Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോൺ മോഷ്ടിക്കപ്പെട്ടതോടെ ഗൂഗിൾ അക്കൗണ്ടിലേക്ക് പ്രവേശനം നഷ്ടമായി; ഗൂഗിളിനെതിരെ കോടതി കയറി എൻജിനീയറിങ് വിദ്യാർഥി

text_fields
bookmark_border
https://www.madhyamam.com/tags/google
cancel

ഫോൺ മോഷ്‌ടിക്കപ്പെട്ടതിനെത്തുടർന്ന് സ്വന്തം ഗൂഗിൾ അക്കൗണ്ടുകളിലേക്ക് പ്രവേശനം നഷ്ടപ്പെട്ട 19 വയസ്സുകാരനായ എൻജിനീയറിങ് വിദ്യാർഥി നിയമപോരാട്ടത്തിൽ. രണ്ട് വർഷത്തിലേറെയായി തന്റെ മൂന്ന് ഗൂഗിൾ അക്കൗണ്ടുകളും തുറക്കാനാവാത്ത അവസ്ഥയിലാണെന്നും ഡാറ്റ നഷ്ടപ്പെടാമെന്ന ആശങ്കയുണ്ടെന്നും പറഞ്ഞ് ഇയാൾ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഒക്ടോബർ 15-ന് ജസ്റ്റിസ് ത്രിഭുവൻ ദഹിയ വിദ്യാർഥിയുടെ ഹർജിയിൽ കേന്ദ്ര സർക്കാരിനും മറ്റ് എതിർകക്ഷികൾക്കും നോട്ടീസ് അയച്ചു. മൂന്നാം എതിർകക്ഷിയായ ഗൂഗിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. കേസ് നവംബർ 20-ന് വീണ്ടും പരിഗണിക്കും.

2024 ഓഗസ്റ്റ് 18നാണ് വിദ്യാർത്ഥിയുടെ ഫോൺ മോഷ്‌ടിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ മൂന്ന് ഗൂഗിൾ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരുന്ന ഏക ഉപകരണം ഈ ഫോൺ ആയിരുന്നു. ഫോൺ നഷ്ടപ്പെട്ടതോടെ അക്കൗണ്ടുകളിലേക്കുള്ള പ്രവേശനവും പൂർണ്ണമായി നിലച്ചു.

ഗൂഗിളിന്റെ റിക്കവറി സംവിധാനം കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയതായി ഹർജിയിൽ പറയുന്നു. അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് വെരിഫിക്കേഷൻ കോഡ് അയക്കാൻ ശ്രമിക്കുമ്പോൾ കോഡ് ചെന്നെത്തുന്നത് ലോക്ക് ഔട്ട് ആയിരിക്കുന്ന അതേ ജിമെയിൽ അക്കൗണ്ടിലേക്കാണ്. തുടർന്ന് വിദ്യാർത്ഥി സൈബർ സെല്ലിലും ഗൂഗിളിനും പരാതി നൽകുകയും വിവരാവകാശ നിയമപ്രകാരം അപേക്ഷകൾ സമർപ്പിക്കുകയും ചെയ്തു. ഇതിനുമുമ്പും അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, ഐ.ടി ചട്ടങ്ങൾ പ്രകാരമുള്ള അപ്പലേറ്റ് അതോറിറ്റി മുമ്പാകെ അപ്പീൽ നൽകാൻ കോടതി നിർദ്ദേശിക്കുകയാണുണ്ടായത്.

ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ രൂപീകരിച്ച ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റി ജിമെയിൽ അക്കൗണ്ടുകളിൽ നിന്ന് ഡാറ്റ വീണ്ടെടുക്കാൻ വിദ്യാർത്ഥിക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങളും പിന്തുണയും നൽകാൻ ഗൂഗിളിന് ഉത്തരവ് നൽകിയിരുന്നു. എന്നാൽ ഉത്തരവ് വന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വിദ്യാർത്ഥി ഹൈക്കോടതിയെ ബോധിപ്പിച്ചു. സെപ്റ്റംബർ 9-ന് അയച്ച ഇമെയിലുകൾക്ക് പോലും ഗൂഗിളിന്റെ ഭാഗത്തുനിന്ന് മറുപടിയുണ്ടായില്ല.

രണ്ട് വർഷത്തോളം ഉപയോഗമില്ലാത്ത അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്ന ഗൂഗിളിന്റെ നയമാണ് വിദ്യാർത്ഥിയുടെ പ്രധാന ആശങ്ക. അവസാനമായി ലോഗിൻ ചെയ്ത തീയതി മുതൽ കണക്കാക്കിയാൽ ഈ കാലാവധി 2026 ഓഗസ്റ്റ് 18ന് അവസാനിച്ചിട്ടുണ്ട്. എതുനിമിഷവും തന്റെ ഡാറ്റ എന്നെന്നേക്കുമായി മായ്ക്കപ്പെടാം എന്ന ഭയത്തിലാണ് വിദ്യാർത്ഥി.

ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്റ്റ്, 2023 (DPDP Act) മുൻനിർത്തിയാണ് വിദ്യാർത്ഥിയുടെ അഭിഭാഷകനായ സത്യം ടണ്ഠൻ കോടതിയിൽ വാദങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഡാറ്റ നഷ്ടപ്പെടുന്നത് ആക്ടിന്റെ സെക്ഷൻ 2(u) പ്രകാരം വ്യക്തിഗത ഡാറ്റാ ലംഘനം ആയി കണക്കാക്കണമെന്നും, ആക്ട് പ്രകാരം ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ കമ്പനി ബാധ്യസ്ഥനാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഗൂഗിളിന്റെ രണ്ട് വർഷത്തെ ഡാറ്റാ ഡിലീസൻ നയത്തെയും ഹർജിക്കാരൻ ചോദ്യം ചെയ്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - engneering student against google ഗൂഗിൾ
Next Story