Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
online crime
cancel
Homechevron_rightTECHchevron_rightTech Newschevron_rightഫേസ്​ബുക്ക്​ വഴി...

ഫേസ്​ബുക്ക്​ വഴി തട്ടിപ്പുകൾ പെരുകി; കരുതിയിരുന്നാൽ കാശുപോകില്ല

text_fields
bookmark_border

ഫേസ്​ബുക്ക്​ അക്കൗണ്ട്​ ഉള്ളവരെല്ലാം ജാഗരൂകരായിക്കേണ്ട കാലമാണ്​. കോവിഡ്​ കാലത്ത്​ പൊതുവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്ന പോലെ സമൂഹമാധ്യമങ്ങളിലും ചില അകലം പാലിക്കലുകൾ നല്ലതാണ്​. കാരണം അടുത്തിടെ ഫേസ്​ബുക്ക്​ വഴി തട്ടിപ്പുകൾ പെരുകിയിരിക്കുന്നു​. ഓരോ പോസ്​റ്റിലും ഓരോ പ്രൊഫൈലിലും ചതി ഒളിഞ്ഞിരിക്കുന്നുണ്ട്​. പ്രൊഫൈൽ ചിത്രം കോപ്പിയടിച്ച്​ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ്​​ പണം പിടുങ്ങുന്നത്​. ഫേസ്​ബുക്ക്​ മെസഞ്ചർ വഴിയാണ്​ സഹായ അപേക്ഷ എത്തുന്നത്​ എന്നതിനാൽ മെസഞ്ചറിൽ സന്ദേശം കാണു​േമ്പാൾ പരിശോധിച്ചിട്ട്​ മാത്രം മറുപടി നൽകുക. ഇത്തരം തട്ടിപ്പുകളിൽനിന്ന്​ രക്ഷനേടാനുള്ള ചില വഴികൾ.

1. സഹായ അഭ്യർഥന വരുന്ന പ്രൊഫൈൽ സുഹൃത്തി​െൻറതായാലും യഥാർഥമാണോ വ്യാജനാണോ എന്ന്​ ഉറപ്പാക്കുക. വ്യാജ അക്കൗണ്ടുകൾ അടുത്തിടെ തുടങ്ങിയവയായിരിക്കും. വ്യക്തിപരമായ ഫോ​ട്ടോകളും പോസ്​റ്റുകളും ഉണ്ടാവില്ല. സുഹൃത്തുകൾ എല്ലാം അന്യസംസ്​ഥാനക്കാരോ വിദേശികളോ ആയിരിക്കും. നിങ്ങളുടെയും സുഹൃത്തുക്കളുടെയും പോസ്​റ്റുകൾക്ക്​ പ്രതികരിച്ചിട്ടുമുണ്ടാവില്ല.

2. പരിചയമില്ലാത്ത ആരുമായും സൗഹൃദം സ്​ഥാപിക്കാതിരിക്കുക. ബന്ധുക്കളോ നേരിട്ട്​ അറിയാവുന്നവരോ കൂടെ പഠിച്ചവരോ ആയി മാത്രം സമൂഹ മാധ്യമങ്ങളിൽ ആശയവിനിമയം നടത്തുക.

3. നേരിട്ട്​ പണം ആവശ്യ​െപ്പടുന്ന അഭ്യർഥനകൾക്ക്​ മറുപടി നൽകാതിരിക്കുക. പണം ചോദിച്ച സുഹൃത്തുമായി നേരിൽ സംസാരിച്ച ശേഷം മാത്രം സഹായം നൽകുക.

4. ഒരു പോസ്​റ്റിലൂടെ എന്തും വിൽക്കാനും വാങ്ങാനും പറ്റുന്ന ഫേസ്​ബുക്​ മാർക്കറ്റ്​ പ്ലേസിലും തട്ടിപ്പ്​ വ്യാപകമാണ്​. ബ്രാൻഡഡ്​ വസ്​തുക്കളുടെ വ്യാജനും മോഷണ വസ്​തുക്കളും വിൽപനക്ക്​ വെക്കുന്നത്​ ശ്രദ്ധിക്കണം​. സെക്കൻഡ്​ ഹാൻഡ്​ കച്ചവടത്തിലാണ്​ കബളിപ്പിക്കൽ കൂടുതൽ. പുതിയ ഇനങ്ങളുടെ ഫോ​ട്ടോ നൽകി പഴയവ വിൽക്കുന്നവരും കേടായതും ഉപയോഗശൂന്യവുമായ വസ്​തുക്കൾ നൽകി പറ്റിക്കുന്നവരും കുറവല്ല. നേരിട്ട്​ കണ്ട്​ ഉറപ്പാക്കിയിട്ട്​ മതി കച്ചവടം. മുൻകൂർ പണം അയക്കരുത്​.

5. വലിയ സംഘടനയുടെയോ പ്രശസ്​തരുടെയോ പേരിലുള്ള വെരിഫൈഡ്​ അല്ലാത്ത പേജുകൾ ​ശ്രദ്ധിക്കുക. അക്ഷരത്തെറ്റും അവ്യക്തവുമായ പോസ്​റ്റുകൾ സൂക്ഷിക്കുക.

6. ഫേസ്​ബുക്കിൽ നടക്കുന്ന ആശയവിനിമയത്തെ പെ​ട്ടെന്ന്​ ഇ-മെയിലിലേക്കോ മറ്റോ തിരിച്ചുവിടാനുള്ള നീക്കത്തെ കരുതുക. സമ്മാനമോ വൻതുകയോ ലഭിച്ചെന്ന്​ കാട്ടി പണം തട്ടാനുള്ള ശ്രമത്തെ സൂക്ഷിക്കുക.

7. ഫേസ്​ബുക്ക്​, ഇൻസ്​റ്റാഗ്രാം ഔദ്യോഗിക കമ്പനി ഇ-മെയിൽ വിലാസങ്ങൾ @ fb.com, @ instagram.com എന്നിവയിൽ അവസാനിക്കുന്നു. ഇവ ഒരിക്കലും നിങ്ങളുടെ പാസ്‌വേഡുകൾ ഇ-മെയിൽ അല്ലെങ്കിൽ സന്ദേശങ്ങൾ വഴി ആവശ്യപ്പെടില്ല.

8. നിങ്ങളുടെ പ്രൊഫൈലിൽ ആരെങ്കിലും നുഴഞ്ഞുകയറിയതായി സംശയം തോന്നിയാൽ ഫേസ്​ബുക്ക്​ പ്രൊഫൈൽ സെറ്റിങ്​സിൽ പോയി 'സെക്യൂരിറ്റി ആൻഡ്​ ലോഗി'നിൽ ക്ലിക്​ ചെയ്​ത്​ നോക്കുക. നീല ടിക്​ അഥവാ വെരിഫിക്കേഷൻ ബാഡ്​ജിനായി ആർക്കും പണം നൽകാതിരിക്കുക.

9. ഒരു സന്ദേശം തട്ടിപ്പാണെന്ന്​ തോന്നിയാൽ തുറക്കാതെ phish@fb.comൽ ഉടൻ റിപ്പോർട്ട്​ ചെയ്യുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsfacebook
News Summary - Frauds abound through Facebook; If you care, the cash will not go away
Next Story