Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വൈദ്യുതി വിൽക്കാനും അനുവദിക്കണം; അപേക്ഷയുമായി ടെസ്​ല
cancel
Homechevron_rightTECHchevron_rightTech Newschevron_rightവൈദ്യുതി വിൽക്കാനും...

വൈദ്യുതി വിൽക്കാനും അനുവദിക്കണം; അപേക്ഷയുമായി ടെസ്​ല

text_fields
bookmark_border

ടെക്​സസ്​: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ ഇലോണ്‍ മസ്‌കി​െൻറ ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ല അമേരിക്കയിൽ വൈദ്യുതി വില്‍പ്പനയിലേക്കും കടക്കാനൊരുങ്ങുന്നു. ടെക്‌സസിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി നേരിട്ട്​ വില്‍ക്കാനുള്ള അനുമതി ആവ​ശ്യപ്പെട്ടുകൊണ്ട്​ കമ്പനി, പബ്ലിക് യൂട്ടിലിറ്റി കമ്മീഷന് അപേക്ഷ നൽകുകയും ചെയ്​തിട്ടുണ്ട്​. മസ്‌കി​െൻറ ടെസ്‌ല എനര്‍ജി വെഞ്ച്വേഴ്‌സ് എന്ന വിഭാഗമാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ടെക്സസിലെ ആംഗിൾട്ടണിൽ 100 മെഗാവാട്ടി​െൻറ വലിയൊരു ഉൗർജ്ജ സംഭരണ പദ്ധതി നടപ്പിലാക്കിവരികയാണ്​ ടെസ്​ല. അത്​ മുന്നിൽ കണ്ടുകൊണ്ടാണ്​ ഇലോൺ മസ്​കും സംഘവും വൈദ്യുതി വിതരണത്തിനുള്ള അനുമതി തേടുന്നത്​. അതേസമയം, സമാനമായ പദ്ധതികൾ ആസ്‌ട്രേലിയയിലും ബ്രിട്ടനിലും നടപ്പിലാക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elon muskTeslaelectricity
News Summary - Elon musks Tesla files to sell electricity in Texas
Next Story