
യൂസർമാരെ നിലനിർത്താൻ പുതിയ തന്ത്രവുമായി ഫേസ്ബുക്ക്; വരുന്നത് മൾട്ടി പ്രൊഫൈൽ ഫീച്ചർ
text_fieldsയൂസർമാരെ തങ്ങളുടെ ആപ്പിൽ നിലനിർത്താൻ പുതിയ വഴികളുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക്. ഇത്തവണ, ഒരേ അക്കൗണ്ടിലേക്ക് ഒന്നിലധികം പ്രൊഫൈലുകൾ ലിങ്ക് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് മാർക്ക് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരേ സമയം ഒരു യൂസറിന് പരമാവധി അഞ്ച് പ്രൊഫൈലുകൾ വരെ യൂസ് ചെയ്യാമെന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഒരു അക്കൗണ്ടിൽ തന്നെ ഈ അഞ്ച് പ്രൊഫൈലുകളും ഉപയോഗിക്കാൻ സാധിക്കും. അതേസമയം, ഈ ഫീച്ചറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ ഉള്ള ആളുകളുമായി ഇടപഴകാൻ വ്യത്യസ്ത അക്കൗണ്ടുകൾ ഉപയോഗിക്കാം എന്നതാണ്. സുഹൃത്തുക്കൾക്ക് വേണ്ടി മാത്രം ഒരു പ്രൊഫൈലും കുടുംബാംഗങ്ങൾക്ക് വേണ്ടി മറ്റൊന്നും കൂടെ വർക്ക് ചെയ്യുന്നവർക്കായി വേറൊരു പ്രൊഫൈലും ഇനി ഒറ്റ അക്കൗണ്ടിന് കീഴിൽ ഉപയോഗിക്കാം.
നിലവിൽ ചില യൂസർമാർക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്. ബീറ്റാ സ്റ്റേജിലെ പരീക്ഷണ ഘട്ടം പൂർത്തിയായതിന് ശേഷം എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും. ഒരൊറ്റ ടാപ്പിൽ ഒരു പ്രൊഫൈലിൽ നിന്ന് മറ്റൊന്നിലേക്ക് പോകാൻ കഴിയു കഴിയുമെന്നതും പ്രത്യേകതയാണ്.
" ആളുകൾക്ക് ഒരു ഫേസ്ബുക്ക് അക്കൗണ്ടുമായി ഒന്നിലധികം പ്രൊഫൈലുകൾ ബന്ധിപ്പിക്കുന്നതിനുള്ള മാർഗം ഞങ്ങൾ പരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. താൽപ്പര്യങ്ങളും ബന്ധങ്ങളും അടിസ്ഥാനമാക്കി ആളുകൾക്ക് അവരുടെ എക്സ്പീരിയൻസ് സെറ്റ് ചെയ്യാൻ സഹായിക്കുന്നതിനായാണ് ഈ ഫീച്ചർ " ഫേസ്ബുക്ക് വക്താവ് ലിയോനാർഡ് ലാം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
