Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികളെയല്ല പ്ലാറ്റ്ഫോമുകളെയാണ് നിയന്ത്രിക്കേണ്ടത്; കൗമാരക്കാരുടെ സമൂഹമാധ്യമ വിലക്കിനെതിരെ ഈസ്റ്റോണിയ രംഗത്ത്

text_fields
bookmark_border
https://www.madhyamam.com/tags/social-media-ban
cancel

കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് പൂർണ്ണമായി നിരോധിക്കുകയല്ല മറിച്ച് കുട്ടികൾക്ക് സുരക്ഷിതമായ രീതിയിൽ പ്ലാറ്റ്‌ഫോമുകളിൽ മാറ്റം വരുത്താൻ ടെക് കമ്പനികളെ നിർബന്ധിതരാക്കുകയാണ് വേണ്ടതെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ഈസ്റ്റോണിയ. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ നീക്കം നടത്തുന്നതിനിടെയാണ് ഈസ്റ്റോണിയ രംഗത്തെത്തിയത്.

13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുക എന്നതാണ് യൂറോപ്യൻ യൂണിയന്‍റെ നിലപാട്. എന്നാൽ കുട്ടികളുടെ പ്രവേശനം തടയുന്നതിന് പകരം ആപ്പുകൾ കുട്ടികളുടെ സുരക്ഷക്കനുയോജ്യമായി പുനർരൂപകൽപ്പന ചെയ്യുകയാണ് വേണ്ടതെന്നാണ് ഈസ്റ്റോണിയ പറയുന്നത്.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ സർവീസസ് ആക്ട് കർശനമായി നടപ്പിലാക്കണമെന്നാണ് ഈസ്റ്റോണിയ ആവശ്യപ്പെടുന്നത്. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ ഈ നിയമപ്രകാരം നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ ടെക് കമ്പനികൾക്ക് നിയമപരമായി തന്നെ നിർബന്ധമാക്കണമെന്ന് ഈസ്റ്റോണിയ വാദിക്കുന്നു. നിലവിൽ ഉപയോക്താക്കളെ തുടർച്ചയായി ആപ്പുകളിൽ തളച്ചിടുന്ന രീതിയിലുള്ള ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക് തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് യൂറോപ്യൻ യൂണിയൻ അന്വേഷണം നടത്തിവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Estonia opposes social media ban for teenagers
Next Story