Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗൂഗ്​ളിന്​ ഭീമൻ തുക പിഴയീടാക്കി ഫ്രാൻസ്​; കാരണം ഹോട്ടൽ റാങ്കിങ്​
cancel
camera_alt

Image: reuters

Homechevron_rightTECHchevron_rightTech Newschevron_rightഗൂഗ്​ളിന്​ ഭീമൻ തുക...

ഗൂഗ്​ളിന്​ ഭീമൻ തുക പിഴയീടാക്കി ഫ്രാൻസ്​; കാരണം 'ഹോട്ടൽ റാങ്കിങ്'​

text_fields
bookmark_border

ഉപഭോക്​താക്കളെ തെറ്റിധരിപ്പിക്കുന്ന വിധത്തിൽ ഹോട്ടൽ റാങ്കിങ്​ നൽകിയതി​െൻറ പേരിൽ അമേരിക്കൻ ടെക്​ ഭീമൻ ഗൂഗ്​ളിന്​ വലിയ തുക പിഴയീടാക്കി ഫ്രാൻസ്​. ഹോട്ടൽ റാങ്കിംഗ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഗൂഗ്​ൾ അയർലൻഡും ഗൂഗ്​ൾ ഫ്രാൻസും 1.34 മില്യൺ ഡോളർ പിഴ നൽകാൻ സമ്മതിച്ചതായി ഫ്രാൻസി​െൻറ ധനമന്ത്രാലയമാണ്​ അറിയിച്ചത്​. 2019 സെപ്റ്റംബർ മുതൽ ഗൂഗിൾ ഹോട്ടൽ റാങ്കിങ്​ രീതികളിൽ ഭേദഗതി വരുത്തിയെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

എവിടെ പോയാലും നല്ല ഭക്ഷണം കഴിക്കാൻ അടുത്തുള്ള റെസ്റ്ററൻറുകളും മറ്റും തിരയാനായി ഗൂഗ്​ൾ സേർച്ച്​ എഞ്ചിൻ, വോയിസ്​ അസിസ്റ്റായി പ്രവർത്തിക്കുന്ന ഗൂഗ്​ൾ അസിസ്റ്റൻറ് എന്നിവ ഉപയോഗിക്കുന്നവർ ഒരുപാടുണ്ട്​. അത്തരം തിരയലിൽ പ്രദർശിപ്പിക്കുന്ന സെർച്ച്​ റിസൽട്ടിൽ ഗൂഗ്​ൾ യൂസർമാരെ തെറ്റിധരിപ്പിക്കുന്നുണ്ടെന്നാണ്​ ഫ്രാൻസ്​ ആരോപിക്കുന്നത്​. യൂസർമാരുടെ സമ്മതമില്ലാതെ അവരുടെ സുപ്രധാന വിവരങ്ങൾ ശേഖരിക്കുന്ന കുക്കികൾ പ്ലേസ്​ ചെയ്​തതിന്​ ഗൂഗിളിന് നേരത്തെ ഫ്രാൻസിൽ പിഴ ചുമത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GoogleFrancehotel rankings
News Summary - France fines Google more than one million euros over hotel rankings practices
Next Story