Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഫേഷ്യൽ റെക്കഗ്​നിഷൻ...

ഫേഷ്യൽ റെക്കഗ്​നിഷൻ സിസ്റ്റം ഉപയോഗിക്കുന്നത്​ നിർത്തി ഫേസ്​ബുക്ക്​

text_fields
bookmark_border
ഫേഷ്യൽ റെക്കഗ്​നിഷൻ സിസ്റ്റം ഉപയോഗിക്കുന്നത്​ നിർത്തി ഫേസ്​ബുക്ക്​
cancel

വാഷിങ്​ടൺ: ഫേഷ്യൽ റെക്കഗ്​നിഷൻ സിസ്റ്റം ഉപയോഗിക്കുന്നത്​ നിർത്തി ഫേസ്​ബുക്ക്​. മുഖം തിരിച്ചറിയാനുള്ള സംവിധാനത്തെ സംബന്ധിച്ച്​ ആശങ്കകൾ ഉയരുന്നതിനിടെയാണ്​ കമ്പനിയുടെ നിർണായക തീരുമാനം. ഒരു ബില്യൺ ആളുകളുടെ ഫേഷ്യൽ റെക്കഗ്​നിഷൻ പ്രൊഫൈലുകൾ ഡിലീറ്റ്​ ചെയ്യുമെന്ന്​ ഫേസ്​ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ അറിയിച്ചു.

മുഖം തിരിച്ചറിയാനുള്ള സംവിധാനം കൃത്യമായി ഉപയോഗിക്കുന്നതിന്​ ചട്ടങ്ങൾ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്​ ​രാജ്യത്തെ ഏജൻസികളെന്ന്​ മെറ്റ വൈസ്​ പ്രസിഡന്‍റ്​ ജെറോം പെസിന്‍റി പറഞ്ഞു. ഇതുസംബന്ധിച്ച അനിശ്​ചിതത്വം തുടരുന്ന സാഹചര്യത്തിൽ ഫേഷ്യൽ റെക്കഗ്​നിഷൻ സിസ്റ്റത്തിന്‍റെ ഉപയോഗം പരിമിതപ്പെടുത്തുകയാണെന്ന്​ കമ്പനി അറിയിച്ചു.

റീടെയിലേഴ്​സ്​, ആശുപത്രികൾ, വിവിധ ബിസിനസ്​ സ്ഥാപനങ്ങൾ എന്നിവ​രെല്ലാം ഫേസ്​ബുക്കിന്‍റെ മുഖം തിരിച്ചറിയുന്ന സംവിധാനം ഉപയോഗിക്കുന്നുണ്ട്​. പൗരൻമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നാണ്​ ഉയരുന്ന പ്രധാനവിമർശനം.

നേരത്തെ മൈസ്രോസോഫ്​റ്റ്​, ഐ.ബി.എം, ആമസോൺ പോലുള്ള കമ്പനികളും ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നത്​ അവസാനിപ്പിച്ചിരുന്നു. ഫേസ്​ബുക്കിന്​ മേലുള്ള നിരീക്ഷണം വിവിധ ഏജൻസികൾ ശക്​തമാക്കിയെന്ന റിപ്പോർട്ടുകൾക്കിടെയാണ്​ ഫേഷ്യൽ റെക്കഗ്​നിഷൻ സിസ്റ്റം ഉക്ഷേിക്കുന്നുവെന്ന്​ അറിയിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Facebook
News Summary - Facebook will shut down facial recognition system
Next Story