Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightസോറി പറഞ്ഞ്​...

സോറി പറഞ്ഞ്​ സുക്കർബർഗ്​; 'പണിമുടക്കി' 7 മണിക്കൂറിന്​ ശേഷം ഫേസ്​ബുക്കും വാട്​സ്​ആപ്പും ഇൻസ്റ്റയും തിരിച്ചെത്തി

text_fields
bookmark_border
facebook whatsapp instagram
cancel

ന്യൂഡൽഹി: ഏഴുമണിക്കൂറുകൾക്ക്​ ശേഷം പണിമുടക്കിയ പ്രമുഖ സമൂഹ മാധ്യമങ്ങളായ ഫേസ്​ബുക്ക്​, വാട്​സ്​ആപ്പ്​, ഇൻസ്​റ്റഗ്രാം എന്നിവ വീണ്ടും പ്രവർത്തനസജ്ജമായി. ഉപയോക്താക്കൾക്ക്​ ബുദ്ധിമുട്ടുണ്ടായതിൽ ഫേസ്​ബുക്ക്​ സി.ഇ.ഒ മാർക്ക്​ സുക്കർബർഗ്​ ക്ഷമ ചോദിച്ചു.

തിങ്കളാഴ്ച രാത്രി ഒമ്പത്​ മണിയോടെയാണ്​ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഫേസ്​ബുക്കിന്‍റെ ഉടമസ്​ഥതയിലുള്ള സാമൂഹിക മാധ്യമ അപ്ലക്കേഷനുകൾ നിശ്ചലമായത്​. ചൊവ്വാഴ്ച പുലർച്ചെ പ്രശ്​നം ഭാഗികമായി പരിഹരിച്ചതോടെയാണ്​ സമൂഹ മാധ്യമ ലോകം വീണ്ടും സജീവമായത്​. എന്നാൽ ഫേസ്​ബുക്ക്​ മെസഞ്ചറിന്‍റെ പ്രശ്​നങ്ങൾ പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും പ്രശ്​നങ്ങൾ നേരിടുന്നതായി ചില വാട്​സ്​ആപ്പ്​ ഉപയോക്താക്കളും പരാതിപ്പെടുന്നു.

വാട്​സ്​ആപ്പിൽ ​മെസ്സേജുകൾ അയക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളായിരുന്നു നിലച്ചിരുന്നത്​​. ഫേസ്​ബുക്കിലും ഇൻസ്റ്റയിലും ഫീഡുകൾ ലോഡാവാത്ത അവസ്ഥയുമുണ്ടായി​.ആപ്പുകൾ പ്രവർത്തനരഹിതമായതോടെ ഫേസ്​ബുക്കിന്‍റെ ഓഹരിയിൽ ഇടിവുണ്ടായിരുന്നു. ഫേസ്​ബുക്കിന്‍റെ ഓഹരിമൂല്യം 5.5 ശതമാനമാണ്​ ഇടിഞ്ഞത്​.

കമ്പനിയുടെ ആഭ്യന്തര പ്രശ്​നങ്ങളാണ്​ ആപ്പുകൾ നിശ്ചലമാകാൻ കാരണമെന്നും അട്ടിമറി സാധ്യത നടന്നതായും ചില സാ​ങ്കേതിക വിദഗ്​ധർ സംശയം ഉന്നയിച്ചിരുന്നു. എന്നാൽ ഉപയോക്താക്കളെ സെർവറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ൻ നെയിം സിസ്റ്റം (ഡി.എൻ.എസ്) തകരാറാണു കാരണമെന്നാണു വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsApp downFacebook downInstagramFacebookwhatsapp
News Summary - Facebook, Instagram, WhatsApp partially reconnect after 7 hour global outage
Next Story