Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇലോൺ മസ്​ക്​ എഫക്​ട്​; ബാറ്ററി വിറ്റ്​ സമ്പത്തിൽ ജാക്ക്​ മായെ പിന്നിലാക്കി ഈ ചൈനക്കാരൻ
cancel
Homechevron_rightTECHchevron_rightTech Newschevron_right'ഇലോൺ മസ്​ക്​...

'ഇലോൺ മസ്​ക്​ എഫക്​ട്​'; ബാറ്ററി വിറ്റ്​ സമ്പത്തിൽ ജാക്ക്​ മായെ പിന്നിലാക്കി ഈ ചൈനക്കാരൻ

text_fields
bookmark_border

ആലിബാബ സ്​ഥാപകനും ചൈനീസ്​ ടെക്​ കോടീശ്വരനുമായ ജാക്ക്​ മായെ സമ്പത്തി​െൻറ കാര്യത്തിൽ പിന്നിലാക്കിക്കൊണ്ട്​ ഞെട്ടിച്ചിരിക്കുകയാണ് മറ്റൊരു ചൈനീസ്​ ടെക്​ വ്യവസായിയായ​ സെങ്​ യുക്വിൻ. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക്-വാഹന ബാറ്ററി നിർമ്മാതാക്കളായ കണ്ടംപ്രറി ആമ്പെരെക്സ് ടെക്നോളജിയുടെ (സി.എ.ടി.എൽ) സ്ഥാപകനാണ്​ സെങ്​ യുക്വിൻ.

സി.എ.ടി.എല്ലി​െൻറ ഓഹരികൾ ഈ വർഷം ഉയർന്നതോടെ ബ്ലൂംബർഗ് ബില്യണയർ സൂചിക പ്രകാരം സെങ്ങി​െൻറ മൊത്തം മൂല്യം 49.5 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്​. അലിബാബ ഗ്രൂപ്പ് ഹോൾഡിങ്​ ലിമിറ്റഡ്​ സഹസ്ഥാപകനായ ജാക്ക്​ മായുടെ ആകെ മൂല്യം 48.1 ബില്യൺ ഡോളറാണ്​.

അതോടെ ഏഷ്യയിലെ ഏറ്റവും വലിയ പണക്കാരിൽ അഞ്ചാമനായും സെങ്​ മാറി. അമേരിക്കൻ ഇലക്​ട്രിക്​ കാർ കമ്പനിയായ ടെസ്​ലയുമായി ബാറ്ററി ഇടപാടുള്ള കമ്പനിയാണ്​ സെങ്​ യുക്വി​േൻറത്​. ഇലോൺ മസ്​കി​െൻറ കാർ കമ്പനിക്ക്​ ബാറ്ററി വിതരണം നടത്തുന്ന പ്രധാനപ്പെട്ട കമ്പനി സെങ്ങി​േൻറതാണ്​. ടെസ്​ലയുടെ വലിയ വളർച്ച സെങ്ങിന്​ ലോട്ടറിയായി എന്ന്​ പറയാം. ക്ലീൻ എനർജി കുതിച്ചുചാട്ടത്തി​െൻറ കാലത്ത്​ ചൈനയിലെ പുതിയ തലമുറ വ്യവസായികൾ എങ്ങനെ സമ്പാദിക്കുന്നുവെന്നതി​െൻറ ഏറ്റവും പുതിയ അടയാളമാണ്​ സെങ്ങി​െൻറ വളർച്ച.

"ശതകോടീശ്വര റാങ്കിങ്ങിൽ പൊതുവേ റിയൽ എസ്റ്റേറ്റ് വ്യവസായികളും ടെക്​ സംരംഭകരുമാണ്​ ആധിപത്യം പുലർത്തിയിരുന്നത്​. ഇപ്പോൾ പുതിയ ഉൗർജ്ജ മേഖലയിൽ നിന്നുള്ളവരെയും കൂടുതലായി ഞങ്ങൾക്ക്​ കാണാൻ സാധിക്കുന്നു," -സിൻ‌ഹുവ യൂണിവേഴ്​സിറ്റിയുടെ എൻ‌.ഐ‌.എഫ്‌.ആർ ഗ്ലോബൽ ഫാമിലി ബിസിനസ് റിസർച്ച് സെൻറർ ഡയറക്ടർ ഹാവോ ഗാവോ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:batteryElon MuskTeslaJack Mabattery makerZeng Yuqun
News Summary - Elon Musks China battery partner Zeng Yuqun is now richer than Jack Ma
Next Story