Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാംഗോ ഫോൺ ഉടമകൾക്കെതിരെ എൻഫോഴ്സ്മെൻറ് അന്വേഷണം
text_fieldsbookmark_border
കൊച്ചി: വ്യാജരേഖ ചമച്ച് പണം തട്ടിയ കേസിൽ മാംഗോ ഫോൺ ഉടമകൾക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. 2016ൽ ബാങ്ക് ഓഫ് ബറോഡയിൽനിന്ന് 2.68 കോടി തട്ടിയ കേസിലാണ് അന്വേഷണം. ആേൻറാ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനുമെതിരെയാണ് അന്വേഷണം.
കേസുമായി ബന്ധപ്പെട്ട് ഇരുവരെയും കളമശ്ശേരി അറസ്റ്റ് ചെയ്തിരുന്നു. മുട്ടിൽ മരംകൊള്ള േകസിൽ ഇവർ പ്രതികളായതോടെയാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസിൽ എഫ്.ഐ.ആർ അടക്കം വിശദാംശം തേടിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷമാകും തുടർ നടപടി തീരുമാനിക്കുക.
Next Story

