Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്ലാറ്റ്​ഫോമിലെ കുട്ടി യൂസർമാരെ കണ്ടെത്താൻ പുതിയ വിദ്യയുമായി ഫേസ്​ബുക്ക്​
cancel
camera_alt

(Picture: Reuters)

Homechevron_rightTECHchevron_rightTech Newschevron_rightപ്ലാറ്റ്​ഫോമിലെ...

പ്ലാറ്റ്​ഫോമിലെ 'കുട്ടി യൂസർ'മാരെ കണ്ടെത്താൻ പുതിയ വിദ്യയുമായി ഫേസ്​ബുക്ക്​

text_fields
bookmark_border

സമൂഹ മാധ്യമങ്ങൾ ഏറെ ഉപകാരപ്രദവും ഇന്നത്തെ കാലത്ത്​ ഒഴിച്ചുകൂടാനാകാത്തതുമായ പ്ലാറ്റ്​ഫോമുകളായി മാറിക്കൊണ്ടിരിക്കുകയാണ്​. എങ്കിലും കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം എന്നും രക്ഷിതാക്കൾക്ക്​ തലവേദനയാണ്​. കുഞ്ഞുമക്കളുടെ നിഷ്​കളങ്കതയെ ചൂഷണം ചെയ്യാനായി ഫേസ്​ബുക്കിലും ഇൻസ്റ്റാഗ്രാമിലും വട്ടമിട്ടുപറക്കുന്ന കഴുകൻമാരാണ്​ രക്ഷിതാക്കളെ അലട്ടുന്നത്​.

എന്നാൽ, സമൂഹ മാധ്യമ ഭീമനായ ഫേസ്​ബുക്ക്​ അതിനൊരു വഴികണ്ടെത്തിയിരിക്കുകയാണ്​. 13 വയസിന്​ താഴെയുള്ളവർ ഫേസ്​ബുക്ക്​ ഉപയോഗിക്കുന്നത്​ കണ്ടെത്താനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസി​െൻറ (എ.ഐ) സഹായം തേടുമെന്നാണ്​ ​​​ഫേസ്​ബുക്ക്​ അറിയിച്ചിരിക്കുന്നത്​. ഫേസ്​ബുക്ക്​ യൂത്ത്​ പ്രൊഡക്​ട്​സി​െൻറ വൈസ്​ പ്രസിഡൻറായ പവ്​നി ദിവാൻജിയാണ്​ ഇക്കാര്യം അറിയിച്ചത്​.

യൂസർമാരുടെ പ്രായം കണക്കാക്കാനായി ഒരു സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അതുവഴി അത്തരത്തിലുള്ള അക്കൗണ്ടുകൾ കണ്ടെത്തി നീക്കം ചെയ്യാൻ കഴിയുമെന്നുമാണ്​ ഫേസ്​ബുക്ക്​ പ്രതീക്ഷിക്കുന്നത്​. അതേസമയം ആളുകളുടെ ഐഡികൾ ശേഖരിക്കുന്നതിന് "കാര്യമായ പരിമിതികൾ" ഉണ്ടെന്നും പവ്​നി ദിവാൻജി വ്യക്​തമാക്കി.

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും 13 വയസ്സിന് താഴെയുള്ള ആളുകൾക്ക്​ ഉപയോഗിക്കാനായി രൂപകൽപ്പന ചെയ്​ത പ്ലാറ്റ്​ഫോമുകളല്ല, അതിനാൽ അത്തരക്കാർ സൈൻ - അപ്പ് ചെയ്യുന്നത് തടയാനായി കമ്പനി ഇപ്പോൾ പുതിയ വഴികൾ സൃഷ്ടിച്ചുവരികയാണ്​. കുട്ടികളെല്ലാം ഇപ്പോൾ ഒാൺലൈനിലാണ്​ എന്നതാണ്​ യാഥാർഥ്യം. അതുകൊണ്ടുതന്നെ മാതാപിതാക്കളുടെ നിയന്ത്രണത്തിൽ കുട്ടികൾക്ക്​ ഉപയോഗിക്കാൻ സാധിക്കുന്ന മറ്റൊരു പ്ലാറ്റ്​ഫോം ഞങ്ങൾ ഒരുക്കേണ്ടതുണ്ട്​. 13 വയസിന്​ താഴെയുള്ളവർക്കായി ഒരുങ്ങുന്ന ഇൻസ്റ്റാഗ്രാം ഉദ്ധരിച്ചുകൊണ്ട്​ പവ്​നി ദിവാൻജി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial IntelligenceFacebook
News Summary - Facebook to use Artificial Intelligence to detect users under the age of 13
Next Story