Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightവർഗീയത എതിർക്കുന്നു;...

വർഗീയത എതിർക്കുന്നു; തങ്ങളുടേത് പക്ഷപാതിത്വമില്ലാത്ത പ്രവർത്തനമെന്ന്​ ഫേസ്​ബുക്ക്​

text_fields
bookmark_border
വർഗീയത എതിർക്കുന്നു; തങ്ങളുടേത് പക്ഷപാതിത്വമില്ലാത്ത പ്രവർത്തനമെന്ന്​ ഫേസ്​ബുക്ക്​
cancel

ന്യൂഡൽഹി:​ തുറന്നതും സുതാര്യവും പക്ഷപാതിത്വമില്ലാത്തതുമായ സ്ഥാപനമാണ്​​ തങ്ങളുടേതെന്ന്​ സോഷ്യൽ മീഡിയ ഭീമൻ ഫേസ്​ബുക്ക്​. ബിജെപി അംഗങ്ങളുടെ വിദ്വേഷവും പ്രകോപനപരവുമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നില്ലെന്നതടക്കമുള്ള ആരോപണങ്ങൾക്ക്​ മറുപടി പറയുകയായിന്നു ഫേസ്​ബുക്ക്​ ഇന്ത്യ വൈസ്​ പ്രസിഡൻറും മാനേജിങ്​ ഡയറക്​ടറുമായ അജിത്​ മോഹൻ​.

'കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നയങ്ങൾ നടപ്പിലാക്കുന്ന രീതിയിൽ ഞങ്ങർ പക്ഷപാതപരമായി ഇടപെടുന്നുവെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്​. ഇത്തരം ആരോപണങ്ങൾ വളരെ ഗൗരവത്തിൽ​ എടുത്തിട്ടുണ്ട്​​. എന്നാൽ, ഏത്​ രൂപത്തിലുള്ള വിദ്വേഷത്തെയും വർഗീയതയെയും ഞങ്ങൾ അപലപിക്കുന്നതായി ഇൗ സാഹചര്യത്തിൽ വ്യക്​തമാക്കാൻ ആഗ്രഹിക്കുകയാണ്​. ഫേസ്​ബുക്കി​െൻറ നയ വികസനവും അത്​ നടപ്പിലാക്കുന്നതിനെ കുറിച്ചും ഒരു വ്യക്​തത നൽകാൻ ഇൗ അവസരം ഞങ്ങൾ ഉപയോഗപ്പെടുത്തുകയാണ്​. - അജിത്​ മോഹൻ പ്രസ്​താവനയിൽ പറഞ്ഞു.

ഫേസ്ബുക്കി​െൻറ ബി.ജെ.പി അനുകൂല നിലപാടുമായി ബന്ധപ്പെട്ടാണ്​ രാജ്യത്ത് ഇപ്പോൾ​ വിവാദം കനക്കുന്നത്​​. വര്‍ഗീയ-വിദ്വേഷ പ്രചരണങ്ങള്‍ക്ക് ഫേസ് ബുക്ക് വേദിയൊരുക്കി എന്ന്​ എന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിൽ ഫേസ്ബുക്കിന്‍റെ പബ്ലിക് പോളിസി ഡയറക്ടർ അംഖി ദാസിനെതിരെ കേസെടുത്തിരുന്നു.

ഇന്ത്യയിൽ ഫേസ്​ബുക്ക്​ വെച്ചുപുലർത്തുന്ന പക്ഷപാതിത്വത്തെ കുറിച്ച് കമ്പനിയുടെ തന്നെ​ ആഗോള ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിനിടെ ഫേസ്​ബുക്ക്​ തങ്ങളുടെ ജീവനക്കാരെ പരസ്യമായി പ്രതിരോധിച്ച്​​ രംഗത്തെത്തി​. 'ഞങ്ങളുടെ ജീവനക്കാർ വ്യത്യസ്​തമായ രാഷ്​ട്രീയ പശ്ചാത്തലവും ചിന്താഗതിയും വെച്ചുപുലർത്തുന്നവരാണെങ്കിലും അവരെ ഏൽപ്പിച്ച കടമകൾ കൃത്യമായി നിർവഹിക്കുകയും ഞങ്ങളുടെ നയങ്ങളെ ന്യായവും പക്ഷപാതമില്ലാത്ത രീതിയിലും വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്​. ഉള്ളടക്കവുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ ഒരു വ്യക്​തി ഏകപക്ഷീയമായി എടുക്കുന്നതല്ല. അവയിൽ കമ്പനിയുടെ വിവിധ ടീമുകളിൽ നിന്നുമുള്ള കാഴ്​ച്ചപ്പാടുകളും ഉൾകൊള്ളുന്നുണ്ട്​. ഞങ്ങളുടെ കമ്യൂണിറ്റി മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന എല്ലാ പോസ്റ്റുകളും നീക്കം ചെയ്തു. പൊതുപ്രവര്‍ത്തകരുടെ അത്തരം ഉള്ളടക്കമുള്ള പോസ്റ്റുകള്‍ തുടര്‍ന്നും നീക്കം ചെയ്യും. -പ്രസ്​താവനയിൽ അജിത്​ മോഹൻ കൂട്ടിച്ചേർത്തു.

ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ മു​സ്​​ലിം വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ഫേ​സ്ബു​ക്കി​ല്‍നി​ന്ന്​ നീ​ക്കം ചെ​യ്യാ​ത്ത​ത് മേ​ധാ​വി​ക​ളു​ടെ നി​ര്‍ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്ന് ഫേസ്​ബുക്കി​െൻറ ജീവനക്കാർർ വെളിപ്പെടുത്തിയിരുന്നു. 'മോ​ദി​യു​ടെ പാ​ര്‍ട്ടി​ക്കാ​രാ​യ രാ​ഷ്​​ട്രീ​യ​ക്കാ​രു​ടെ ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്താ​ല്‍ ഇ​ന്ത്യ​യി​ലെ ക​മ്പ​നി​യു​ടെ വ്യാ​പാ​ര സാ​ധ്യ​ത​ക​ളെ ബാ​ധി​ക്കും' എ​ന്ന് ഫേ​സ്ബു​ക്കി​ന് വേ​ണ്ടി കേ​ന്ദ്ര സ​ര്‍ക്കാ​റി​ല്‍ ലോ​ബി​യി​ങ്​ ന​ട​ത്താ​ന്‍കൂ​ടി നി​യു​ക്ത​യാ​യ അം​ഖി ദാ​സ് ജീ​വ​ന​ക്കാ​രോ​ട് പ​റ​ഞ്ഞി​രു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ന്‍ പ​ത്രം 'വാ​ള്‍ സ്ട്രീ​റ്റ് ജേ​ണ​ല്‍' ആണ്​ റിപ്പോർട്ട്​ ചെയ്​തത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookBJP Facebook linkBJP
News Summary - Facebook says it is open, transparent and non-partisan
Next Story