Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right1.33 ലക്ഷം പരാതിയുമായി...

1.33 ലക്ഷം പരാതിയുമായി മുമ്പിൽ ഫ്ലിപ്കാർട്ട്, ആമസോണും മീഷോയും തൊട്ടുപിന്നിൽ; ഇന്ത്യയിൽ ഷോപ്പിങ് ആപ്പുകൾക്കെതിരെ പരാതികൾ ഉയരുന്നു

text_fields
bookmark_border
https://www.madhyamam.com/tags/flipcart
cancel

ഇന്ത്യയിൽ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഉപഭോക്തൃ പരാതികൾ പെരുകുന്നു. നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പരാതികൾ നേരിട്ട പ്ലാറ്റ്‌ഫോമുകളുടെ പട്ടിക സർക്കാർ പുറത്തുവിട്ടു. സാധനങ്ങൾ കൃത്യസമയത്ത് ലഭിക്കാത്തതാണ് ഉപഭോക്താക്കളുടെ പ്രധാന പരാതിയെന്ന് കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അറിയിച്ചു.

ഇ-കൊമേഴ്‌സ് ഭീമന്മാരായ ഫ്ലിപ്പ്കാർട്ട്, ആമസോൺ, മീഷോ എന്നിവയാണ് പരാതികളുടെ എണ്ണത്തിൽ മുൻപന്തിയിലുള്ളത്. കഴിഞ്ഞ വർഷം ഫ്ലിപ്പ്കാർട്ടിനെതിരെ 1.33 ലക്ഷത്തിലധികം പരാതികളാണ് ലഭിച്ചത്. ആമസോൺ, മീഷോ എന്നിവയാണ് തൊട്ടുപിന്നിൽ.

ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ച 10 പ്ലാറ്റ്‌ഫോമുകൾ;

  • ഫ്ലിപ്പ്കാർട്ട്: 1,33000
  • ആമസോൺ: 91248
  • മീഷോ: 29284
  • മിന്ത്ര: 25384
  • നെറ്റ്‌മെഡ്‌സ്: 19895
  • സെപ്‌റ്റോ: 5774
  • ബ്ലിങ്കിറ്റ്: 5102
  • നാപ്‌ടോൾ: 4,079
  • വി.എൽ.ഇ ബസാർ: 3907
  • നൈക: 3405

സാധനങ്ങൾ ഡെലിവറി ചെയ്യാതിരിക്കുന്നതാണ് ഏറ്റവും വലിയ പരാതി. കഴിഞ്ഞ വർഷം മാത്രം ഈ വിഷയത്തിൽ 79,818 പരാതികളാണ് ലഭിച്ചത്. തെറ്റായ ഉൽപ്പന്നങ്ങൾ ഡെലിവറി ചെയ്യുക, റീഫണ്ട് നിഷേധിക്കുക, കേടുപാടുകൾ സംഭവിച്ച ഉൽപ്പന്നങ്ങൾ നൽകുക, ഉപഭോക്താവിന്റെ സമ്മതമില്ലാതെ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുക എന്നിവയാണ് മറ്റ് പ്രധാന പ്രശ്നങ്ങൾ.

ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈൻ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. 2025 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ 91 കോടിയിലധികം രൂപ ഉപഭോക്താക്കൾക്ക് തിരികെ ലഭിക്കാൻ ഹെൽപ്പ് ലൈൻ സഹായകമായി. ഇതിൽ 63 കോടി രൂപയോളം ഇ-കൊമേഴ്‌സ് മേഖലയിലെ പരാതികളുമായി ബന്ധപ്പെട്ടതാണ്.

ഓൺലൈൻ ഷോപ്പിംഗിൽ വീഴ്ചകൾ നേരിടുന്ന ഉപഭോക്താക്കൾക്ക് താഴെ പറയുന്ന മാർഗ്ഗങ്ങളിലൂടെ പരാതികൾ രജിസ്റ്റർ ചെയ്യാം:

  • ടോൾ ഫ്രീ നമ്പർ: 1915
  • വാട്ട്‌സ്ആപ്പ്/എസ്.എം.എസ്: 8800001915
  • ഇമെയിൽ: nch-ca@gov.in
  • വെബ്സൈറ്റ്/ആപ്പ്: consumerhelpline.gov.in, NCH ആപ്പ്, UMANG ആപ്പ്.

മലയാളം ഉൾപ്പെടെ 17 ഭാഷകളിൽ സേവനം ലഭ്യമാണെന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online shopingFlipkartcomplaintsAmazonMeesho
News Summary - Flipkart, Amazon, Meesho, India, Shopping Apps, Complaints,
Next Story