ഷോർട്ട് ഫിലിം മുതൽ സിനിമ വരെ നിർമിക്കാൻ ഫ്ളോ എ.ഐ; സിനിമ മേഖലയും എ.ഐ ഭരിക്കുമോ?
text_fieldsഗൂഗ്ൾ I/O വാർഷിക സമ്മേളനത്തിൽ നിന്ന്
മേയ് 21, 22 ദിവസങ്ങളിൽ കാലിഫോർണിയയിൽ നടന്ന ഗൂഗിളിന്‍റെ വാർഷിക സമ്മേളനമായ ഗൂഗ്ൾ I/O ആർട്ടിഫിഷൽ ഇന്‍റലിജൻസ് രംഗത്ത് ഗൂഗ്ൾ നടത്തിയ മുന്നേറ്റങ്ങളാണ് എടുത്തുകാണിക്കുന്നത്. ഗൂഗ്ൾ പുതിയതായി പുറത്തിറക്കാൻ പോകുന്ന എ.ഐ ടൂളുകളെയാണ് ഇതിലൂടെ ഡെവലപ്പർമാർക്ക് പരിചയപ്പെടുത്തിയത്.
ഉപയോക്താക്കൾക്ക് വളരെ ഉപകാരപ്രദമാകുന്ന നിരവധി എ.ഐ ടൂളുകളാണ് ഗൂഗ്ൾ അവതരിപിച്ചിരിക്കുന്നത്.എന്നാൽ ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗൂഗ്ളിന്‍റെ ഫ്ളോ(flow). സിനിമാ നിർമാണത്തിനും സർഗാത്മക വിഡിയോ നിർമാണത്തിനുമായായാണ് ഫ്ളോ അവതരിപ്പിച്ചിരിക്കുന്നത്.
ഗൂഗ്ളിന്‍റെ നൂതന എ.ഐ മോഡലുകളായ വിയോ, ഇമേജെൻ എന്നിവയും ഗൂഗ്ൾ ചാറ്റ്ബോട്ടായ ജെമിനിയും ഉപയോഗപ്പെടുത്തിയാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇതിലൂടെ ഹൈ ക്വാളിറ്റി വിഡിയോകൾ നിർമിക്കാൻ കഴിയും. ഇതിലൂടെ സിനിമ നിർമാതാക്കൾക്ക തങ്ങളുടെ ഭാവനകളെ ലളിതമായി വിവരിച്ചാൽ അനുസൃതമായ വിഡിയോ നിർമിച്ച് നൽകും. അധികം വൈകാതെ തന്നെ എ.ഐ സിനിമ നിർമാണമേഖലയിലും മറ്റ് സിനിമാ മേഖലയിലും വ്യാപിക്കുമെന്നതിന്‍റെ സൂചനയാണിത്.
വിഡിയോ ജനറേഷന്‍, സീന്‍ എഡിറ്റിങ്, അസറ്റ് കണ്‍ട്രോള്‍ സൗകര്യങ്ങള്‍ ഫ്‌ളോയിലുണ്ട്. എടുത്ത ഷോട്ടുകള്‍ എഡിറ്റ് ചെയ്യുക, എക്സ്പാൻഡ് ചെയ്യുക, ക്യാമറാ ആംഗിളുകൾ കൺട്രോള്‍ ചെയ്യുക.
എ.ഐ ജനറേറ്റഡ്, പ്രൊഡക്ഷന്‍ റെഡി ക്ലിപ്പുകളും കണ്ടന്റും ഉള്‍ക്കൊള്ളിക്കാം.ഫ്‌ളോ ഇപ്പോള്‍ നല്‍കുക അമേരിക്കയിലെ ഗൂഗിള്‍ എ.ഐ പ്രോ, ഗൂഗിള്‍ എ.ഐ അള്‍ട്രാ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ആയിരിക്കും.തുടര്‍ന്ന് മറ്റ് രാജ്യക്കാര്‍ക്ക് നല്‍കും.
ഫ്ലോ ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും ഭാവിയിൽ സിനിമ, പരസ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഒരു ഗൗരവമേറിയ ഭാഗമായി ഇത് മാറിമെന്ന് പ്രതീക്ഷിക്കുന്നതായും ഗൂഗ്ൾ വ്യക്തമാക്കി. കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തുന്നതോടെ കൂടുതൽ അപ്ഡേറ്റുകൾ ലഭ്യമാകുമെന്നും ഗൂഗ്ൾ കൂട്ടിച്ചേർത്തു.
ചലച്ചിത്രരംഗത്തുള്ള ചിലര്‍ ഇതിനകം ഈ ടൂളിന്റെ സാധ്യതകള്‍ പരീക്ഷിച്ചുവരുന്നുണ്ട്. സംവിധായകന്‍ ഡേവ് ക്ലാര്‍ക്ക് നിര്‍മിച്ച ഫ്രീലാന്‍സേഴ്‌സ് ഫ്ളോയില്‍ നിര്‍മിച്ച ഹ്രസ്വ ചിത്രമാണ്.
ഗൂഗ്ളിന്റെ എ.ഐ വേര്‍ഷനുകള്‍ക്കെല്ലാം അപ്‌ഗ്രേഡ് ചെയ്തു. ജെമിനി 2.5 ഫ്‌ളാഷ്, പ്രോ, ഇമേജന്‍ 4, വിയോ 3, ലൈറിയ 2 തുടങ്ങിയവക്കു പുറമെ സേര്‍ച്ചിലും, ഡീപ് റീസേര്‍ച്ചിലും, ക്യാന്‍വാസിലും, ജിമെയിലിലും, ഗൂഗിള്‍ മീറ്റിലുമെല്ലാം കൊണ്ടുവന്ന നിര്‍മ്മിത ബുദ്ധിയെയും വാർഷിക സമ്മേളനത്തിൽ പരിചയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

