Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീവനക്കാർ ആഴ്ചയിൽ മൂന്നുദിവസം ഓഫിസിൽ നേരിട്ടെത്തി ജോലി ചെയ്യണം; അല്ലാത്തവർക്ക് പിരിഞ്ഞുപോകാം -മുന്നറിയിപ്പുമായി മെറ്റ

text_fields
bookmark_border
ജീവനക്കാർ ആഴ്ചയിൽ മൂന്നുദിവസം ഓഫിസിൽ നേരിട്ടെത്തി ജോലി ചെയ്യണം; അല്ലാത്തവർക്ക് പിരിഞ്ഞുപോകാം -മുന്നറിയിപ്പുമായി മെറ്റ
cancel

ന്യൂയോർക്: ആഴ്ചയിൽ മൂന്നിദിവസം ഓഫിസിൽ നേരിട്ടെത്തി ജോലി ചെയ്യണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകി മെറ്റ. നിർദേശം പാലിക്കാൻ താൽപര്യമില്ലാത്തവർക്ക് പിരിഞ്ഞുപോകാമെന്നും കമ്പനി നയം വ്യക്തമാക്കിയിട്ടുണ്ട്. മെറ്റയുടെ ഹ്യൂമൻ റിസോഴ്സസ് മേധാവിയായ ലോറി ഗോലർ ഇ-മെയിൽ വഴിയാണ് ഇക്കാര്യം ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. സെപ്റ്റംബർ മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക.

ആഴ്ചയിൽ മൂന്നുദിവസം ജീവനക്കാർ മെറ്റയുടെ ഓഫിസുകളിൽ നേരിട്ടെത്തി ജോലി ചെയ്യണമെന്നാണ് നിർദേശം. ജീവനക്കാർ തമ്മിൽ ആരോഗ്യപരമായ ബന്ധം വളർത്തുന്നതിനും സഹകരണം ദൃഢമാക്കുന്നതിനും വേണ്ടിയാണിതെന്നാണ് കമ്പനിയുടെ വിശദീകരണം. മാസത്തിൽ ജീവനക്കാരുടെ ഹാജർ നിലയും പരിശോധിക്കും.

നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കും. ആവശ്യമെങ്കിൽ ടെർമിനേറ്റ് ചെയ്യുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. അതേസമയം ഉൾപ്രദേശങ്ങളിലുള്ളവർ ബുദ്ധിമുട്ടി ഓഫിസിലേക്ക് വരേണ്ടെന്നും പറയുന്നുണ്ട്. അത്തരക്കാർ രണ്ടുമാസം കൂടുമ്പോൾ നാലുദിവസം ഓഫിസിലെത്തിയാൽ മതിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Employees ignoring 3 day per week office rule could be fired warns Meta
Next Story