Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്വിറ്റർ സി.ഇ.ഒ സ്ഥാനം ഒഴിയണോ?; അഭിപ്രായ സർവേ നടത്തി വെട്ടിലായി ഇലോൺ മസ്ക്

text_fields
bookmark_border
Elon Musk
cancel

ന്യൂയോർക്: ട്വിറ്റർ മേധാവി സ്ഥാനത്ത് നിന്ന് താൻ ഒഴിയമോ എന്നു ചോദിച്ച് അഭിപ്രായ സർവേ നടത്തിയ ഇലോൺ മസ്കിന്റെ കണക്കുകൂട്ടൽ തെറ്റി. ട്വിറ്ററിലൂടെയാണ് മസ്ക് അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം താൻ അംഗീകരിക്കുമെന്നും മസ്ക് ഉറപ്പു നൽകിയിരുന്നു.

വോട്ടെടുപ്പ് തുടങ്ങി എട്ടുമണിക്കൂർ പിന്നിട്ടപ്പോൾ 175 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തി. അതിൽ 57.5 ശതമാനം പേർ മസ്ക് ഒഴിയണമെന്ന് അഭിപ്രായപ്പെട്ടു. 42.5 ശതമാനം ആളുകൾ മസ്കിനെ പിന്തുണച്ചു.

ഇതിന് പിന്നാലെ മറ്റ് ചില ട്വീറ്റുകളും മസ്‌ക് പങ്കുവെച്ചു. ''മുന്നോട്ട് പോകുമ്പോള്‍, വലിയ നയപരമായ മാറ്റങ്ങള്‍ക്കായി ഒരു വോട്ടെടുപ്പ് ഉണ്ടാകും. ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനി സംഭവിക്കില്ല''- അദ്ദേഹം ഒരു ട്വീറ്റില്‍ പറഞ്ഞു. ''നിനക്കിഷ്ടമുള്ളത് കരുതിയിരിക്കുക എന്ന പഴഞ്ചൊല്ല് പോലെ, നിങ്ങള്‍ക്ക് അത് ലഭിച്ചേക്കാം''-എന്ന് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം കുറിച്ചു.



നേരത്തെ യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ട്വിറ്ററിലേക്ക് തിരികെ കൊണ്ടുവരാൻ മസ്ക് വോട്ടെടുപ്പ് നടത്തിയിരുന്നു. അതിൽ ട്രംപിനെ ട്വിറ്ററിലേക്ക് തിരികെ കൊണ്ടുവരണമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. ട്വിറ്ററിലെ 12.2 കോടി ഫോളോവേഴ്സിനോടാണ് താൻ തുടരണോ എന്നത് സംബന്ധിച്ച് വോട്ടെടുപ്പ് നടത്താൻ മസ്ക് ആവശ്യ​പ്പെട്ടത്. ട്വിറ്റർ സി.ഇ.ഒ പദവിയിൽ നിന്ന് രാജിവെച്ചാലും ഉടമസ്ഥ സ്ഥാനം ഒഴിയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Elon Musk: Twitter users vote in favour of boss resigning
Next Story