ഇന്റർനെറ്റ് കണക്ഷൻ ഇത്തരത്തിലുള്ള പ്രോക്സി നെറ്റ്‌വർക്കുകളിലേക്ക് തുറന്നുകൊടുക്കപ്പെടുകയാണ് ചെയ്യുന്നത്.

മറ്റൊരാൾ നിങ്ങളുടെ ഐ.പി വിലാസവും ഇന്റർനെറ്റും ഉപയോഗിച്ച് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയാൽ, സൈബർ ലോകത്തിന്റെ കണ്ണിൽ ആ കുറ്റകൃത്യം ചെയ്തത് നിങ്ങളാണെന്ന രീതിയിലാകും ചിത്രീകരിക്കപ്പെടുക. ഇത് ഉപയോക്താക്കളെ വലിയ നിയമപ്രശ്നങ്ങളിലേക്കും അന്വേഷണങ്ങളിലേക്കും നയിച്ചേക്കാം. സുരക്ഷക്കായി ഉപയോഗിക്കുന്ന വിപിഎൻ തന്നെ ഉപയോക്താവിനെ കൂടുതൽ അപകടത്തിലാക്കുന്ന വിരോധാഭാസമാണ് ഇവിടെ സംഭവിക്കുന്നത്.

സൗജന്യ സേവനങ്ങൾ നൽകി കമ്പനികൾ എങ്ങനെ ലാഭം ഉണ്ടാക്കുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്. ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി വിൽക്കുക, പരസ്യങ്ങൾ കുത്തിക്കയറ്റുക, അല്ലെങ്കിൽ ഡിവൈസുകൾ ദുരുപയോഗം ചെയ്യുക എന്നിവയാണ് ഇവരുടെ പ്രധാന രീതികൾ. അതിനാൽ യാതൊരു സുരക്ഷാ ഉറപ്പുമില്ലാത്ത സൗജന്യ വിപിഎനുകൾ ഒഴിവാക്കി വിശ്വസനീയമായ പെയ്ഡ് സേവനങ്ങൾ ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Free VPN apps are cyber traps
Next Story